കളക്‌ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതിയ്ക്ക് നഗരസഭയില്‍ തുടക്കമായി

പത്തനംതിട്ട: സ്‌കൂള്‍ വഴിയുള്ള മാലിന്യശേഖരണ പദ്ധതി കളക്‌ടേഴ്‌സ് @ സ്‌കൂള്‍ ന് കേരള പിറവി ദിനത്തില്‍ പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ്  വി.എച്ച്.എസ്.എസില്‍ തുടക്കമായി. ശുചിത്വമിഷന്റേയും പത്തനംതിട്ട നഗരസഭയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് സ്‌കൂളില്‍ പദ്ധതി നടപ്പിലാക്കുന്നത്.നഗരസഭാധ്യക്ഷ റോസ്‌ലിന്‍ സന്തോഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എ.സഗീര്‍,  ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു അനില്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍, നഗരസഭ സെക്രട്ടറി എ.എം.മുംതാസ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം.ബി.ദിലീപ് കുമാര്‍, പി.ടി.എ പ്രസിഡന്റ് അഡ്വ.ശ്രീകുമാര്‍, […]

ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം

പത്തനംതിട്ട: റോഡുകളുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രാജു ഏബ്രഹാം എംഎല്‍എയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.തിരുവല്ല ടൗണില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപവും ട്രാഫിക് ഐലന്‍ഡിനു സമീപവും സീബ്രലൈന്‍ കൃത്യമായി മാര്‍ക്ക് ചെയ്യണമെന്ന് മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. കാട്ടുപന്നി ശല്യം മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ […]

മംഗലം ഡാമിലെ ചെളി നീക്കാൻ അനുമതിയായി

ജലസേചന വകുപ്പിന് കീഴില്‍ പാലക്കാടുള്ള മംഗലം ഡാമിലെ ചെളി നീക്കല്‍ പദ്ധതിക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റി അനുമതി നല്‍കി. ഇതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും കമ്മിറ്റി നിര്‍ദേശിച്ചു. 18 റിസര്‍വോയറുകള്‍ വൃത്തിയാക്കി സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനും ആറ് റഗുലേറ്റര്‍/തടയണകളില്‍ അടിഞ്ഞുകൂടിയ മണല്‍ അടിയന്തരമായി നീക്കുന്നതിനും കമ്മിറ്റി യോഗം അനുമതി നല്‍കിയിട്ടുണ്ട്. മംഗലം, ചുള്ളിയാര്‍ ഡാമുകളിലെ ചെളി നീക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ കഴിഞ്ഞ മാര്‍ച്ച് 21 ന് ചേര്‍ന്ന എംപവേര്‍ഡ് കമ്മിറ്റി അംഗീകരിച്ചിരുന്നു. മംഗലം ഡാമിലെ   പ്രവർത്തികള്‍ക്കുള്ള […]

കുന്ദമംഗലം പോലീസ് പരിധിയിൽ റസിഡൻസ് കോ-ഓഡിനേഷനും പോലീസും സുരക്ഷ ശക്തമാക്കും

കുന്ദമംഗലം: പ്രദേശത്തെ പോലീസ് പരിധിയിലെ റസിഡൻസ് കോ-ഓഡിനേഷനുമായി സഹകരിച്ച് സുരക്ഷാ നടപടികൾ ശക്തമാക്കും ഓരോ പ്രദേശത്തെയും മയക്കുമരുന്ന് ലോബിയുടെയും, മോഷണം, വ്യാജവാറ്റ്, മറ്റ് നിയമ ലംഘനകൾ ഇതുമൂലം പരമാ വാധി കുറയ്ക്കാൻ സാധിക്കും ഓരോ റെസിഡൻസിന്റെയും കീഴിൽ പ്രധാന സ്ഥലത്ത് സി.സി.ടി.വി സ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ പോലീസും റസിഡൻസ് ഭാരവാഹികളും ധാരണയായിഇതുമൂലം വിവിധ സമയങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കും എല്ലാ മാസവും രണ്ടാം ശനിയാഴ്ച സ്റ്റേഷനിൽ വെച്ച് പോലീസ് അധികാരികളും റസിഡൻസ് ഭാരവാഹികളും യോഗം […]

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കുന്ദമംഗലം: വാളയാറിൽ ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികളെ കൊലപ്പെടുത്തിയ പ്രതികളെ വെറുതെ വിടാനിടയാക്കിയതിൽ പ്രതിഷേധിച്ച് കേരള വള്ളുവൻ സമുദായ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി കുന്ദമംഗലത്ത് പ്രതിഷേധ ജ്വാല തീർത്തു. ഇന്നലെ രാത്രി കുന്ദമംഗലം ഗാന്ധി സ്ക്വയറിൽ നടത്തിയ പരിപാടി ജില്ലാ സെക്രട്ടറി സുകു വരിട്ട്യാക്ക് സ്വാഗതം പറഞ്ഞു. കെ.മാധവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കുമാരൻ പടനിലം അദ്ധ്യക്ഷത വഹിച്ചു.എം.ജി വിനോദ്, ചന്ദ്രൻ മേടപ്പറ്റ, ജോബീഷ് ചമൽ, സുധീഷ്, വി.വേലായുധൻ എന്നിവർ പ്രസംഗിച്ചു.

യു എ പി എ കുറ്റം ചുമത്തപ്പെട്ട കേസ് പിൻവലിക്കുക, സോളിഡാരിറ്റി പ്രതിഷേധ പ്രകടനം നടത്തി

കോഴിക്കോട് : മാവോവാദികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ലഘുലേഖ കൈവശം വെച്ചു എന്നാരോപിച്ച് യു എ പി എ ചുമത്തി നിയമ വിദ്യാർത്ഥിയായ അലൻ ഷുഹൈബ്, താഹ എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി. മുക്കം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്ത് സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് ഫാരിസ് ഒ.കെ സംസാരിച്ചു. പന്തീരങ്കാവ് സ്റ്റേഷനിൽ വെച്ച് പ്രതികളെന്നാരോപിക്കപെട്ടവരോട് സംസാരിക്കാൻപോലും പൊതുപ്രവർത്തകരെ അനുവദിക്കാത്തത് കേരളം പോലീസ് രാജായി മാറുന്നു എന്നതിന്റെ വ്യക്തമായ […]

കേരളോത്സവ മത്സര നഗരിയിൽ ഡിസ്കസ് ത്രോ എറിയുമ്പോൾ ലക്ഷ്യം തെറ്റി പരിക്കേറ്റു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് നടത്തുന്ന കേരളോത്സവ ഗ്രൗണ്ടിലാണ് കാണാ ൻഎത്തിയ കുട്ടിക്ക് തലക്ക് പരിക്കേറ്റത്. ശ്രീലേഷ് 19 വയസ്സ് തലയിൽ ഡിസ്ക് വന്ന് പതിച്ചത്.ഗ്രൗണ്ടിൽ സ്ഥാപിച്ച കവുങ്ങിൽ തട്ടിയത് കൊണ്ട് വൻ അപകടം ഒഴിവായി. മെഡിക്കൽ കോളേജിൽ എത്തിച്ച കുട്ടിക്ക് തുന്നിട്ടിരിക്കയാണ്.

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ധനസഹായ വിതരണം സംസ്ഥാന തല ഉദ്ഘാടനം ബഹു.മന്ത്രി ഡോ. കെ ടി ജലീൽ നിർവ്വഹിച്ചു

കേരള മദ്രസ്വാദ്ധ്യാപക ക്ഷേമനിധി 2019-20 സാമ്പത്തിക വർഷം നൽകുന്ന ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബർ 2 ന് ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് ബഹു. ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വഖഫ് കാര്യ മന്ത്രി ഡോ.കെ .ടി. ജലീൽ നിർവ്വഹിച്ചു.തേഞ്ഞിപ്പലം കലിക്കറ്റ് യൂണിവേഴസിറ്റി ഇസ്ലാമിക് ചെയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.അബ്ദുൾ ഹമീദ് എം എൽ എ അധ്യക്ഷത വഹിച്ചു കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിക്ക് പുതിയ ഓഫീസ് സജ്ജമാക്കുന്നതിന് സർക്കാർ 34 […]

News

അന്താരാഷ്ട്ര നാളികേര കോണ്‍ഫറന്‍സിനും പ്രദര്‍ശനത്തിനും തുടക്കമായി

നാളികേര ഉത്പാദനത്തില്‍ നിന്ന് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി നാളികേര ഉത്പാദനരംഗത്തും വില നിലവാരരംഗത്തും സംസ്ഥാനം വെല്ലുവിളി നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.   നാളികേര വ്യവസായത്തിന് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനാവും. നാളികേര ഉത്പാദനത്തില്‍ നിന്ന് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നാളികേര കോണ്‍ഫറന്‍സും പ്രദര്‍ശനവും ഉദ്ഘാടനം കോഴിക്കോട്  താജ് ഗേറ്റ്‌വേ ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം. നാളികേരത്തിന്റെ വ്യാവസായികമായ  ഉത്പാദനം വര്‍ദ്ധിപ്പിച്ചും മൂല്യാധിഷ്ഠിത ഉത്പന്നങ്ങളില്‍ ശ്രദ്ധ ചെലുത്തിയും മാത്രമെ […]

Local

മെഡിക്കല്‍ കോളേജ് കാമ്പസ് സ്‌കൂള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

മെഡിക്കല്‍ കോളേജ്; ദുരിതാശ്വാസ നിധിയിലേക്ക് മെഡിക്കല്‍ കോളേജ് കാമ്പസ് സ്‌കൂള്‍ ( PRISM School) ‘കൂടെ ‘ എന്ന ചിത്രം വരയിലൂടെ സമാഹരിച്ച 680001 (ആറു ലക്ഷത്തി എമ്പതിനായിരത്തി ഒന്ന് ) രൂപ സംഭാവന നല്‍കി. എംഎല്‍എ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പിടിഎ പ്രതിനിധകളും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് തുക കൈമാറി. കൗണ്‍സിലര്‍ ഷെറീന വിജയന്‍, പിടിഎ പ്രസിഡന്റ് അഡ്വ.സിഎം ജംഷീര്‍, ഹെഡ്മാസ്റ്റര്‍ ഖാലിദ്, സ്‌കൂള്‍ ലീഡന്‍ വിശാല്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

error: Protected Content !!