കിന്നർ ഇട്ടിഞ്ഞുതാഴ്ന്നു പോയി
കുന്ദമംഗലം: പൂളക്കാംപൊയിൽ പോക്കറിന്റെ വീട്ടിനോട് ചേർന്ന കിണറാണ് വൈകീട്ട് താഴ്ന്ന് പോയത്. ആൾമറയടക്കമാണ് താഴ്ന്ന് പോയത്.
കുന്ദമംഗലം: പൂളക്കാംപൊയിൽ പോക്കറിന്റെ വീട്ടിനോട് ചേർന്ന കിണറാണ് വൈകീട്ട് താഴ്ന്ന് പോയത്. ആൾമറയടക്കമാണ് താഴ്ന്ന് പോയത്.
കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോർ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ പ്രീ മാരിറ്റൽ കൗൺസലിംഗ് ക്യാംപ് എൻ.ഐ.ടി സ്കോർ ഹെഡ് ക്വാട്ടേർസിൽ ആരംഭിച്ചു.4 ദിവസങ്ങളിൽ 8 സെഷനുകളായാണ് ക്യാംപ് ക്രമീകരിച്ചിരിക്കുന്നത്. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എസ് ബീന ഉദ്ഘാടനം ചെയ്തു. സ്കോർ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയരക്ടർ കെ.അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സി.സി.എം.വൈ പ്രിൻസിപ്പാൾ പ്രൊഫ: എം.അബ്ദുറഹിമാൻ പ്രൊജക്ട് അവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ഹസീന പുതിയമ്പലത്ത്, ക്യാംപ് കോ […]
കോഴിക്കോട്: വാളയാർ പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് വർധിച്ചു വരുന്ന സ്ത്രീ പീഢനങ്ങൾക്കെതിരെ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും മുസ്ലിം ഗേൾസ് ആന്റ് വിമൻസ് മൂവ്മെന്റിന്റെ (എം.ജി.എം) ആഭിമുഖ്യത്തിൽ കോഴിക്കോട്ട് നൂറുക്കണക്കിന് സ്ത്രീകൾ പങ്കെടുത്ത പ്രതിഷേധറാലിയും പൊതുയോഗവും സംഘടിപ്പിച്ചു.കണ്ടംകുളം റോഡിലെ മർകസുദഅവ പരിസരത്ത് നിന്ന് ആരംഭിച്ച റാലി പാളയം, പുതിയ സ്റ്റാന്റ്, ബാങ്ക് റോഡ് വഴി കിഡ്സൺ കോർണറിൽ സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധ സദസ്സ് എം.ജി.എം സംസ്ഥാന പ്രസിഡണ്ട് ഖദീജ […]
കുന്ദമംഗലം; പ്രതിഷേധ ജ്വാല :വാളയാര്‍ പെണ്‍കുട്ടിയുടെ കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപെട്ട്’ ബി ജെ പി കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധജ്വാല നടത്തി. പ്രതിഷേധ ജ്വാല’ സി. കാളിദാസന്‍ ഉദ്ഘാടനം ചെയ്തു.ടി.പി ചക്രയുധന്‍, എ.അനിത, എം.സുരേഷ്, എന്നിവര്‍ സംസാരിച്ചു. പ്രസ്തുത പരിപാടിയില്‍ പ്രവീണ്‍ പടനിലം അധ്യക്ഷത വഹിച്ചു. ഒ.സുഭദ്രന്‍ സ്വാഗതവും മനോജ് കൊളേരി നന്ദിയും പറഞ്ഞു.
കുന്ദമംഗലം; കുന്ദമംഗലം ഹൈവേയില്‍ നിരന്തരമായി വാഹനാപകടങ്ങളും മരണങ്ങളും അനിയന്ത്രിയമായ ട്രാഫിക് ബ്ലോക്കും ഉണ്ടാവുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ നൗഷാദ് തെക്കയിലിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. കുന്ദമംഗലം ഹൈവേയില്‍ ചില സമയങ്ങളില്‍ ആംബുലന്‍സുകള്‍ വരെ ബ്ലോക്കില്‍ പെടുന്നുവെന്നും 3 ജില്ലകളില്‍ നിന്നും രോഗികളെ മെഡിക്കല്‍ കോളേജില്‍ എത്തിക്കാനുള്ള പ്രധാന പാതയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ അനാസ്ഥ കാരണം നിരവധി ഗര്‍ത്തങ്ങള്‍ ഉള്ളത് അപകടങ്ങള്‍ക്ക് കാരണമാവുന്നു എന്നും ഹൈവേ അതോറിറ്റിയും വാട്ടര്‍ അതോറിറ്റിയും തമ്മില്‍ നടക്കുന്ന ശീത സമരങ്ങളും ജനങ്ങളെ […]
ഓമശ്ശേരി: സംസ്ഥാനപാതയില്‍ ഓമശ്ശേരി പെട്രോള്‍ പിമ്പിന് സമീപം ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു. മുക്കത്തുനിന്നും താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറിനാണ് തീപിടിച്ചത്. ടിപ്പറിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ പെട്ടന്ന് ടിപ്പര്‍ നിര്‍ത്തി ചാടി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തീ ആളി പടര്‍ന്നു. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും അഗ്നിശമന ഉപകരണം എത്തിച്ചും നാട്ടുകാര്‍ സംഘടിച്ച് വെള്ളം ഒഴിച്ചും തീ നിയന്ത്രണ വിധേയമാക്കി. മുക്കം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.
കുന്ദമംഗലം;കുന്ദമംഗലം ഗ്രാമ പഞ്ചായത്തും ആക്കോളി റസിഡന്‍സും സംയുക്തമായി ആക്കോളി സെന്റെറില്‍ സ്ഥാപിച്ച ലോ മാസ്സ് ലൈറ്റ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.വി.ബൈജു ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ദേവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. രാജേഷ്.വി.കെ.കുമാരന്‍ സക്കീര്‍ ഹുസൈന്‍.എന്‍.എം.യുസഫ്. ജാഫിര്‍.പി.അഖിന്‍ എന്‍.പി. വിദ്യ രാജേഷ്. ഡെല്‍സ. സാജിദ. നസീമ ആക്കോളി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഷമീര്‍ പി. സ്വാഗതവും.മുരളീധരന്‍ പൊറ്റമ്മല്‍ നന്ദിയും പറഞ്ഞു
ചരിത്രം ഉറങ്ങുന്ന കുന്ദമംഗലം പ്രദേശത്തെ 110 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷുകാരുടെ കാലത്ത് പണിത സബ് രജിസ്ട്രാര്‍ ഒഫീസ് പൊളിച്ചുമാറ്റിയതില്‍ പ്രതിഷേധവുമായി കുന്ദമംഗലത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രസ് ക്ലബ് പ്രസിഡന്റുമായ രവീന്ദ്രന്‍ മാഷ്. ചരിത്രമുള്ള സബ് രജിസ്ട്രാര്‍ ഒഫീസ് പൊളിച്ചതിനെതിരെ കൗമുതി പത്രത്തില്‍ ലേഖനമെഴുതിയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. കുന്ദമംഗലത്തിന്റെ പ്രൗഡിയായിരുന്ന പഴയകാലത്തുള്ള സബ് ജയിലും കോടതിയും പൊളിച്ചടുക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. നൂറ്റാണ്ടുകള്‍ പിന്നിട്ട രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന് കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് വര്‍ഷം മുന്‍പ് […]
സോറിയാസിസ് ദിനം : ബോധവത്ക്കരണ ക്ലാസ്സ് നടത്തി ലോക സോറിയാസിസ് ദിനത്തോടനുബന്ധിച്ച് ചേവായൂര്‍ ത്വക്ക് രോഗാശുപത്രിയില്‍ രോഗികള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് നടത്തി. സോറിയാസിസ് രോഗികള്‍ നേരിടുന്ന ശാരീരിക, മാനസിക വിഷമതകള്‍ ദുരീകരിക്കുന്നത് സംബന്ധിച്ചും, ആശുപത്രിയില്‍ ലഭ്യമായ സേവനങ്ങളെക്കുറിച്ചും ആശുപത്രിയിലെ ത്വക്ക് രോഗ വിദഗ്ധരായ ഡോ ബിജു, ഡോ.ഷൈനി എന്നിവര്‍ ക്ലാസെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ സരളാ നായര്‍ അധ്യക്ഷത വഹിച്ചു. ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മുഖേന നടപ്പിലാക്കുന്ന കോഴിക്കോട് ജില്ലാ […]
സംസ്ഥാനത്ത് മറ്റന്നാള്‍ വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. . ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ശനിയാഴ്ച വരെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചു. അറബിക്കടലില്‍ ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങിയ ന്യൂനമര്‍ദ്ദം തീവ്രമായതാണ് കനത്ത മഴയ്ക്കുള്ള കാരണം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം അതി തീവ്രമാകും. സംസ്ഥാനത്തും ലക്ഷ്ദ്വീപിലും മഴ കനക്കും. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് […]