കുന്ദമംഗലം; സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്കായി വില്‍ക്കുന്ന മിഠായി കഴിച്ചാല്‍ കുട്ടികളില്‍ മന്ദിപ്പുണ്ടാവുന്നതായി ബന്ധപ്പെട്ടുള്ള പരാതിയില്‍ മിഠായിയുടെ സാമ്പിള്‍ ഫുഡ് ആന്റ് സെയ്ഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് പരിശോധനക്കയച്ചു. പരിശോദന ഫലം വന്നതിന് ശേഷം മറ്റു നടപടികള്‍ സ്വീകരിക്കും.
കുന്ദമംഗലത്തെ ഒരു വിദ്യാര്‍ത്ഥി വീട്ടില്‍ മിഠായി കഴിച്ചതിന് ശേഷം മന്ദിപ്പ് അനുഭവപ്പെട്ടത് രക്ഷിതാവിനോട് പറഞ്ഞതോടെയാണ് വിഷയം പുറത്ത് വരുന്നത്. കുട്ടികളെ ആകര്‍ഷിക്കാന്‍ ടൈം ബോംബ് എന്ന പേരില്‍ കടകളില്‍ വിതരണം ചെയ്യുന്ന മിഠായി ഒരു തവണ കഴിച്ചാല്‍ പിന്നീട് കുട്ടികള്‍ കഴിക്കാന്‍ വാശിപിടിക്കുന്ന തരത്തിലുള്ളതാണ്. പലപ്പോഴും രഹസ്യമായും വാങ്ങി കഴിക്കാറുണ്ട്. അതിനാല്‍ സാമൂഹ്യ പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ ഫുഡ് ആന്‍ഡ് സെയ്ഫ്റ്റി ഡിപ്പാര്‍ട്ട്മെന്റിന് പരാതി നല്‍കുകയായിരുന്നു.

