കാക്കനാട്: സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനായുള്ള നിയമത്തെ കുറിച്ച് വിവിധ വകുപ്പ് മേധാവികൾക്ക് ബോധവൽക്കരണ സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഡപ്യൂട്ടി കളക്ടർ എസ്.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരുടെ അവകാശങ്ങളെ കുറിച്ച് ഡോ. കെ.എം ബേബി റാണി ക്ലാസ് നയിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജോൺ ജോഷി പ്രസംഗിച്ചു.
മുതിർന്ന പൗരന്മാരുടെ അവകാശങ്ങളെ കുറിച്ച് ശിൽപശാല നടത്തി

