Kerala kerala

മുഖ്യമന്ത്രിയുടേത് മുതലക്കണ്ണീര്‍; പൗരത്വനിയമത്തിനെതിരായ സമരത്തെ പിന്നില്‍ നിന്ന് കുത്തി; രമേശ് ചെന്നിത്തല

  • 15th March 2024
  • 0 Comments

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്തത് കോണ്‍ഗ്രസും യുഡിഎഫുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. വോട്ട് തട്ടാനാണ് മുഖ്യമന്ത്രിയുടെ മുതലക്കണ്ണീര്‍. പൗരത്വനിയമത്തിനെതിരായ സമരത്തെ പിന്നില്‍ നിന്ന് കുത്തിയത് പിണറായി വിജയനാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിഷേധ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നേരിട്ടു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത് ഈ മുഖ്യമന്ത്രിയാണ്. ടി സിദ്ദിഖിനെ അടക്കം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. യോഗി ആദിത്യനാഥ് പോലും ചെയ്യാത്ത വിധത്തിലാണ് പിണറായി സമരത്തെ നേരിട്ടത്. കേസുകളിലൂടെ […]

Kerala News

ലക്കും ലഗാനുമിലാതെ കടം വാങ്ങി; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

  • 13th September 2023
  • 0 Comments

സംസ്ഥാനത്തെ ധന പ്രതിസന്ധിയിൽ സക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. കേരളം ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വസ്തുതകളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.സംസ്ഥാനവും രാജ്യങ്ങളും കടമെടുക്കുന്നത് സാധാരണമാണ്. വികസനത്തില്‍ നിന്നും വരുമാനം പ്രതീക്ഷിച്ചാണ് അത് ചെയ്യുക. എന്നാല്‍ ഈ സര്‍ക്കാര്‍ ഒന്നും മുന്നില്‍കാണാതെയാണ് കടം വാങ്ങിയതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഏഴ് വര്‍ഷംകൊണ്ട് നാല് ലക്ഷം കോടിയായി കടം വര്‍ധിപ്പിച്ചു. ഏതെങ്കിലും വികസനം നടത്തിയോ നിങ്ങള്‍. […]

Kerala News

കോൺഗ്രസ് പ്രവർത്തക സമിതിയിൽ ക്ഷണിതാവ് മാത്രം;രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി

  • 20th August 2023
  • 0 Comments

കോൺഗ്രസ് പ്രവർത്തക സമിതിയിൽ ക്ഷണിതാവ് മാത്രമാക്കിയതിൽ കടുത്ത അതൃപ്തിയുമായി രമേശ് ചെന്നിത്തല. ഇപ്പോൾ ഉള്ള സ്ഥാനം 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും 2 വർഷമായി പദവികൾ ഒന്നും ഇല്ലെന്നുമാണ് പരാതി. ഒരു ചർച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടത്.പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം. തന്‍റെ വികാരം അദ്ദേഹം പാർട്ടിയെ അറിയിക്കും.അതേസമയം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എകെആന്‍റണിയെ പ്രവര്‍ത്തകസമിതയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ ഒഴിവാക്കരുത് […]

Kerala

മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ നിയമനം; ശുപാർശ തള്ളണം,ഗവർണറെ സമീപിച്ച് രമേശ് ചെന്നിത്തല

  • 8th August 2023
  • 0 Comments

ജസ്റ്റീസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍ പെര്‍സണ്‍ ആയി നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്ക് വിപരീതമായ തരത്തിലുള്ള വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളയാളാണ് ജസ്റ്റീസ് മണികുമാർ. മണികുമാറിന്റെ നിയമന തീരുമാനം മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്ക് വിരുദ്ധമെന്നും ചെന്നിത്തല ആരോപിച്ചു. 2018-ലെ മഹാപ്രളയം സർക്കാരിന്റെ പരാജയം മൂലമുണ്ടായ മനുഷ്യനിർമ്മിത ദുരന്തമായിരുന്നു. ജസ്റ്റിസ് ഋഷികേശ് റോയ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ സംഭവത്തിൽ സ്വമേധയാ നടപടിയെടുക്കുകയുണ്ടായി. പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ […]

Kerala News

ഉമ്മൻ ചാണ്ടി മരിച്ചതിൻ്റെ പിറ്റേന്നുതന്നെ സ്ഥാനാർഥിയെ തീരുമാനിക്കാനാകുമോ? കെ സുധാകരൻ പറഞ്ഞതിനോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല

  • 29th July 2023
  • 0 Comments

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഇടതുപക്ഷം മത്സരിക്കരുതെന്ന കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഇടതുപക്ഷം മത്സരിക്കരുതെന്ന് പറയാനുള്ള ധാർമ്മികത കോൺഗ്രസിനില്ല. ഇടതുപക്ഷ നേതാക്കൾ മരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥിയെ നിർത്താറുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സ്ഥാനാർഥിയെ കോൺഗ്രസ് കൂട്ടായി പ്രഖ്യാപിക്കും. ഉമ്മൻ ചാണ്ടി മരിച്ചതിന് പിറ്റേന്നുതന്നെ സ്ഥാനാർഥിയെ തീരുമാനിക്കാൻ കഴിയുമോ എന്നും ചെന്നിത്തല […]

Kerala News

ഉമ്മന്‍ചാണ്ടി അനുസ്മരണം; മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ചെന്നിത്തല

  • 24th July 2023
  • 0 Comments

കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ രാഷ്ട്രീയം കാണേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിച്ചത് എല്ലാവരും യോജിച്ചെടുത്ത തീരുമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിലെ ഭിന്നത പുറത്തുവരുന്നതിനിടയാണ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുന്നതില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നീരസമുണ്ടായിരുന്നുവെന്നാണ് മാത്യു കുഴല്‍നാന്റെ പ്രതികരണം. പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ ഒരു സംസ്‌കാരത്തിന്റെ കൂടി ഭാഗമായാണ് മുഖ്യമന്ത്രിയെ […]

Kerala News

ശക്തിധരന്റെ വെളിപ്പെടുത്തലിൽ സർക്കാർ കള്ളക്കളി കളിക്കുന്നു; രമേശ് ചെന്നിത്തല

  • 28th June 2023
  • 0 Comments

ശക്തിധരന്റെ വെളിപ്പെടുത്തലിൽ സർക്കാർ കള്ളക്കളി കളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡി.ജി.പി., എ.ഡി.ജി.പിക്ക് കേസ് കൈമാറിയത് തേച്ചു മായ്ചുകളയാൻ വേണ്ടിയാണെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എവിടെയാണോ സംഭവം നടന്നത് ആ സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയത് അന്വേഷിക്കുകയാണ് സാധാരണ ഗതിയില്‍ ചെയ്യേണ്ടത്. മുഖ്യമന്ത്രിയുടെ പേരിലുയര്‍ന്ന ആരോപണമായതുകൊണ്ട് കേസ് തേച്ച് മായിച്ചുകളയാന്‍ എഡിജിപിയെ ഏല്‍പ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ‘പോലീസ് നടപടികളെപ്പറ്റി പരിചയമുള്ള ഒരാളും ഇതംഗീകരിക്കില്ല. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പരമാവധി വൈകിപ്പിച്ച് കേസ് ഇല്ലാതാക്കാനുള്ള […]

Kerala News

സര്‍ക്കാരിന്റെ അഴിമതികൾ പുറത്ത് കൊണ്ടുവരുന്ന മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്: രമേശ് ചെന്നിത്തല

  • 16th June 2023
  • 0 Comments

പി എം ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തതില്‍ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മാധ്യമ വേട്ടയാണ് നടക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേസെടുക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണ്. മാധ്യമവേട്ടയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ കൊള്ളരുതായ്മകളും അഴിമതികളും പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്ന നടപടികള്‍ സ്വീകരിച്ചാല്‍ അവരെങ്ങനെ ജോലി ചെയ്യും? വാര്‍ത്തകള്‍ റിപ്പോര്‍ട്ട ചെയ്യല്‍ […]

Kerala Local News

എ ഐ ക്യാമറ ഇടപാടില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

എ ഐ ക്യാമറ ഇടപാടില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടെന്‍ണ്ടറില്‍ പങ്കെടുത്ത അക്ഷര കമ്പനിയുമായി ബന്ധപ്പെട്ട രേഖകളാണ് ചെന്നിത്തല പുറത്തുവിട്ടത്. ക്യാമറ ഓരോന്നിനും തോന്നും പോലെ വില ഇട്ടുവെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല ഒരു ലക്ഷം രൂപയുടെ ക്യാമറയ്ക്ക് പത്ത് ലക്ഷം വരെ വിലയാക്കി മാറ്റിയ മായാജാലമാണ് കെല്‍ട്രോണിന്റെതെന്ന് ആരോപിച്ചു. സംസ്ഥാനത്തെമ്പാടും എഐ ക്യാമറയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് കെല്‍ട്രോണ്‍ ചെയര്‍മാന്‍ മറുപടി നല്‍കിയില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇടപാടുമായി ബന്ധപ്പെട്ട് നാണംകെട്ട […]

Kerala

‘കെല്‍ട്രോണ്‍ സാധാരണക്കാരന്റെ വീഴ്ചകള്‍ വിറ്റ് കാശാക്കാന്‍ നോക്കുകയാണ്’: രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ റോഡ് ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടിവയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന് യോജിക്കാത്ത മറുപടിയാണിത്. അസംബന്ധമായ മറുപടിയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കെല്‍ട്രോണ്‍ ആര്‍ക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്? കുത്തക കമ്പനിയുടെ കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുന്ന കെല്‍ട്രോണ്‍ സാധാരണക്കാരന്റെ വീഴ്ചകള്‍ വിറ്റ് കാശാക്കാന്‍ നോക്കുകയാണ്. ക്യാമറയുടെ വില വെളിപ്പെടുത്തിയാല്‍ ആരുടെ ട്രേഡ് സീക്രട്ട് ആണ് നഷ്ടപ്പെടുന്നത്? ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ട് നില്‍ക്കുന്ന കെല്‍ട്രോണിന്റെയും സര്‍ക്കാരിന്റെയും […]

error: Protected Content !!