National

ഡൽഹി ദുരന്തം; കെട്ടിട ഉടമ ഹരിറാം അറസ്റ്റിൽ

ഡൽഹിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ കെട്ടിട ഉടമ ഹരിറാം അറസ്റ്റിൽ. രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഉടമയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയതിന് പിന്നാലെയാണ് ഹരിറാമിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാളെ കണ്ടെത്തി പിടികൂടുന്നതിനായി വിവിധയിടങ്ങളിൽ തിരച്ചിൽ നടത്താൻ പൊലീസ് പത്ത് സംഘങ്ങളെ നിയോഗിച്ചിരുന്നു.

സംഭവത്തിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് കടുത്ത നടപടികളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം വ്യക്തമാക്കിയിരുന്നു.

വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു.’ഹോസ്റ്റൽ ഡേയ്സ്’ (Hostel Daze) എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം ആൺകുട്ടികൾക്കുള്ള പേയിംഗ് ഗസ്റ്റ് (PG) താമസസ്ഥലമായാണ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം തകരുമ്പോൾ നിരവധി വിദ്യാർഥികൾ അവിടെ താമസിക്കുന്നുണ്ടായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സ്നിഫർ നായ്ക്കളെ ഉപയോഗിച്ചുകൊണ്ട് എൻ.ഡി.ആർ.എഫ് (NDRF), ഡൽഹി പൊലീസ്, അഗ്നിശമന സേന, മറ്റ് ഏജൻസികൾ എന്നിവർ രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുകയാണ്.

അതേസമയം, സത്യനികേതനിൽ ഇന്നലെ ഉച്ചയോടെ ഉണ്ടായ അപകടത്തിൽ ഏഴോളം വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്. 12 ഓളം ആളുകളെയാണ ഇതുവരെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുക്കാനായത്. എയിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത് നാലുപേരാണ്. മൂന്നുപേരുടെ നില ഗുരുതരമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!