കോഴിക്കോട്: ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം ചാലിയാറിൽ കാണാതായ പെരുവയൽ മുണ്ടക്കൽ സ്വദേശി സൈനികൻ സുധീഷിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് മത്സ്യബന്ധനത്തിനിടെ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. അഗ്നിരക്ഷാസേനയും സ്കൂബാ ഡൈവിങ് വിദഗ്ധരും കേന്ദ്രസേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് സുധീഷ് അവധിക്ക് നാട്ടിലെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഊർക്കടവ് ചാലിയാറിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

