കോഴിക്കോട് : വാളയാര്‍ അട്ടപ്പള്ളത്ത് രണ്ട് കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കേസില്‍ പ്രതികളെ രക്ഷിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ്.
പ്രതികളെ രക്ഷപെടുത്താന്‍ സഹായിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും വിചാരണക്ക് വിധേയമാക്കണം. സ്ത്രീസുരക്ഷയെ കുറിച്ച് ഗീര്‍വാണം മുഴക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയമാണ് വാളയാര്‍ കേസിലൂടെ പുറത്തു വന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഫാരിസ് ഒ.കെ. അദ്ധ്യക്ഷത വഹിച്ചു, സിറാജുദ്ധീന് ഇബ്നു ഹംസ, ഷാഹുല്‍ ഹമീദ് കക്കോടി, നുജൈം താമരശ്ശേരി, ഷമീര്‍ബാബു കൊടുവള്ളി, അമീര്‍ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു.