Kerala

അരൂരില്‍ ജി സുധാകരന്റെ പൂതന പരാമര്‍ശം തിരിച്ചടിയായി; സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിലയിരുത്തല്‍

അരൂരില്‍ പൂതന പരാമര്‍ശം അരൂരില്‍ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിലയിരുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ജി സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശം തിരിച്ചടിയായെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. ഷാനിമോള്‍ ഉസ്മാനെതിരായ കേസും അനവസരത്തിലുള്ളതായി. വിശദമായ പരിശോധന അരൂരിലെ തോല്‍വിയില്‍ നടത്തണമെന്നാണ് ജില്ലാ നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് ചിലര്‍ വളച്ചൊടിച്ചുവെന്നാണ് ജി സുധാകരന്റെ നിലപാട്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി വിശ്വാസി പ്രതിച്ഛായ സൃഷ്ടിക്കാന്‍ നടത്തിയ പ്രസ്താവനകള്‍ ഗുണം ചെയ്തില്ല. യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണമുണ്ടായി. […]

Local

സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി അദാലത്ത്

കോളജില്‍ വെള്ളം കയറി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട 50 നഴ്‌സിങ് വിദ്യാര്‍ഥികള്‍, വീടുകളില്‍ വെള്ളം കയറി വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍. ഇത്തരത്തില്‍ പ്രളയം സമ്മാനിച്ച ദുരിതത്തില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായിരുന്നു പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന അദാലത്ത്. സംസ്ഥാന ഐടി മിഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. ഈ വര്‍ഷത്തെ പ്രളയത്തില്‍ ജില്ലയില്‍ നിരവധി പേര്‍ക്കാണ് വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയും മറ്റും വിവിധ രേഖകള്‍ നഷ്ടപ്പെട്ടത്. ഓഫീസുകള്‍ കയറിയിറങ്ങേണ്ട വിഷമം […]

Local

അറിയിപ്പുകള്‍

ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വിവിധ മത്സരങ്ങള്‍ നടത്തുന്നു കേരളപിറവിയുടെ ഭാഗമായി ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍  അംശദായം അടയ്ക്കുന്ന (ഇന്‍ഡസ്ട്രീസ്, ബാങ്കുകള്‍, കോ-ഓപ്പറെറ്റിവ് സൊസൈറ്റികള്‍, പ്ലാന്റെഷനുകള്‍, കെഎസ്ആര്‍ടിസി, പ്രസ്, തുടങ്ങിയവ) തൊഴിലാളികളുടെ മക്കള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി  പ്രശ്‌നോത്തരിയും ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി  ‘ആധുനിക ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ഉപന്യാസ രചന മത്സരവും ആണ് നടത്തുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഒക്‌ടോബര്‍  29 ന്  രാവിലെ 11 മണിക്കകം  കോഴിക്കോട് […]

Kerala

മാര്‍ക്ക് ദാനം പിന്‍വലിപ്പിച്ചത് പ്രതിപക്ഷത്തിന്റെ വിജയം; ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ ഉന്നയിച്ച എം.ജി.യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് ദാനത്തില്‍ മാര്‍ക്ക് പിന്‍വലിപ്പിക്കാന്‍ സാധിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സര്‍ക്കാരിനും സിഡന്‍ഡിക്കേറ്റിനും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ് ധാര്‍മികത ഉയര്‍ത്തി മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് വേണ്ടി ഉന്നയിച്ചതല്ല എന്നും വ്യവസ്ഥാപിതമായ രീതിയില്‍ കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കുണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് തിരുത്താന്‍ തയ്യാറായത് നല്ല […]

News

ജെന്‍ഡര്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര വനിതാ വ്യാപാര കേന്ദ്രം ആരംഭിക്കും – മന്ത്രി കെ.കെ ശൈലജ

വെള്ളിമാട്കുന്നില്‍ ആരംഭിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര വനിതാ വ്യാപാര കേന്ദ്രം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആര്‍ദ്രം മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയ മൂടാടി ഗ്രാമപഞ്ചായത്ത് കേളപ്പജി സ്മാരക പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്ന ചടങ്ങ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മ്യൂസിയം, ലൈബ്രറി, സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ തുടങ്ങിയവയും ജെന്‍ഡര്‍ പാര്‍ക്കിന്റെ ഭാഗമായി ആരംഭിക്കും. ഒരു കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ ജന്‍ഡര്‍ പാര്‍ക്ക് ലോകത്തിനു തന്നെ മാതൃകയായി മാറുമെന്നും മന്ത്രി പറഞ്ഞു.എല്ലാ മേഖലയിലും മാറ്റം കൊണ്ടുവരാന്‍ […]

Sports

സഞ്ജുവിന് പിന്നാലെ വിഷ്ണുവും സന്ദീപും ഇന്ത്യന്‍ ടീമിലേക്ക്

സഞ്ജുവിന് പിന്നാലെ വിഷ്ണുവും സന്ദീപും ഇന്ത്യന്‍ ടീമിലേക്ക്. ദിയോദര്‍ ട്രോഫിയ്ക്കുളള ഇന്ത്യന്‍ ടീമുകളിലാണ് കേരള താരങ്ങള്‍ ഇടംപിടിച്ചത് ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി എന്നീ ടീമുകളെയാണ് പ്രഖ്യാപിച്ചത്. വിജയ് ഹസാര ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് മലയാളി താരങ്ങള്‍ക്ക് ഇന്ത്യ എ ടീമിലേക്ക് വഴിയൊരുക്കിയത്. സന്ദീപ് വാര്യര്‍, വിഷ്ണു വിനോദ് എന്നിവര്‍ ഇന്ത്യ എ ടീമിലാണ്. ഹനുമ വിഹാരിയാണ് ടീമിനെ നയിക്കുക. മറ്റൊരു കേരള താരമായ ജലജ് സക്‌സേന ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യ സി […]

Kerala

മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം നഷ്ടപരിഹാരം നല്‍കണം; സുപ്രീംകോടതി

എറണാകുളം: മരട് ഫ്ളാറ്റിലെ രേഖകളില്‍ കുറഞ്ഞ നിരക്കുള്ള ഫ്ളാറ്റുടമകള്‍ക്കും 25 ലക്ഷം നല്‍കണമെന്ന് സുപ്രീംകോടതി. ഫ്ളാറ്റുടമകളുടെ ഹരജിയിലാണ് സുപ്രീം കോടതി കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു. അനധികൃതമായി നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് ഉത്തരവില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കോടതി ഉത്തരവില്‍ ഒരു വരി പോലും മാറ്റമില്ലെന്നും വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും മിശ്ര പറഞ്ഞു.

Local

കൊയിലാണ്ടി താലൂക്ക് ആശുപത്രി ചുറ്റുമതിലും കവാടവും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി; കൊയിലാണ്ടി താലൂക്ക് ആശുപത്രി ചുറ്റുമതിലും കവാടവും ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു.  കനിവ് 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം റോഡപകടത്തില്‍ പെട്ടവര്‍ക്ക് അനുഗ്രഹമാണെന്ന് ഉദ്ഘാടനചടങ്ങില്‍ മന്ത്രി പറഞ്ഞു.  വര്‍ഷത്തില്‍ അയ്യായിരത്തിനടുത്ത്  റോഡപകട മരണങ്ങളാണ് കേരളത്തിലുണ്ടാവുന്നത്.   അപകടസ്ഥലത്ത് നിന്ന് തക്ക സമയത്ത് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാത്തതും ശാസ്ത്രീയമായ രീതിയിലൂടെ അല്ലാതെ  രോഗിയെ വണ്ടിയിലേക്ക് കയറ്റി ആശുപത്രിയിലെത്തിക്കുന്നതുമാണ് പലപ്പോഴും മരണത്തിലേക്കെത്തുന്നത്. അപകടം ഉണ്ടായ സ്ഥലത്ത് നിന്നും രോഗിയെ വിദഗ്ധമായി ആശുപത്രികളില്‍ എത്തിക്കാന്‍ കനിവ് 108 ആംബുലന്‍സ് സര്‍വ്വീസിനാകും. […]

Technology

കേരളത്തിന്റെ സ്വന്തം ലാപ് ടോപ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തും

കേരളത്തില്‍ നിര്‍മിക്കുന്ന കേരളത്തിന്റെ സ്വന്തം ബ്രാന്റായ കൊക്കോണിക്‌സ് ലാപ്‌ടോപ്പ് ജനുവരിയോടെ വിപണനത്തിനെത്തും. മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ‘ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്‌സ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ മികച്ച മാതൃക’, എന്നാണ് കേരളത്തിന്റെ ഈ പരീക്ഷണത്തെ ഇന്റെലിന്റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Local

സൗജന്യ വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് ക്യാംപ് 27ന് തുടങ്ങും

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്‍.ഐ.ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കോര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിവാഹപൂര്‍വ കൗണ്‍സലിംഗ് ക്യാംപിന് ഒക്: 27 ന് തുടക്കമാകും.നവം: 3,9,10 തീയ്യതികളിലും ക്യാംപ് ഉണ്ടാകും. 27 ന് (ഞായര്‍) രാവിലെ 9 മണിക്ക് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ബീന ഉദ്ഘാടനം ചെയ്യും. സ്‌കോര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ: ഐ.പി.അബ്ദുസലാം അധ്യക്ഷത വഹിക്കും. കോഴിക്കേട് സി.സി.എം.വൈ പ്രിന്‍സിപ്പല്‍ പ്രൊഫ: എം.അബ്ദുറഹിമാന്‍ പ്രൊജക്ട് വിശദീകരണം നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 തികഞ്ഞ […]

error: Protected Content !!