തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ ഉന്നയിച്ച എം.ജി.യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് ദാനത്തില്‍ മാര്‍ക്ക് പിന്‍വലിപ്പിക്കാന്‍ സാധിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സര്‍ക്കാരിനും സിഡന്‍ഡിക്കേറ്റിനും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ് ധാര്‍മികത ഉയര്‍ത്തി മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് വേണ്ടി ഉന്നയിച്ചതല്ല എന്നും വ്യവസ്ഥാപിതമായ രീതിയില്‍ കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കുണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് തിരുത്താന്‍ തയ്യാറായത് നല്ല കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

