Local

ലീന വാസുദേവ് കുന്ദമംഗലം പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്

കുന്ദമംഗലം: ലീന വാസുദേവിനെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ രാജിവെച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പതാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ലീന വാസുദേവിനെ തെരഞ്ഞെടുക്കുകയായിരുന്നു, രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹാളിലാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഈ ഭരണ സമിതിയിലെ ആദ്യ റൗണ്ടില്‍ വികസന കാര്യ ചെയര്‍പേഴ്‌സണായിരുന്നു ലീന വാസുദേവ്. ഇടതുപക്ഷത്തിനായി വി.പി ഷീജയാണ്‌ മത്സരിച്ചത്. 23 മെമ്പര്‍മാരുള്ള പഞ്ചായത്തില്‍ 15 യുഡിഎഫും […]

News

നറുക്കെടുപ്പിന് 2 മിനിറ്റ് മുന്‍പ് ടിക്കറ്റെടുത്തു; അടിച്ചത് ഒന്നാം സമ്മാനം

ഭാഗ്യം പലരെയും തേടിയെത്തുന്നത് പല വിധത്തിലാകാം.‌ ആലപ്പുഴയിലെ ലേഖ പ്രകാശിനെ ഭാഗ്യം തേടിയെത്തിയത് നറുക്കെടുപ്പിന് മിനിറ്റുകൾ മാത്രം മുൻപാണ്. നറുക്കെടുപ്പിന് 2 മിനിറ്റ് മുൻപ് എടുത്ത ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒന്നാം സമ്മാനം. മുൻ ഭാഗ്യക്കുറി വിൽപനക്കാരിയെ തേടിയെത്തിയാണ് അപൂർവഭാഗ്യമെത്തിയത്.അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും സ്വന്തമാക്കിയത് മുൻ ഭാഗ്യക്കുറി വിൽപനക്കാരി തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയിൽ ലേഖ പ്രകാശ് ആണ്. കൊമ്മാടി കുയിൽ ലോട്ടറി ഏജൻസിയിൽനിന്ന് […]

Local

മക്കളുടെ ഫുട്‌ബോള്‍ മത്സരം കാണുന്നതിനിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തില്‍ ഫുട്‌ബോള്‍ മത്സരത്തില്‍ തന്റെ മക്കളുടെ കളി കണ്ടു കൊണ്ടിരുന്ന പിതാവ് കുഴഞ്ഞു വീണു മരിച്ചു. ചൂലാം വയല്‍ അമ്പല പറമ്പില്‍ മാമു (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 11-30 ടെ ചെറുവറ്റ വെച്ചായിരുന്നു സംഭവം. മയ്യത്ത് നമസ്‌കാരം ഉച്ചക്ക് 2 മണിക്ക് ചൂലാം വയല്‍ ജുമാമസ്ജിദില്‍ ഭാര്യ: ഷമീറ മക്കള്‍: മുഹമ്മദ് റാഷിദ്, അലി അന്‍സാര്‍, ഫാത്തിമ ഫിദ

News

ദേശീയപാത വികസനം: കേന്ദ്ര നടപടികള്‍ ദേശീയ താല്‍പര്യത്തിനു വിരുദ്ധം – മന്ത്രി

ദേശീയപാത നാലുവരി ആക്കി വികസിപ്പിക്കുന്ന കാര്യത്തിൽ തികച്ചും അവസരവാദപരവും ദേശീയ താൽപര്യത്തിന് വിരുദ്ധവുമായ രീതിയിലാണ് ദേശീയപാത അതോറിറ്റി പ്രവർത്തിക്കുന്നതെന്ന്പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 48.55 കോടി ചെലവിൽ നവീകരിക്കുന്ന മണ്ണൂർ- ചാലിയം റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നിരന്തരമായി ഇടപെട്ടതിന്റെ ഫലമായി 36 മാസങ്ങൾക്ക് ശേഷമാണ് ദേശീയപാത വികസനത്തിന് കേന്ദ്രം കരാര്‍ നൽകിയത്. 44000 കോടി രൂപ  ചെലവ് വരുന്ന പദ്ധതിയിൽ […]

Local

കുന്ദമംഗലത്ത് കേരളോത്സവത്തിലെ അപകടം; ചികിത്സ ചിലവ് പഞ്ചായത്ത് വഹിക്കാന്‍ ധാരണ

കുന്ദമംഗലം; കേരളോല്‍സവത്തില്‍ അപകടം പറ്റിയ ശ്രീലേഷിന്റെ ചികില്‍സാ ചിലവ് പൂര്‍ണ്ണമായും പഞ്ചായത്ത് വഹിക്കാന്‍ തീരുമാനമായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹാളില്‍ കെ.പി കോയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഭാവി കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 5 അംഗ മെമ്പര്‍മാരുടെ സമിതി ഉണ്ടാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളോല്‍സവ പരിപാടികള്‍ ആര്‍ഭാടമില്ലാതെ തുടര്‍ന്ന് നടത്തുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ മെമ്പര്‍മാരായ പവിത്രന്‍, ഹിതേഷ്, ലീന വാസുദേവ്, അസ്മിത, ഷൗക്കത്ത്, സംജിത്ത്, ബാബുമോന്‍ എന്നിവരും. എം.സുരേഷ്, സുഭദ്രന്‍, പ്രവീണ്‍ പടനിലം. ബിജു […]

Local

20 ന് സ്വകാര്യ ബസുകള്‍ പണിമുടക്കും

20 ന് സംസ്ഥാനമൊട്ടാകെ സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ഥികളുടെ ബസ് നിരക്ക് വര്‍ധിപ്പിക്കുക, സമഗ്ര ഗതാഗത നയം രൂപീകരിക്കുക, കെഎസ്ആര്‍ടിസി യിലും സ്വകാര്യബസ്സുകളിലേതുപോലെ വിദ്യാര്‍ ഥികള്‍ക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 13ന് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനു മുന്നിലും ധര്‍ണയും നടത്തും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷ ന്റെ നേതൃത്വത്തിലാണ് സമരം.

Sports

ആവേശത്തില്‍ മഞ്ഞപ്പട; ബ്ലാസ്റ്റേഴ്‌സ് വേദി കോഴിക്കോടേക്ക്

കൊച്ചി; ഐഎസ്എലില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത സീസണില്‍ മത്സരങ്ങള്‍ക്ക് കോഴിക്കോടും വേദിയായേക്കും. കൊച്ചിയില്‍ കളി കാണാന്‍ മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കണ്ണൂരില്‍നിന്നും ഫുട്ബോള്‍ പ്രേമികള്‍ എത്തുന്നു. അതിനാല്‍ ആരാധകരുടെ താല്‍പ്പര്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം. ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികള്‍ സിഇഒ വിരേന്‍ ഡിസില്‍വ സര്‍ക്കാരിനെ അറിയിച്ചു. ഇതുസംബന്ധിച്ച് കായികമന്ത്രി ഇ പി ജയരാജനുമായി സിഇഒ ചര്‍ച്ച നടത്തി. ഇതുസംബന്ധിച്ച് വിശദമായ രൂപരേഖയും അവതരിപ്പിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തില്‍ നവീകരിക്കാനുള്ള […]

Local

ശിവദാസന്‍ നായര്‍ക്കെതിരെ വിജി മുപ്രമ്മല്‍ ഉന്നയിച്ച ആരോപണം അന്വേഷണ വിധേയമാക്കണം;വെല്‍ഫെയര്‍ പാര്‍ട്ടി

കുന്നമംഗലം : കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് കത്തു കൊടുത്ത വൈസ് പ്രസിഡണ്ട് ശിവദാസന്‍ നായര്‍ക്കെതിരെ ബ്ലോക്ക് പ്രസിഡണ്ട് വിജി മുപ്രമ്മല്‍ ഉന്നയിച്ച ആരോപണം അന്വേഷണ വിധേയമാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി. വൈസ് പ്രസിഡണ്ട് നിരന്തര ശല്യം ചെയ്യല്‍ പതിവാണെന്നുള്ള ആരോപണം ഗൗരവമേറിയതാണ്. ദലിത് വിഭാഗത്തോടുള്ള ഈ മനോഭാവം പൊറുപ്പിക്കാനാവില്ല.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിലപാടെടുക്കാന്‍ പോലീസ് തയാറാവണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഇ.പി. അന്‍വര്‍ സാദത്ത്, സി.പി. […]

Kerala

യുഎപിഎ കേഅലനും താഹയ്ക്കും ജാമ്യമില്ല

കോഴിക്കോട്: പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും ജാമ്യം നിഷേധിച്ചു. യു.എ.പി.എ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന വാദത്തിനൊടുവിലാണ് കോടതിയുടെ ഉത്തരവ്. കേസില്‍ പിടിച്ചെടുത്ത തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന എന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.

Sports

ഇന്ത്യയുടെ ആദ്യ ഡേനൈറ്റ് ടെസ്റ്റില്‍ സര്‍പ്രൈസായി ധോണിയും

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ കമന്ററി പറയാന്‍ ധോണിയും. സ്റ്റാര്‍ സ്പോര്‍ട്സാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ധോണി അടക്കമുളള ഇന്ത്യയുടെ മുന്‍ ടെസ്റ്റ് നായകന്‍മാരെ ഗസ്റ്റ് കമന്റേറ്റര്‍മാരായി എത്തിക്കുന്നത്. ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസം ഇന്ത്യയുടെ മുന്‍ നായകന്‍മാരെയെല്ലാം ഇത്തരത്തില്‍ കൊല്‍ക്കത്തയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഡേ നൈറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍മാരും ദേശീയഗാനം പാടാന്‍ ഗ്രൗണ്ടിലിറങ്ങും. ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ച് ബ്രേക്ക് സമയത്ത് ഇന്ത്യയുടെ ഐതിഹാസികമായ കൊല്‍ക്കത്ത ടെസ്റ്റ് […]

error: Protected Content !!