Local

കുന്ദമംഗലം പോലീസിന്റെ സാന്നിധ്യത്തില്‍ ഐശ്വര്യ അസോസിയേറ്റ്‌സിന്റെ സഹായ ഹസ്തം

കുന്ദമംഗലം; സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ചക്കാലക്കല്‍ നിസാറിന് വാട്ട്‌സപ്പ് കൂട്ടായ്മയായ വോയ്‌സ് ഓഫ് ചക്കാലക്കല്‍ നിര്‍മ്മിക്കുന്ന വീടിന്റെ വയറിങ് ആവശ്യമായ സാധനങ്ങള്‍ കുന്ദമംഗലം ഐശ്വര്യ അസോസിയേറ്റ്‌സ് കുന്ദമംഗലം എസ്‌ഐ മുഹമ്മദ് കാളിയേരിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. സീനിയര്‍ പോലീസ് ഓഫീസര്‍ ഫിറോസ് പുല്‍പ്പറമ്പ്, ജനമൈത്രി ഓഫീസര്‍ വിജേഷ്,ലനേഷ്, കൂടാതെ ഷജില്‍ ആരാമ്പ്രം, അന്‍വര്‍ ചരുവില്‍, മമ്മി കുളിപ്പുറത്ത്, സിദ്ദിഖ് ചക്കാലക്കല്‍, റഷീദ് പൊയിലില്‍, നജീബ് ചക്കാലക്കല്‍, ലുക്ക്മാന്‍ ചക്കാലക്കല്‍, റാഷിദ് കൊടുവള്ളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Kerala

സെന്‍്ട്രല്‍ യൂണിവേര്‍സിറ്റി ഓഫ് കേരളയില്‍ എംഎല്‍എം ഒന്നാം റാങ്ക് നേടി അഡ്വ.എ.കെ അനന്ത വിഷ്ണു

തിരുവനന്തപുരം; സെന്‍ട്രല്‍ യൂണിവേര്‍സിറ്റി ഓഫ് കേരളയില്‍ എംഎല്‍എം ല്‍ ഒന്നാം റാങ്ക് നേടി അഡ്വക്കറ്റ് എ.കെ അനന്തവിഷ്ണു. ഭക്ഷ്യ സുരക്ഷ ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍ കുമാറിന്റെയും അഡ്വക്കറ്റ് മിനിയുടെയും മകനാണ്. അഡ്വക്കറ്റ് അനഘയാണ് ഭാര്യ.

Kerala

ഇത്തവണയും ശബരിമലയിലേക്ക് സ്ത്രീകളെത്തും; തുറന്നുപറച്ചിലുമായി മനീതി വനിതാ കൂട്ടായ്മ

ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനീതി വനിതാ കൂട്ടായ്മ ഇത്തവണയും ശബരിമലയിലേക്ക് യുവതികളുമായി എത്തുമെന്ന് സൂചന. നിയനിര്‍മാണം സാധ്യമല്ലെന്നും സുപ്രീം കോടതി വിധി നടപ്പില്‍ വരുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസിനോട് മനീതി സംഘത്തിലെ അംഗം സെല്‍വിയുടെ പ്രതികരണം. ‘ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കയിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ പൂര്‍ണമായും സുരക്ഷ തരുമെന്ന് വിശ്വാസമില്ല. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ട് കൂടി ഇതുവരെ നടന്നില്ല. കര്‍ണാടക, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലുള്ള […]

Kerala

പോക്സോ കേസുകളുടെ നടത്തിപ്പ് : ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി

കുട്ടികള്‍ ഇരകളാകുന്ന പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോള്‍ ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെ.കെ ശൈലജ, പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോംജോസ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി […]

Local

താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം

കോഴിക്കോട്; താമരശ്ശേരി താലൂക്ക് ആശുപത്രി ഉള്‍പ്പെടെ ജില്ലയിലെ മൂന്ന് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം. താമരശ്ശേരിയെക്കൂടാതെ കല്ലുനിര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, എടച്ചേരി കുടുംബാരോഗ്യ കേന്ദ്രം എന്നീ ആശുപത്രികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. മരുന്നുകളുടെ ലഭ്യതയും വിതരണവും, രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ സേവനങ്ങള്‍, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ് സേവനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് അംഗീകാരം.

News

അനർഹ മുൻഗണനാകാർഡ്: 70.43 ലക്ഷം രൂപ പിഴ ഈടാക്കി

ഡാറ്റാമാപ്പിംഗിലൂടെ നാല് ലക്ഷത്തോളം കുടുംബങ്ങളെ ഒഴിവാക്കി അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി സെപ്റ്റംബർ 30 വരെ 70.43 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കിയതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. മുൻഗണനാ പട്ടികയിൽ നിന്ന് സ്വമേധയാ സറണ്ടർ ചെയ്തതിനു പുറമെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതുമായ റേഷൻ കാർഡുകൾ വകുപ്പുതല അന്വേഷത്തിലൂടെ പൊതുവിഭാഗത്തിലേക്കുമാറ്റി. വിവിധ വകുപ്പുകളിൽ നിന്നും ലഭ്യമായ ഡാറ്റാ മാപ്പിംഗ് നടത്തി ഇതുവരെ നാല് ലക്ഷത്തോളം കുടുംബങ്ങളെ ഒഴിവാക്കി. ഇത്രയും കുടുംബങ്ങളെ […]

അസ്സയിനാർ ഹാജി (82) നിര്യാതനായി

ആരാമ്പ്രം : ചക്കാലക്കൽ പേവും കാട്ടിൽ താമസിക്കും പുള്ളിക്കോത്ത് മഞ്ഞോറമ്മൽ അസ്സയിനാർ ഹാജി (82) നിര്യാതനായി. ഭാര്യ : ആസ്യ മക്കൾ : ആലിക്കുട്ടി ജിദ്ദ, സിദ്ധീഖ് ഖത്തർ, റഷീദ്, (കൊടുവള്ളി ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ) അഷ്റഫ് (പാത്രക്കട കൊടുവള്ളി ) ആയിഷ, സക്കീന .മരുമക്കൾ : അബ്ദുനാസർ സൗത്ത് കൊടുവള്ളി, സുൽഫി വെണ്ണക്കാട്, റസീന, ഷിലാസ്, ജംഷീന, സജ്ന മയ്യിത്ത് നിസ്കാരം (6-11-19) ബുധൻ ഉച്ച 1 മണി വാരിപ്പുറം ജുമാ മസ്ജിദ്

ഐ.ഐ എമ്മിന്റെ പേരിന് പോലും കളങ്കം ഭിന്ന ശേഷിക്കാരിയായ മകളും വിധവയായ അമ്മയും ദുരിതക്കയത്തിൽ

കുന്ദമംഗലം: ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് എന്ന സ്ഥാപനത്തിൽ നിന്നും മാൻഹോൾ തുറന്ന് ഒഴുക്കിവിടുന്ന മാലിന്യ ദുരിതം സമീപ പ്രദേശത്തെ വീട്ടുകാർക്ക് ഏറെ പ്രയാസമു ണ്ടാക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ ഇന്നും അതിന് അറുതിയായിട്ടില്ല. മലിനജലം ഭൂമിക്കടിയിലേക്ക് താഴ്ന്നിറങ്ങി പരിസരത്തെ കിണറുകൾ ഉപയോഗശൂന്യമായിട്ട് മാസങ്ങൾ പിന്നിട്ടു.നിരവധി തവണ കലക്ടർക്കുo മറ്റ് വിവിധ വകുപ്പുകൾക്കും പരാതി നൽകിയതിന്റെയും നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും പ്രക്ഷോഭത്തെ തുടർന്നും താൽക്കാലിക സംവിധാനത്തിലൂടെ കുറഞ്ഞ വീട്ടുകാർക്ക് ഐ.ഐ.എം വെള്ളം നൽകിയിരുന്നു.പിന്നീട് പൈപ്പും […]

Local

ഭരണഭാഷാ വാരാഘോഷം; മാറുന്ന മലയാളിയെ ഉപന്യസിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍

 ഓഫീസ് ഫയലുകള്‍ക്കിടയിലെ തിരക്കുകള്‍ക്കിടയില്‍ നിന്നും വീണുകിട്ടിയ അല്‍പസമയം ഉപന്യാസ രചന മത്സരത്തിനായി മാറ്റിവെച്ച് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍.  ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി നടത്തിയ ഉപന്യാസ രചന മത്സരത്തില്‍ ആവേശപൂര്‍വ്വമാണ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തത്.  മത്സരാര്‍ത്ഥികള്‍ ഏറെയും പഠനകാലം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഉപന്യാസമെഴുതുന്നത്. മാറുന്ന മലയാളി എന്ന വിഷയത്തിലായിരുന്നു മത്സരം. മലയാളികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ആദ്യമായാണ് ഈ വിഷയത്തെ കുറിച്ച് എഴുതുന്നതെങ്കിലും നിലവിലെ സാഹചര്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ നന്നായി എഴുതാന്‍ സാധിച്ചെന്നു മത്സരാര്‍ത്ഥിയായ […]

Local

പെരുവയൽ കേരളോത്സവം : യംഗ്സ്റ്റാർ ജേതാക്കൾ

ഏറെ ആകർഷകമായും വർദ്ധിച്ച പങ്കാളിത്തത്തോടെയും സംഘടിപ്പിക്കപ്പെട്ട പെരുവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ 151 പോയിന്റ് നേടി യംഗ് സ്റ്റാർ പെരുവയൽ ജേതാക്കളായി. 131 പോയിന്റോടെ ചെറുകുളത്തൂർ കെ.പി.ഗോവിന്ദൻക്കുട്ടി സ്മാരക വായനശാല രണ്ടാമതും 125 പോയിന്റോടെ അഭിലാഷ് പുവ്വാട്ടുപറമ്പ് മൂന്നാമതുമെത്തി. കലാ വിഭാഗത്തിൽ കെ.പി. ഗോവിന്ദൻക്കുട്ടി സ്മാരക വായനശാല ഒന്നാം സ്ഥാനവും യംഗ് സ്റ്റാർ രണ്ടാം സ്ഥാനവും അഭിലാഷ് മൂന്നാം സ്ഥാനവും നേടി. കായിക വിഭാഗത്തിൽ യംഗ്സ്റ്റാർ ഒന്നാം സ്ഥാനവും അഭിലാഷ് രണ്ടാംസ്ഥാനവും പി.ജി.എം സോക്കർ ലവേഴ്സ് പെരിങ്ങൊളം മൂന്നാം […]

error: Protected Content !!