കുന്ദമംഗലം; സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്കായി വില്‍ക്കുന്ന മിഠായി കഴിച്ചാല്‍ കുട്ടികളില്‍ മന്ദിപ്പുണ്ടാവുന്നതായി പരാതി. കുന്ദമംഗലത്തെ ഒരു വിദ്യാര്‍ത്ഥി വീട്ടില്‍ മിഠായി കഴിച്ചതിനെക്കുറിച്ച് രക്ഷിതാവിനോട് പറഞ്ഞതില്‍ സംശയം ഉണ്ടായത് മൂലം പിതാവ് പരിശോദിക്കുകയും ബോധ്യപ്പെട്ട ശേഷം ഫുഡ് ആന്‍ഡ് സേഫ്ററി വിഭാഗത്തില്‍ പരാതി കൊടുക്കുകയുമായിരുന്നു. കുട്ടികളെ ആകര്‍ഷിക്കാന്‍ ടൈം ബോംബ് എന്ന പേരില്‍ കടകളില്‍ വിതരണം ചെയ്യുന്ന മിഠായി ഒരു തവണ കഴിച്ചാല്‍ പിന്നീട് കുട്ടികള്‍ കഴിക്കാന്‍ വാശിപിടിക്കുന്ന തരത്തിലുള്ളതാണ്. പലപ്പോഴും രഹസ്യമായും വാങ്ങി കഴിക്കാറുണ്ട്. അതിനാല്‍ കുട്ടികളുടെ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും മിഠായി പരിശോദിക്കണമെന്നും അനുഭവസ്ഥനായ പിതാവ് പറയുന്നുണ്ട്.