News

മിഠായി കഴിച്ചാല്‍ കുട്ടികളില്‍ മന്ദിപ്പ്; പരാതി നല്‍കി

കുന്ദമംഗലം; സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്കായി വില്‍ക്കുന്ന മിഠായി കഴിച്ചാല്‍ കുട്ടികളില്‍ മന്ദിപ്പുണ്ടാവുന്നതായി പരാതി. കുന്ദമംഗലത്തെ ഒരു വിദ്യാര്‍ത്ഥി വീട്ടില്‍ മിഠായി കഴിച്ചതിനെക്കുറിച്ച് രക്ഷിതാവിനോട് പറഞ്ഞതില്‍ സംശയം ഉണ്ടായത് മൂലം പിതാവ് പരിശോദിക്കുകയും ബോധ്യപ്പെട്ട ശേഷം ഫുഡ് ആന്‍ഡ് സേഫ്‌ററി വിഭാഗത്തില്‍ പരാതി കൊടുക്കുകയുമായിരുന്നു. കുട്ടികളെ ആകര്‍ഷിക്കാന്‍ ടൈം ബോംബ് എന്ന പേരില്‍ കടകളില്‍ വിതരണം ചെയ്യുന്ന മിഠായി ഒരു തവണ കഴിച്ചാല്‍ പിന്നീട് കുട്ടികള്‍ കഴിക്കാന്‍ വാശിപിടിക്കുന്ന തരത്തിലുള്ളതാണ്. പലപ്പോഴും രഹസ്യമായും വാങ്ങി കഴിക്കാറുണ്ട്. അതിനാല്‍ കുട്ടികളുടെ […]

News

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട് സംസ്ഥാനത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പാലക്കാട്ടെ അഗളി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട അബനി വനമേഖലയില്‍ സുരക്ഷാസേന മാവോയിസ്റ്റുകളുമായി നടത്തിയ വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

Local

കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിലെ ബസ് ബേ ഉദ്ഘാടനം നടന്നു

മൊഫ്യൂസല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പോലീസ് കമ്മീഷണർ എ വി ജോർജ് മുഖ്യാതിഥിയായിരുന്നു.  ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ബസ്‌ബേ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മാവൂര്‍ റോഡിലെ ഗതാഗത തടസ്സം ഒഴിവാക്കാന്‍ ബസ്‌ബേ സഹായകമാവും. ഒരേ സമയം നാല് ബസ്സുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും വിധമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നാല് ബസുകൾ ഒര സമയത്ത് നിർത്തുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. മഴവെള്ളം ഒഴിയുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ട് . 60 […]

News

ചുരം റോഡില്‍ ദേശീയപാതയിലെ കയ്യേറ്റം ഒഴിപ്പിക്കും: വികസന സമിതി

ചുരം റോഡില്‍ ദേശീയപാതയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടികളുമായി ജില്ലാ വികസന സമിതി. ചുരം റോഡില്‍ ദേശീയപാത കൈയേറി നിര്‍മ്മിച്ച കെട്ടിടങ്ങളും പെട്ടിക്കടകളും ഒഴിപ്പിക്കാനുള്ള നടപടികള്‍ അടുത്ത ആഴ്ച തന്നെ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശം നല്‍കി. ജോര്‍ജ് എം തോമസ് എംഎല്‍എ വിഷയം സമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണിത്.  കയ്യേറി നിര്‍മ്മിച്ച പതിനാറോളം കടകളുണ്ടെന്നും ഉദ്യോഗസ്ഥര്‍ ജില്ലാ വികസന സമിതിയില്‍ അറിയിച്ചു. ജില്ലയില്‍ വനംവകുപ്പ് ജെണ്ട കെട്ടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍, പരാതികള്‍ ഉള്ളിടത്തെല്ലാം റവന്യൂ വകുപ്പുമായി […]

Kerala

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി രക്ഷിതാക്കളും സാക്ഷിയും

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി സാക്ഷിയും രക്ഷിതാക്കളും. അഞ്ചാം സാക്ഷി അബ്ബാസിനെ പല തവണ ആവശ്യപ്പെട്ടിട്ടും വിസ്തരിച്ചില്ലെന്ന് അബ്ബാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ടാമത്തെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകില്ലെന്നും അബ്ബാസ് പറഞ്ഞു. നേരത്തെ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ പറഞ്ഞിരുന്നു. എന്നാല്‍ കൊലപാതകമാണെന്ന് പൊലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഗൗനിച്ചില്ലെന്നും ആത്മഹത്യയാണെന്ന് പൊലീസ് ആവര്‍ത്തിച്ച് പറഞ്ഞെന്നും ഇദ്ദേഹം വ്യക്തമാക്കി. ഒമ്പതുവയസ്സുകാരി തൂങ്ങി മരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും കുട്ടിയെ കൊന്ന ശേഷം കെട്ടിത്തൂക്കിയതാവാമെന്നും ഇദ്ദേഹം പറഞ്ഞു. […]

Local

പിഎസ്‌സി ക്രമക്കേടില്‍ പുനരന്വേഷണമില്ല; മുഖ്യമന്ത്രി

പിഎസ്‌സി യുടെ പോലീസ് എസ്‌ഐ പരീക്ഷയില്‍ നടത്തിയ ക്രമക്കേടില്‍ പുനരന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാരിന് അനങ്ങാപ്പാറ നയമാണെന്ന പ്രതിപക്ഷ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിരോധനത്തിന് ശേഷവും പല ഉദ്യോഗാര്‍ത്ഥികളും പിഎസ്സി പരീക്ഷാ ഹാളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Kerala

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ധനസഹായ വിതരണം സംസ്ഥാന തല ഉദ്ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വ്വഹിക്കും

കോഴിക്കോട്; കേരള മദ്രസ്വാദ്ധ്യാപക ക്ഷേമനിധി 2019-20 സാമ്പത്തിക വര്‍ഷം നല്‍കുന്ന ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 2 ന് ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വഖഫ് കാര്യ മന്ത്രി ഡോ.കെ .ടി. ജലീല്‍ നിര്‍വ്വഹിക്കും. തേഞ്ഞിപ്പാലം കലിക്കറ്റ് യൂണിവേഴസിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പി.അബ്ദുള്‍ ഹമീദ് എം എല്‍ എ അധ്യക്ഷത വഹിക്കും. കലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരിക്കും. കേരള സംസ്ഥാന […]

Local

കോഴിക്കോട് ആര്‍ട്‌സ് കോളേജിന് അനുവദിച്ച പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുക – ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: കോഴിക്കോട് ആര്‍ട്‌സ് കോളേജിന് മന്ത്രിസഭ തീരുമാന പ്രകാരം അനുവദിച്ച എം.എ അറബിക് , ബി.എ പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭ 02.03.2016 ലെ 8693 ആം നമ്പര്‍ പ്രകാരമാണ് കോഴിക്കോട് മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജിന് എം.എ അറബിക് , ബി.എ പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രസ്തുത തീരുമാനം ഇതുവരെയും സര്‍ക്കാര്‍ ഉത്തരവായി […]

News

റോബോട്ടിക് സയന്‍സ് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു

കുന്ദമംഗലം: വിദ്യാര്‍ഥികളില്‍ ശാസ്ത്രരംഗത്തെ കഴിവുകളും സാങ്കേതിക വൈദഗ്ദ്യവും വളര്‍ത്തുന്നതിനായി മര്‍കസ് ബോയ്‌സ് സ്‌കൂളില്‍ റോബോട്ടിക് സയന്‍സ് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. ചലിക്കുന്നതിനാവശ്യമായ പ്രോഗ്രാമിങ്ങ് തയ്യാറാക്കി വിദ്യാര്‍ഥികള്‍ റോബോട്ടുകളെ പ്രവര്‍ത്തിപ്പിച്ചു. സ്‌കൂള്‍ ടാലന്റ് ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് ഇലാന്‍ സ്റ്റെം അക്കാദമി പരിശീലകരായ മിന്‍ഹാജ്, ഫായിസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ക്ലബ് കണ്‍വീനര്‍ ഫസല്‍ അമീന്‍ ഉദ്ഘാടനം ചെയ്തു. നൂറുല്‍ ഇസ്ലാം, ഫാദില്‍ അമീന്‍, മുഹമ്മദ് ജുസൈല്‍, യാസിര്‍, അമീന്‍ മുസമ്മില്‍, റമിന്‍ സംബന്ധിച്ചു.

Local

വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

കുന്നമംഗലം; കാശ്മീര്‍ ജനാധിപത്യം പുനഃസ്ഥാപിക്കുക,വിമര്‍ശനങ്ങളെ രാജ്യദ്രോഹക്കുറ്റമായി പ്രഖ്യാപിക്കുന്ന ജനാധിപത്യ വിരുദ്ധത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌കൊണ്ട് സോളിഡാരിറ്റി, എസ്.ഐ.ഓ. പ്രവര്‍ത്തകര്‍ കുന്നമംഗലത്ത് വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. എസ്.ഐ.ഓ. ജില്ലാ സെക്രട്ടറി പി.പി. അബ്ദുല്‍ വാഹിദ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഇ.പി. ഉമര്‍, ഏരിയ സെക്രട്ടറി കെ.എം. ആസിഫ്, എസ്.ഐ.ഓ. ഏരിയ ജോയിന്റ് സെക്രട്ടറി യാസീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

error: Protected Content !!