Local

നാടിന്റെ നിര്‍മാണം ഭരണകൂടത്തിന്റെ മാത്രം ബാധ്യതയോ;സംവാദം സംഘടിപ്പിച്ചു

കുന്ദമംഗലം: എസ്.വൈ.എസ് ജില്ലാ റാലിയുടെ ഭാഗമായി ‘നാടിന്റെ നിര്‍മാണം ഭരണകൂടത്തിന്റെ മാത്രം ബാധ്യതയോ’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് കുന്ദമംഗലം സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സംവാദം കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫള്ല്‍ ഹാഷിം സഖാഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കുറ്റിക്കാട്ടൂര്‍ മഹ്മൂദ് സഖാഫിയുടെ അദ്ധ്യക്ഷത വഹിച്ചു . എസ് വൈ എസ് ജില്ലാ സെക്രട്ടറി പി വി അഹ്മദ് കബീര്‍ വിഷയാവതരണം നടത്തി. രാഷട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ആര്‍ സുബ്രഹ്മണ്യന്‍, […]

Local

കലോത്സവത്തിലും സ്‌പോര്‍ട്‌സിലും ഓവറോള്‍ കിരീടം; കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ ആഘോഷപ്രകടനം നടത്തി

കുന്ദമംഗലം ; സബ്ജില്ല കലോത്സവം,അറബിക് കലോത്സവം, സബ്ജില്ല സ്‌പോര്‍ട്‌സ് എന്നിവയില്‍ കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളിന് ഓവറോള്‍ കിരീടം. കിരീടം നേടിയ പ്രതിഭകളെ അഭിനന്ദിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും കുന്ദമംഗലം ടൗണില്‍ ബാന്റ് വാദ്യങ്ങളോടുകൂടി ആഘോഷപ്രകടനം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കല ടീച്ചര്‍, ഹെഡ് മാസ്റ്റര്‍ വി. പ്രേമരാജന്‍, ആമിന ടീച്ചര്‍, അഷ്‌റഫ് പൊയില്‍താഴം, പിടിഎ പ്രസിഡന്റ് ജയപ്രകാശന്‍, വൈസ് പ്രസിഡന്റ് ഒ. സലീം എന്നിവര്‍ നേതൃത്വം നല്‍കി.

Kerala

ജോളിയുടെ മക്കളുടെ രഹസ്യമൊഴി കുന്ദമംഗലം കോടതിയില്‍ രേഖപ്പെടുത്തി

കുന്ദമംഗലം;കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ജോളിയുടെ മക്കളുടെ രഹസ്യമൊഴി മൊഴി കുന്ദമംഗലം കോടതിയില്‍ രേഖപ്പെടുത്തി. കൂടത്തായ് കേസില്‍ കസ്റ്റഡി കാലാവതി അവസാനിച്ച ജോളിയെ ആല്‍ഫിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വീണ്ടും കസ്റ്റഡിയിലെടുത്തിരുന്നു.

Local

ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

ദയാപുരം: ജി.എസ്.ടി ആസ്പദമാക്കി ദയാപുരം വിമന്‍സ് കോളേജ് കൊമോഴ്സ് വിഭാഗം സംഘടിപ്പിച്ച ഏകദിനസെമിനാർ കോഴിക്കോട് ലീഡ് ആന്‍റ് ലീപ് കണ്‍സള്‍ട്ടന്‍സ് സിഎംഎ യു. മുഹമ്മദ് ഷബാദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സർവകലാശാലയിലെ വിവിധകോളേജുകളില്‍നിന്നായി 340 കൊമേഴ്സ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. നിലവിലുണ്ടായിരുന്ന ഇരട്ടനികുതിസമ്പ്രദായം ഏകീകൃതമായ ജിഎസ്ടിയിലേക്കു മാറിയപ്പോള്‍ അത് വിപണിയിലുണ്ടാക്കിയ പ്രതിഫലനങ്ങളും ആശങ്കകളും മുഹമ്മദ് ഷബാദ് വിശദീകരിച്ചു. ജിഎസ്ടിയുടെ ഗുണങ്ങള്‍ നേടിയെടുക്കാനുള്ള അറിവോ ധാരണയോ വിപണനരംഗത്തുള്ളവർക്ക്, വിശേഷിച്ചും ചെറുകിടകച്ചവടക്കാർക്ക് ലഭിക്കാത്തതാണ് ആശങ്കകള്‍ക്കും എതിർപ്പിനും മുഖ്യകാരണമെന്നും ഫലപ്രദമായ ബോധവത്കരണമാണ് […]

Local

തെങ്ങോല കൊണ്ട് ‘കേരളം @63 എഴുതി; കേരളപ്പിറവി ആഘോഷിച്ചു

പുള്ളന്നൂര്‍ ; കേരള സംസ്ഥാനത്തിന്റെ പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട് പുള്ളന്നൂര്‍ ന്യൂ ഗവ.എല്‍.പി.സ്‌കൂളിലെ കുട്ടികള്‍ കേരളപ്പിറവി ദിനത്തില്‍ തെങ്ങോല കൊണ്ട് ‘കേരളം @ 63’ എന്ന് എഴുതിയും വര്‍ണ്ണ ഭൂപടം കൈകളിലേന്തിയും സംസ്ഥാനത്തിത്തിന്റെ ജന്‍മദിനം ആഘോഷിച്ചു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് പുഷപലത ടീച്ചര്‍, ഷാനിബ, ഫസ്‌ന, ഫസ്‌ന ലുബാബ എന്നിവര്‍ സംബന്ധിച്ചു. മഞ്ജുഷ, രസില സിദ്ധീഖ്, രജിത, നസ്‌റീന, ദിവ്യ എന്നിവര്‍ കുട്ടികളെ തയ്യാറാക്കി.സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശാന്തകുറ്റിപ്പാല പറമ്പില്‍ ‘നവകേരളം എങ്ങോട്ട് ‘ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. […]

Local

ഓപ്പണ്‍ കാന്‍വാസില്‍ കൂട്ട ചിത്രം വരച്ച് ആരാമ്പ്രം സ്‌കൂളില്‍ കേരള പിറവി ആഘോഷം

ആരാമ്പ്രം; കേരള പിറവി ദിനത്തില്‍ ആരാമ്പ്രം ഗവ:യു .പി .സ്‌കൂളില്‍ സജ്ജീകരിച്ച ഓപ്പണ്‍ കാന്‍വാസില്‍ പൂര്‍വ വിദ്യാര്‍ത്ഥികളായ ചിത്രകാരന്‍മാരോടൊപ്പം വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും പങ്കെടുത്ത കൂട്ട ചിത്രരചന സംഘടിപ്പിച്ചു.കേരളത്തിന്റെ തനിമയാര്‍ന്ന കലാരൂപങ്ങളും പ്രകൃതി ദൃശ്യങ്ങളും സാംസ്‌കാരിക പൈതൃകവും ചിത്ര രൂപത്തില്‍ ആവിഷ്‌കരിക്കപ്പെട്ടു. കേരള പിറവിയുടെ ഭാഗമായി കേരള ഗാനാലാപനം, എക്‌സിബിഷന്‍, നാടന്‍പാട്ട്, പോസ്റ്റര്‍ ഡിസ്‌പ്ലേ എന്നിവയും നടന്നു. പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.സജീവന്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരന്‍മാരായ ഷാജി പുതുക്കുടി, സുലൈമാന്‍ കരിപ്പൂര്‍, […]

News

കല്ലുത്താന്‍ കടവ് കോളനി നിവാസികള്‍ ഇനി ബഹുനില ഫ്ളാറ്റിന്റെ തണലിലേക്ക്

ചേരി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ബഹുനില ഫ്ളാറ്റ് നവംബര്‍ രണ്ടിന് വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. കല്ലുത്താന്‍ കടവിലെ 89 നിവാസികളും മുതലക്കുളം റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ച 14 കുടുംബങ്ങളുമാണ് ഫ്ളാറ്റിന്റെ സുരക്ഷിതത്വത്തിലേക്ക് മാറുന്നത്. കോളനി പൊളിച്ചുമാറ്റുന്ന സ്ഥലത്ത് ആധുനിക രീതിയിലുള്ള മാര്‍ക്കറ്റ് സമുച്ചയം നിര്‍മ്മിച്ച് പാളയം മാര്‍ക്കറ്റ് ഇവിടേക്ക് മാറ്റാനാണ് കോര്‍പറേഷന്‍ […]

Local

മാവൂര്‍ ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു

മാവൂര്‍ : SKSSF മാവൂര്‍ ക്ലസ്റ്റര്‍ സമ്മേളനത്തിന്റെ സമാപനം മാവൂര്‍ ടൗണില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. SYS സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.വി. കെ മുഹമ്മദ് ഫൈസി അധ്യക്ഷനായി. കെ.മുഹമ്മദ് ബാഖവി,ചിറ്റടി അഹ്മദ് കുട്ടി ഹാജി, എന്‍.പി അഹ്മദ്.പാട്ടാപ്പില്‍ അബ്ദുറഹ്മാന്‍ ഹാജി, അലവിക്കുട്ടി ഹാജി, ജാഫര്‍ മാവൂര്‍,അഷ്‌റഫ് റഹ്മാനി, അബ്ദുന്നാസര്‍ അന്‍വരി,അബ്ദുല്‍ കരീം നിസാമി,അബ്ദുസ്സമദ് ഹാജി കല്‍പ്പള്ളി, തയ്യില്‍ ഹംസ ഹാജി,അഷ്‌കര്‍ പൂവാട്ടുപറമ്പ്,റഊഫ് […]

National

വായു മലിനീകരണം; ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശത്തും ശക്തമായ മലിനീകരണത്തിനെത്തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദീപാവലിക്കു ശേഷം ഡല്‍ഹിയിലും പരിസരപ്രദേശത്തും വായു മലിനീകരണത്തിന്റെ വലിയതോതില്‍് വര്‍ധിച്ചിരുന്നു. നവംബര്‍ അഞ്ചുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതിനും അതോറിറ്റി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

News

ജനുവരി മുതൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം

2020 ജനുവരി ഒന്നുമുതൽ വയനാട് ജില്ലയിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തും. പ്ലാസ്റ്റിക് നിരോധനം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ നവംബർ ഒന്നുമുതൽ തുടങ്ങും. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുതലം മുതൽ ജില്ലാതലം വരെ മാസ്സ് കാമ്പയിനുകൾ സംഘടിപ്പിക്കും. വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും കലാപരമായ വിവിധ ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യും. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പ്ലാസ്റ്റിക് നിരോധനം ജില്ലയിൽ യാഥാർത്ഥ്യമാക്കുക. അയൽ ജില്ലയായ തമിഴ്‌നാട്ടിലെ നീലഗിരിയിൽ നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനത്തിനായുള്ള അനുകരണീയ മാതൃകകളും സ്വീകരിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന […]

error: Protected Content !!