Local

അഞ്ച് മാസമായി ശിവദാസന്‍ നായരില്‍ നിന്നും പീഡനം നേരിടുന്നു; വെളിപ്പെടുത്തലുമായി വിജി മുപ്രമ്മല്‍

കുന്ദമംഗലം; അഞ്ചുമാസമായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസന്‍ നായരില്‍ നിന്നും പീഡനം നേരിടുന്നുവെന്ന വെളിപ്പെടുത്തലുമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍. ശിവദാസന്‍ നായര്‍ വിജി മുപ്രമ്മലിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഡിസിസി പ്രസിഡന്റ് ടി. സിദ്ധിക്കിന് നല്‍കിയ പരാതിയാല്‍ താന്‍ അഞ്ചുമാസത്തോളമായി നിരന്തരം പീഡനം അനുഭവിക്കുകയാണെന്നും ഒരു സ്ത്രീയോട് പെരുമാറേണ്ട രീതിയിലല്ല തുടര്‍ച്ചയായ അദ്ദേഹത്തിന്റെ പെരുമാറ്റം ആയതിനാല്‍ സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ല എന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിച്ച് മുന്നോട്ട് പോവുമെന്നും […]

News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെതിരെ അവിശ്വാസ പ്രമേയം

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെതിരെ അവിശ്വാസ പ്രമേയം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസന്‍ നായരാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. നിലവില്‍ ബ്ലോക്ക് പഞ്ചായത്തില്‍ യൂഡിഎഫിന് 10 ഉം എല്‍ഡിഎഫിന് 9 സീറ്റുമാണ് ഉണ്ടായിരുന്നത്. ജനതാദള്‍ മെമ്പറായിരുന്ന ശിവദാസന്‍ നായര്‍ യുഡിഎഫിന്റെ പിന്തുണ വിടാന്‍ തീരുമാനിച്ചതാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കാരണം. തുടര്‍ന്ന് ശിവദാസന്‍ നായര്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കും. പ്രസിഡന്റിന്റെ ഏകപക്ഷീയ തീരുമാനങ്ങളാണ് യുഡിഎഫ് പിന്തുണ പിന്‍വലിക്കാന്‍ കാരണമെന്നാണ് വ്യക്തമാവുന്ന വിവരം. […]

News

വേണ്ടത് അല്‍പ്പം കരുണമാത്രം; തുണയായി ദമ്പതികള്‍,വന്ധ്യങ്കരണത്തിന് കൊണ്ടുപോയ അരക്ക് താഴെ തളര്‍ന്ന പട്ടിയെ തിരികെ നല്‍കി

കുടുംബാസൂത്രണത്തിനായി കൊണ്ടുപോയ അരയ്ക്ക് താഴെ തളര്‍ന്ന തെരുവ്പട്ടിയെ ഒടുവില്‍ തിരികെ നല്‍കി. കഴിഞ്ഞ ദിവസമാണ് ഒരു കരുണയും ദയയും ഇല്ലാതെ വന്ധ്യങ്കരണത്തിനായി കൊണ്ടുപോയ വികലാംഗനായ തെരുവ്പട്ടിയെ ഇതിന് ദിവസവും ഭക്ഷണം നല്‍കി ലാളിക്കുന്ന കുടുംബത്തിന്റെ ആവശ്യപ്രകാരം തിരികെ നല്‍കിയത്. വീട്ടില്‍ വളര്‍ത്തിയ നായ ചത്ത ശേഷം അലഞ്ഞുനടക്കുന്ന നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ശീലമാക്കിയ ദമ്പതികള്‍ ദിവസവും അവശനായ ഈ നായക്ക് ഭക്ഷണം നല്‍കാറുണ്ടായിരുന്നു. മായനാട് ഭാഗത്ത് ദിവസവും ഇവരുടെ വരവും നോക്കി ഈ മിണ്ടാപ്രാണി കാത്തിരിക്കും.രാവിലെ 9 […]

National

സ്‌കൂള്‍ കാന്റീനുകളില്‍ ജങ്ക് ഫുഡുകള്‍ക്ക് വിലക്ക്; പരസ്യം ചെയ്യാനും പാടില്ല

സ്‌ക്കൂള്‍ കാന്റീനുകളിലും ബോര്‍ഡിംഗ് സ്‌ക്കൂളുകളിലും ഡിസംബര്‍ മുതല്‍ ജങ്ക് ഫുഡുകള്‍ക്ക് നിരോധനം. കോള, ചിപ്സ്, ബര്‍ഗര്‍, സമൂസ, പാക്കുകളില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍ എന്നിവക്കാണ് നിരോധനം. ഇത്തരം വസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി. ജങ്ക് ഫുഡുകളുടെ പരസ്യം ചെയ്യാനോ സ്‌ക്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡുകള്‍ വില്‍ക്കാനോ പാടില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ചട്ടത്തില്‍ പറയുന്നത്. വെന്റിംഗ് മെഷീന്‍, ബുക്സ്, ടെക്സ്റ്റ്ബുക്ക് കവറുകള്‍ എന്നിവയുടെ മുകളില്‍ […]

Local

വോട്ടര്‍ പട്ടിക: നവംബര്‍ 8 നകം പരാതി നല്കണം

2020 കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം എന്നീ നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഫീല്‍ഡ് പരിശോധന നടത്തി കണ്ടെത്തിയ മരണപ്പെട്ടവരുടേയും താമസം മാറിയവരുടേയും വിവരങ്ങളടങ്ങിയ ലിസ്റ്റ് അതത് വില്ലേജ് ഓഫീസുകളിലും താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിലും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചതായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു. എല്ലാ സമ്മതിദായകര്‍ക്കും പട്ടിക പരിശോധിക്കാം. ആക്ഷേപമുളളവര്‍ നവംബര്‍ എട്ടിനകം താമസം തെളിയിക്കുന്ന രേഖകളുമായി […]

Local

വീണ്ടും പൈപ്പ് പൊട്ടി; പൊറുതിമുട്ടി കുന്ദമംഗലത്തെ ജനങ്ങള്‍

കുന്ദമംഗലം; ഐഐഎം ഗേറ്റിന് സമീപത്ത് വീണ്ടും പൈപ്പ് പൊട്ടി. ഫാമിലി വെഡ്ഡിങ് സെന്ററിന് മുന്നിലായാണ് പൈപ്പ് പൊട്ടി റോഡ് താറുമാറായത്. കുന്ദമംഗലം മുതല്‍ കാരന്തൂര്‍ വരെ ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത് സ്ഥിര സംഭവമാണ്. ഇത്തരത്തില്‍ പൈപ്പ് പൊട്ടി റോഡില്‍ കുഴികള്‍ വീഴുന്നതില്‍ നാട്ടുകാര്‍ പല തവണ പരാതി കൊടുത്തിരുന്നു. പലപ്പോളും ഇരുചക്ര വാഹനങ്ങളും കുഴിയില്‍ വീണ് അപകടത്തില്‍ പെട്ടിരുന്നു. കുന്ദമംഗലം എംഎല്‍എ റോഡിലും ഇത്തരത്തില്‍ നിരവധി തവണ പൈപ്പ് പൊട്ടിയിരുന്നു. ഇതുമൂലം കാല്‍നടയാത്രക്കാരും കുട്ടികളും ഏറെ […]

Kerala

യുഎപിഎ ചുമത്തി അറസ്റ്റ്; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കോഴിക്കോട്; പന്തീരങ്കാവില്‍ രണ്ട് വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തില്‍ കോടതി ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് താഹാ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവരെ അറസ്റ്റ് ചെയ്ത കേസില്‍ ഇന്ന് വാദം കേട്ട കോടതി ജാമ്യാപേക്ഷയില്‍ നാളെ വിധി പറയുമെന്ന് അറിയിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. അതേസമയം, ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇവര്‍ സിപിഐ മാവോയിസ്റ്റ് […]

News

രണ്ടായിരത്തോളംപേര്‍ക്ക് ഒന്നിച്ച് പ്രാര്‍ത്ഥിക്കാന്‍ സൗകര്യവുമായി പേരുമല വലിയപള്ളി ഒരുങ്ങി

വെഞ്ഞാറമൂട്; പേരുമല വലിയപള്ളി ഏഴിന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. 75 വര്‍ഷം പഴക്കമുണ്ടായിരുന്ന തടികൊണ്ടുള്ള പഴയ പള്ളി നിന്ന സ്ഥലത്താണ് വലിയ പള്ളി പണിതിരിക്കുന്നത്. 13000 ചതുരശ്രയടി വിസ്തൃതിയുള്ള മസ്ജിദില്‍ രണ്ടായിരത്തോളം പേര്‍ക്ക് ഒരുമിച്ച് പ്രാര്‍ത്ഥന നടത്താന്‍ സൗകര്യമുണ്ട്. പേര്‍ഷ്യന്‍ മാതൃകയിലാണ് ഇരുനിലപ്പള്ളി പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. സാധാരണ കാണുന്ന വൃത്താകൃതിയിലുള്ള മിനാരങ്ങള്‍ക്ക് പകരം ചതുരാകൃതിയിലാണ് മിനാരങ്ങള്‍ പണിതിട്ടുള്ളത്. മൂന്ന് താഴികക്കുടങ്ങളും പണിതിട്ടുണ്ട്. മുഖ്യപുരോഹിതന്റെ പ്രസംഗപീഠവും ദര്‍ബാറും ഉള്‍പ്പെടെ എല്ലാം തേക്കിലാണ് തീര്‍ത്തിരിക്കുന്നത്. വാഹന പാര്‍ക്കിങ്ങിനും സൗകര്യമുണ്ട്. ആയിരത്തോളം കുടുംബങ്ങള്‍ […]

Local

വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചെന്ന് പരാതി; യുവാവിനെതിരെ കേസെടുത്തു

കുന്ദമംഗലം; പീഡനത്തിനിരയായെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. കുന്ദമംഗലം പോലീസാണ് പീഡനത്തിനിരയായി എന്ന പരാതിയില്‍ കുറ്റിക്കാട്ടൂര്‍ സ്വദേശി അനൂപിനെതിരെ കേസ് എടുത്തത്. വിവാഹം കഴിഞ്ഞ യുവതിയാണ് പീഡിപ്പിച്ചു എന്ന് പരാതി നല്‍കിയത്.

Kerala

കേരളബാങ്ക് പ്രാഥമികസഹകരണബാങ്കുകളെ ശാക്തീകരിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

പ്രാഥമിക കാർഷികവായ്പാസംഘങ്ങളുടെ ശാക്തീകരണമാണ് കേരളബാങ്ക് രൂപികരണത്തിലൂടെ സംഭവിക്കുകയെന്ന് സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രാഥമികസംഘങ്ങളുടെ കേന്ദ്രസ്ഥാപനമായി കേരളബാങ്ക് മാറുമെന്നും യുവതലമുറയ്ക്ക് ആവശ്യമായ സേവനങ്ങൾ കൊടുക്കാൻ പ്രാപ്തമായവിധം ഈ സംഘങ്ങളെ ശക്തിപ്പെടുത്താനും കേരളബാങ്ക് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. കേരളബാങ്ക് രൂപീകരണം സംബന്ധിച്ച് തെക്കൻ മേഖലയിലെ സഹകാരികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ നിക്ഷേപത്തിന് സർവീസ് ചാർജ് കൊടുക്കേണ്ടിവരുന്ന തരത്തിലുള്ള ചൂഷണത്തിൽനിന്ന് സാധാരണക്കാരായ ഇടപാടുകാരെ മോചിപ്പിക്കുക എന്നതും കേരളബാങ്ക് ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. നിശ്ചയദാർഢ്യത്തോടെയും ലക്ഷ്യബോധത്തോടെയും […]

error: Protected Content !!