Kerala

സയനൈഡ് കലർത്തിയ അരിഷ്ടമെടുത്ത് തന്നത് ഷാജു, ഞാനത് സിലിക്ക് കൊടുത്തു; ജോളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ മുഖ്യ പ്രതി ജോളിയെ തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചു. ജോളി ജോസഫിന്റെ കാറില്‍ നിന്നും കണ്ടെടുത്ത വെളുത്ത പൊടി സയനൈഡ് തന്നെ. മാരക വിഷമായ പൊട്ടാസ്യം സയനൈഡ് തന്നെയെന്ന് പരിശോധാനാ ഫലം വ്യക്തമാക്കുന്നു. അതേസമയം, സിലിയെ കൊല്ലാൻ സയനൈഡ് കലർത്തിയ അരിഷ്ടം നൽകിയെന്ന് ജോളി കുറ്റസമ്മതം നടത്തി. അലമാരയിൽ നിന്നു അരിഷ്ടമെടുത്ത് നൽകിയത് ഷാജു ആണെന്നും ജോളി പൊലീസിനോട് പറഞ്ഞു. വധത്തിൽ ഷാജുവിനും പങ്കുണ്ടെന്ന് ഇയാളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിലും […]

Local

റേഷന്‍കാര്‍ഡ് അനുബന്ധ അപേക്ഷകള്‍ ബുധനാഴ്ച്ചകളില്‍ മാത്രം

പുതിയ റേഷന്‍ കാര്‍ഡുകള്‍, മുന്‍ഗണന കാര്‍ഡുകള്‍, അന്ത്യോദയ കാര്‍ഡുകള്‍, കാര്‍ഡിന്റെ ഓണര്‍ഷിപ്പ് മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ മുന്‍ഗണനയിലേക്ക് മാറിയ കാര്‍ഡുകളുടെ പുറം ചട്ട മാറ്റല്‍ (വീടിന്റെ വലിപ്പം കാണിക്കുന്ന രേഖ സഹിതം) തുടങ്ങി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട, അന്വേഷണ റിപ്പോര്‍ട്ട് ആവശ്യമായ എല്ലാ പ്രധാന അപേക്ഷകളും ബുധനാഴ്ച്ച ദിവസങ്ങളില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫോട്ടോ എടുത്ത കാര്‍ഡുടമ നിര്‍ബന്ധമായും ഹാജരാകേണ്ടതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

information

കേരള വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ 2021 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ഫെസിലിറ്റേറ്റിംഗ് ദി എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ബാംബൂ ആന്റ് കെയ്ൻ എന്റർപ്രൈസസ് ത്രൂ ട്രെയിനിംഗ് ആന്റ് ടെക്‌നോളജി ട്രാൻസ്ഫറിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. 29ന് രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Kerala

സെൻസസ്: തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു

2021ൽ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ തയ്യാറെടുപ്പുകൾ സംസ്ഥാനതല സെൻസസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ യോഗം അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസിന്റെ അധ്യക്ഷതയിൽ അവലോകനം ചെയ്തു. പത്ത് വർഷത്തിലൊരിക്കലാണ് കേന്ദ്രസർക്കാർ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്. രാജ്യത്തിലെ പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പും സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത് ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുന്നത്. ചീഫ് സെക്രട്ടറി ചെയർമാനും പൊതുഭരണ, റവന്യൂ, പ്ലാനിംഗ്, തദ്ദേശസ്വയംഭരണ, പൊതുവിദ്യാഭ്യാസ, വിവര-സാങ്കേതിക വകുപ്പ് സെക്രട്ടറിമാർ, കേന്ദ്ര സർക്കാരിന്റെ സെൻസസ് ഡയറക്ടർ എന്നിവർ അംഗംങ്ങളുമായുള്ള കമ്മിറ്റി ഒരുക്കങ്ങളുടെ വിശദാംശങ്ങൾ ചർച്ച […]

സി.ടി മൊയ്തീന്‍ ഹാജി വെളുപ്പാലിൽ നിര്യാതനായി

ചേരിഞ്ചാൽ: ചേരിഞ്ചാൽ താമസിക്കുന്ന സി.ടി മൊയ്തീന്‍ ഹാജി വെളുപ്പാലിൽ നിര്യാതനായി. മക്കളായ 1. സി.ടി അസീസ് (ചിക്കൻ സ്റ്റാൾ, കിണാശ്ശേരി ) 2. മുസ്തഫ പി. (ജിദ്ദ) മരുമക്കൾ : 1. സക്കീന 2. സൗദ. മയ്യിത്ത് നമസ്കാരം രാവിലെ 11 മണിക്ക് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ

News

സാമൂഹ്യ മാധ്യമങ്ങളില്‍ മുനവ്വറലി തങ്ങളെ അപകീര്‍ത്തിപെടുത്താന്‍ ശ്രമം; യൂത്ത് ലീഗ് എസ്.പിക്ക് പരാതി നല്‍കി

മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപെടുത്താന്‍ ശ്രമം നടത്തിയവര്‍ക്കെതിരെ യൂത്ത് ലീഗ് മലപ്പുറം മുന്‍സിപ്പല്‍ കമ്മിറ്റി മലപ്പുറം എസ്.പി യു. അബ്ദുല്‍ കരീമിന് പരാതി നല്‍കി. കേരള സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി ക്ക് ഒരു ഉപാധ്യക്ഷന്‍ മുസ്ലിമായി വന്നത് വളരെ സന്തോഷം നല്‍കുന്ന ഒന്നാണെന്നും കാലങ്ങളായി ബി.ജെ.പി. സമുദായത്തെ അവഗണിച്ചതിന് ഒരു മാറ്റമെന്നോണം ബി.ജെ.പി ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുന്നത് നല്ലൊരു കാര്യമാണെന്നും ബി.ജെ.പി യോട് […]

Local

വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും -മന്ത്രി കെ.കെ .ശൈലജ

വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ .കെ .ശൈലജ പറഞ്ഞു. വടകര ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനവും ആശുപത്രി പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 13.70 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് നില കെട്ടിടത്തിന്റെ നിര്‍മ്മാണം എട്ട് മാസത്തിനുള്ളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പൂര്‍ത്തീകരിക്കും. പ്രസവ ശുശ്രൂഷാകേന്ദ്രത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്ന പദ്ധതിയായ് ലക്ഷ്യ നിര്‍ദേശിക്കുന്ന പ്രകാരമുള്ള നിലവാരത്തിലുള്ള ഗൈനക് വാര്‍ഡുകള്‍ വടകര ജില്ലാ ആശുപത്രിയില്‍ […]

information

കൗമാരക്കാരുടെ പ്രശ്നങ്ങള്‍; ഏകദിന പരിശീലനം

നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (ഒക്ടോബര്‍ 25) രാവിലെ 10.30ന് കൗമാരക്കാരുടെ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ പരിശീലകര്‍ക്കുള്ള ഏകദിന ബോധവത്കരണ പരിശീലനം സംഘടിപ്പിക്കും. ജില്ല കലക്ടര്‍ സാംബശിവ ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. എന്യൂമറേറ്റര്‍ നിയമനം ഫിഷറീസ്വകുപ്പ് മറൈന്‍ ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന വിവരശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കും. ഇന്റര്‍വ്യൂ ഒക്ടോബര്‍ 31 […]

News

പഴങ്ങളില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ മന്ത്രിസഭ അംഗീകാരം

ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായവയില്‍ നിന്നും കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മന്ത്രിസഭ തീരുമാനം. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക സര്‍വകലാശാല ശിപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു.

Local

ഹരിതചട്ടപ്രകാരം കൊച്ചുമകളുടെ വിവാഹം നടത്താന്‍ ആമിനാത്ത

ഉയര്‍ന്ന വിദ്യാഭ്യാസമില്ലാതിരുന്നിട്ടും ആമിനാത്തയ്ക്ക് ഉണ്ടായ തിരിച്ചറിവ് സമൂഹത്തിന് ആകെ മാതൃകയാക്കാവുന്നതാണെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് പറഞ്ഞു. ഈ മുന്നേറ്റത്തിനുള്ള സമ്മാനമായി ഹരിതകല്യാണം സംബന്ധിച്ച സാക്ഷ്യപത്രവും ആമിനതാത്തക്ക് നല്‍കും. കേരളത്തെ ഹരിത സൗഹൃദമാക്കുന്നതിനായി നിരവധി പദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. മാലിന്യങ്ങള്‍ വലിച്ചെറിയാതെയും കത്തിക്കാതെയും മലിനജലം ഒഴുക്കാതെയും ഡിസ്പോസിബിള്‍ സാധനങ്ങള്‍ ഉപയോഗിക്കാതെയുമുള്ള ഒരു സംസ്‌കാരത്തിലേക്ക് സമൂഹത്തെ നയിക്കാനാണ് ഹരിതകേരള മിഷന്‍ ശ്രമിക്കുന്നത്. ഇങ്ങനെ ചെയ്താലുള്ള നിയമ ലംഘനങ്ങള്‍ പഠിപ്പിച്ചു കൊണ്ടുമാണ് തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഹരിതനിയമാവലി […]

error: Protected Content !!