kerala

ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ 17കാരന് വീണ്ടും ജാമ്യം ലഭിച്ചു, നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കുടുംബം

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന് വീണ്ടും ജാമ്യം ലഭിച്ചു. ജുവനൈയിൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യം ലഭിച്ചത്. കുടുംബവും നാട്ടുകാരും വിവിധ സംഘടനകളും പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് നടപടികളിലേക്ക് പൊലീസ് കടന്നത്. സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിയ 17കാരനെ വീണ്ടും അപ്രിഹെൻഡ് ചെയ്ത് ജുവനൈയിൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുകയായിരുന്നു.

പ്രതിയായ 17കാരന് ജാമ്യം ലഭിച്ചതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം വ്യക്തമാക്കി. നിലവിലെ പൊലീസ് നടപടിയിൽ തൃപ്തരാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും ബന്ധുക്കൾ പ്രതികരിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകനാണ് വാഹനമോടിച്ച 17 കാരൻ. കുട്ടിയുടെ പിതാവും വാഹന ഉടമയുമായ അഡീഷണൽ സെഷൻസ് ജഡ്ജിയെയും കേസിൽ പ്രതി ചേർക്കും.

ചേരാനെല്ലൂർ കണ്ടെയ്നർ റോഡിന് സമീപം ഇന്നലെ പുലർച്ചെയാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയ ബാലകൃഷ്ണൻ. നാട്ടുകാർ എത്തി ജയപാലകൃഷ്ണനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് കാർ എടുത്തതെന്നും , അപകട സമയത്ത് മഴയുണ്ടായിരുന്നു എന്നുമാണ് പതിനേഴുകാരന്റെ മൊഴി. അപകടമുണ്ടാക്കിയ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 104 കിലോമീറ്റർ വേഗതയിലാണ് വണ്ടി ഓടിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ നരഹത്യ വകുപ്പ് കൂടി ചുമത്തിയത്. മോട്ടോർ ആക്ടിന്റെ 181,183 വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!