ജില്ലയില്‍ മികച്ച മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡ്
മാലിന്യ സംസ്‌കരണത്തിലും പരിസരശുചിത്വത്തിലും മികച്ച പ്രകടനം കാഴ്ച വെക്കുന്നവര്‍ക്ക് ഹരിത അവാര്‍ഡ് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവു പറഞ്ഞു. ഹരിതപൗരന്‍, ഹരിത കുടുംബം, ഹരിതസ്ഥാപനം, ഹരിതപഞ്ചായത്ത് എന്നിങ്ങനെ വിഭാഗമാക്കിയാണ് അവാര്‍ഡ് നല്‍കുക. ജില്ലയിലെ ബീച്ച് പരിസരങ്ങള്‍ മാലിന്യമുക്തമാക്കുക എന്നത് തുടര്‍ പദ്ധതിയായി എല്ലാ ഞായറായ്ചകളിലും രാവിലെ ഏഴ് മുതല്‍ 10.30 വരെ ശുചീകരിക്കും. താല്‍പര്യമുള്ള സന്നദ്ധസംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പ്രവൃത്തിയുടെ ഭാഗമാകാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശുചിത്വ കോണ്‍ഫറന്‍സില്‍ അധ്യക്ഷത […]









