Local

ഹരിതചട്ടം: തനതു ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി ഉത്തരവായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ ഹരിതചട്ടം പാലിക്കണമെന്ന് കർശന നിർദ്ദേശം നൽകിയും സഹായകമായ ചട്ടം കാര്യക്ഷമമായി നടപ്പിലാക്കാൻ കഴുകി ഉപയോഗിക്കാൻ കഴിയുന്ന ഗ്ലാസുകളും പാത്രങ്ങളും ആവശ്യത്തിനനുസരിച്ച് വാങ്ങാൻ തനതുഫണ്ട് വിനിയോഗിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി.

News

കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ സ്പെഷ്യൽ ഓഫീസറായി കളക്ടർ ചുമതലയേറ്റു

കാക്കനാട്: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ സ്പെഷ്യൽ ഓഫീസറായി ജില്ലാ കളക്ടർ എസ്. സുഹാസ് ചുമതലയേറ്റു. 2020 ഡിസംബറിൽ കാൻസർ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായാണ് കളക്ടറെ സ്പെഷ്യൽ ഓഫീസറായി സർക്കാർ നിയോഗിച്ചിരിക്കുന്നത്. നവംബർ 6ന` കാൻസർ സെന്ററിലെത്തിയ അദ്ദേഹം ചുമതലയേറ്റെടുത്തു. കെട്ടിട നിർമ്മാണ പുരോഗതി അവലോകനം ചെയ്തു. നിർമ്മാണ പുരോഗതി ഓരോ ദിവസവും വിലയിരുത്തി മുന്നോട്ട് പോകുമെന്ന് കളക്ടർ പറഞ്ഞു. നിർമ്മാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. മെഡിക്കൽ സൂപ്രണ്ട് ഡോ.ബാലഗോപാൽ , ആർ എം ഒ […]

Kerala

രാഷ്ട്രിയ സാമൂഹിക വളർച്ചയോടൊപ്പം പ്രകൃതി ജീവനത്തിനും ഊന്നൽ കൊടുക്കണം: ഗവർണ്ണർ

കൊച്ചി: രാഷ്ട്രിയ സാമൂഹിക വളർച്ചയോടൊപ്പം പ്രകൃതി ജീവനത്തിനും ഊന്നൽ കൊടുക്കണമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. തോപ്പുംപടിയിൽ പ്രൊഫ കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കർഷക മിത്രം കറിവേപ്പില തൈ വിതരണ പരിപാടി, തോപ്പുംപടി സെയ്ന്റ് സെബാസ്റ്റിൻ സ്കൂളിലെ സയൻസ് റിസർച്ച് സെന്റർ എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിലെ കാർഷിക വാസനയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്കാണ് കാർഷിക വിജ്ഞാൻ കേന്ദ്രം, ഐ.സി.എ.ആർ എന്നീ സർക്കാർ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത […]

Sports

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടി20; പ്രതീക്ഷയുമായി മലയാളി ആരാധകര്‍

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍. എന്നാല്‍ നേരത്തെ മാധ്യമങ്ങളെ കണ്ടപ്പോള്‍ ബാറ്റ്‌സ്മാന്മാരില്‍ മാറ്റം വരുത്തില്ല എന്നായിരുന്നു രോഹിത് സൂചിപ്പിച്ചത്. ഇതോടെ മലയാളി ആരാധകര്‍ നിരാശരായിരുന്നു. എന്നാല്‍ ബൗളിങ്ങില്‍ മാറ്റം വരുത്തുമെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മികവ് കാണിച്ചു എന്നാണ് രോഹിത് അഭിപ്രായപ്പെട്ടത്. എന്നാല്‍ രാജ്‌കോട്ടിലെ പിച്ച് പരിഗണിച്ചാവും അന്തിമ ഇലവനെ തീരുമാനിക്കുക എന്നും രോഹിത്ത് പറഞ്ഞിരുന്നു. രാജ്‌കോട്ടില്‍ സഞ്ജുവിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ […]

Kerala

പിഎസ്‌സി തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണ്ട; മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി. പ്രതികള്‍ക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നല്‍കില്ലെന്നും മുഖ്യന്ത്രി വ്യക്തമാക്കി. അനൂപ് ജേക്കബ് എംഎല്‍എ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നേരത്തെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. അതേസമയം, പ്രതികളായ മൂന്നുപേരെ ഒഴികെ റാങ്ക് പട്ടികയിലെ മറ്റുള്ളവരെ നിയമിക്കുന്നതില്‍ തടസ്സമില്ലെന്ന് അറിയിച്ച് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി പിഎസ്‌സി […]

Kerala

യുഎപിഎ കേസ്; സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്ന് പ്രകാശ് കാരാട്ട്

കോഴിക്കോട് പന്തീരാങ്കാവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയത് തെറ്റെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ തെറ്റ് തിരുത്തണം. പൊലീസ് നിയമം തെറ്റായി ഉപയോഗിച്ചെന്നും കാരാട്ട് കൊച്ചിയില്‍ പറഞ്ഞു. നേരത്തെ വിഷയത്തില്‍ യെച്ചൂരിയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. യു.എ.പി.എ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Kerala

കൂടത്തായി കൊലപാതക പരമ്പര: ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കൂടത്തായി കൊലപാതക ക്കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. കൂടത്തായി പൊന്നമറ്റം തറവാട്ടിലെ അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍ കൊലപാത കവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലുള്ള ജോളിയെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ബുധനാഴ്ച താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജോളിയെ അഞ്ചുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്. ജോളിയെ എട്ടുദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണസംഘം ആവ ശ്യപ്പെട്ടിരുന്നത്. […]

Kerala

റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ ഡെവലപ്മെന്റ് ബാങ്ക് 1400 കോടി രൂപ നല്‍കും

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജെർമൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു.1800 കോടി രൂപയുടെ പദ്ധതിയിൽ 1400 കോടി രൂപയുടെ സഹായമാണ് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് നൽകുക. ഇതിനു പുറമെ 25 കോടി രൂപ സ്ഥാപന ശാക്തീകരണത്തിനും ശേഷി വർദ്ധനയ്ക്കുമായി ഗ്രാന്റായി നൽകും.പ്രളയദുരിതത്തിലായ സംസ്ഥാനത്തെ സഹായിക്കുന്നത് സംബന്ധിച്ച് കേരളവും കേന്ദ്രസർക്കാരും ജർമനിയുമായി നേരത്തെ തന്നെ […]

National

ഉള്ളിവില കൂടുന്നു; ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്രം

രാജ്യത്ത് ഉള്ളിവില പിടിച്ചു നിര്‍ത്താന്‍ വിദേശത്ത് നിന്നും ഉള്ളി ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്രം. ഇത് സംബന്ധിച്ച് ഉപഭോക്തൃകാര്യ വകുപ്പ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്. തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്ത് രാജ്യത്തെ ക്ഷാമം പരിഹരിക്കാനാണ് വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതാധികാര സമിതി യോഗത്തില്‍ ഉള്ളിയുടെ ഇറക്കുമതി മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്താനും തീരുമാനമായി. നിലവില്‍ രാജ്യത്താകെ ശരാശരി സവാളയുടെ നിരക്ക് കിലോയ്ക്ക് 70 […]

News

ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റെസിസ്റ്റന്‍സ് സ്വാഗത സംഘം രൂപീകരിച്ചു

കോഴിക്കോട് : എസ്.ഐ.ഒ കേരളയും കാമ്പസ് അലൈവ് വെബ് പോര്‍ട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റെസിസ്റ്റന്‍സിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രക്ഷാധികാരിയായി ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, സ്വാഗത സംഘം ചെയര്‍മാനായി വി.ടി അബ്ദുല്ലക്കോയ തങ്ങൾ, ഫെസ്റ്റിവൽ ചെയർമാനായി എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി ,വൈസ് ചെയർമാനായി ബിനാസ് ടി.എ എന്നിവരെ […]

error: Protected Content !!