kerala

പോലീസിനെ പണവും സ്വാധീനവും ഉള്ളവരുടെ അകമ്പടി സേവകരായി അധ:പതിപ്പിക്കരുത്; ചേരാനല്ലൂരിലെ അപകടത്തിൽ പ്രതികരിച്ച്‌ പിണറായി വിജയൻ

റോഡിൽ മനുഷ്യരക്തം വീഴ്ത്തുന്നവർക്ക് പണവും സ്വാധീനവുമുണ്ടെങ്കിൽ പ്രത്യേക ആനുകൂല്യവും പരിഗണനയും ലഭിക്കുന്നത് എന്തുതരം നിയമപാലനമാണെന്ന് പ്രതിപക്ഷ നേതവ് പിണറായി വിജയൻ. എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കേണ്ട പോലീസിനെ പണവും സ്വാധീനവും ഉള്ളവരുടെ അകമ്പടി സേവകരായി അധ:പതിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ രക്ഷിക്കാനായി പോലീസ് നടത്തിയ അതേ ശ്രമം ഇന്നലെ ചേരാനല്ലൂരും ആവർത്തിച്ചിരിക്കുകയാണ്.

ജയബാലകൃഷ്ണൻ എന്ന സാധാരണക്കാരനാണ് അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് കൊല്ലപ്പെട്ടത്. വാഹനമോടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത, ലൈസൻസില്ലാത്ത പതിനേഴുകാരൻ. പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്?

എഫ്.ഐ.ആറിൽ പ്രതിയുടെ പേരില്ല. മറച്ചുവെച്ച് ‘അൺനോൺ’ ആണ്. അപകട ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരുടെ ഫോണുകൾ പിടിച്ചുവാങ്ങി തെളിവ് നശിപ്പിക്കാൻ പൊലീസ് ശ്രമിച്ചു. ഉന്നതരുടെ മക്കൾ എന്ത് നിയമലംഘനം നടത്തിയാലും അത് മൂടിവെക്കാൻ പോലീസുണ്ട് എന്ന അഹങ്കാരത്തിനാണ് സർക്കാർ കുടപിടിക്കുന്നത്.

ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നത് ജനാധിപത്യ സമൂഹത്തിന് അപമാനമാണ്. തെറ്റായ സ്വാധീനമുപയോഗിച്ച് കേസ് തേച്ചുമായ്ച്ചു കളയാമെന്ന് യുഡിഎഫ് സർക്കാരും പോലീസും കരുതേണ്ട. നീതിക്കായുള്ള ആ കുടുംബത്തിന്റെ പോരാട്ടത്തിൽ ഈ നാട് ഒറ്റക്കെട്ടായി അവർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!