Sports

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് രണ്ടാം അങ്കം; ആവേശത്തില്‍ മഞ്ഞപ്പട

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നു. മുംബൈ സിറ്റി എഫ്‌സിയാണ് ഇന്ന് നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. തിങ്ങിനിറഞ്ഞ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മുന്നില്‍ രാത്രി 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. കൊല്‍ക്കത്തയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. മുംബൈ സിറ്റിയാകട്ടെ ജയത്തോടെ തന്നെ ആറാം പതിപ്പിന് തുടക്കമിടാമെന്ന വിശ്വാസത്തിലും. നായകന്‍ ബര്‍ത്തലോമ്യോ ഓഗ്ബച്ചെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വജ്രായുധം. കഴിഞ്ഞ മത്സരത്തില്‍ ഒഗ്ബച്ചെയുടെ ഇരട്ട ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. മധ്യനിരയില്‍ മുസ്തഫയും […]

Kerala

വനിതകള്‍ക്ക് നഗരങ്ങളില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ ഷീ ലോഡ്ജ്

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയിലെ കാക്കനാടുള്ള 50 സെന്റ് വസ്തുവില്‍ ഷീ ലോഡ്ജ് ആരംഭിക്കുന്നതിന് 3.75 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വനിതകള്‍ക്ക് നഗരങ്ങളില്‍ ഒറ്റയ്ക്ക് രാപ്പാര്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ സഹായവുമായാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘ഷീ ലോഡ്ജ്’ പദ്ധതി സാക്ഷാത്ക്കരിക്കുന്നത്. വനിതകള്‍ക്ക് കുറഞ്ഞ വാടക നിരക്കില്‍ സുരക്ഷിതമായ താമസ സൗകര്യം […]

News

ജാതി സംഘടനകള്‍ക്ക് കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല; വി എസ്

ഉപതെരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകള്‍ക്ക് കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല എന്നുതന്നെയാണെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യൂതാനന്ദന്‍. ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തില്‍ നവോത്ഥാനത്തിന്റെ സൂചന. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതും ഭാവി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുമായ കാര്യമാണത്. വിശ്വാസവും വൈകാരികതയും ഹിന്ദുത്വവുമൊന്നും കേരള ജനതയുടെ മനസ്സിലേക്കിറങ്ങിയിട്ടില്ല എന്നും ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെന്നും വി.എസ് പറഞ്ഞു.

Kerala News

ജയിലുകൾ ഇനി സ്മാർട്ട് ആകും

ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‍. ഡിസംബറോടെ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലെ 57 ജയിലുകളും കോടതികളുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിന് സജ്ജമാകും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍ഗോട്, വയനാട്, ഇടുക്കി ഒഴികെ 11 ജില്ലകളിലും ഈ പദ്ധതി പൂർത്തീകരിച്ച് വരികയാണ്. 24.24 കോടി രൂപയാണ് ഇതിന് ചെലവ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ജയിലുകളിലും കോടതികളിലും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഇതിനോടകം […]

Local News

ലൈഫ് മിഷന്‍ രണ്ടാം ഘട്ടം ഡിസംബറോടെ പൂര്‍ത്തീകരിക്കണം – ജില്ലാ കലക്ടര്‍

ജില്ലയില്‍ രണ്ടാം ഘട്ടത്തില്‍ ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെട്ട വീടുകളുടെ നിര്‍മാണം ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് സാംബശിവ റാവു നിര്‍ദേശം നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും ഭവനനിര്‍മാണ പദ്ധതി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. പാതിവഴിയിലായ ഭവനങ്ങളുടെ പ്രവര്‍ത്തന പുരോഗതി അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു. നിലവില്‍ 285 വീടുകള്‍ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കാനുണ്ട്. വിവിധ […]

information

കൊയിലാണ്ടി താലൂക്ക് ആശുപത്രി ചുറ്റുമതിലും കവാടവും ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ ചുറ്റുമതിലും കവാടവും ഇന്ന് (ഒക്ടോബര്‍ 24) ഉച്ചക്ക് ഒരു മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പുതുതായി ഉദ്ഘാടനം കഴിഞ്ഞ ആറ് നില കെട്ടിടത്തിന് മുന്നിലായാണ് കവാടം നിര്‍മ്മിച്ചിരിക്കുന്നത്. ആശുപത്രിയുടെ മുഴുവന്‍ ചുറ്റുമതിലും പുതുക്കിപ്പണിതിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവൃത്തി നടത്തിയത്. കെ. ദാസന്‍ എം.എല്‍.എ യുടെ ആസ്തി വികസന […]

Kerala

ഷാനിമോള്‍ ഉസ്മാന് അരൂരില്‍ ചരിത്ര വിജയം

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അരൂരിലെ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന് മിന്നുന്ന ജയം. വര്‍ഷങ്ങളായി ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ വിജയം യുഡിഎഫിന് ഉപതെരഞ്ഞെടുപ്പില്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. ഒന്‍പതു തവണ ഗൗരിയമ്മയും 3 തവണ ആരിഫും ജയിച്ചുകയറിയ അരൂരില്‍ മികച്ച മത്സരം നടന്നതിന് ശേഷമാണ് ഷാനിമോള്‍ ഉസ്മാന്‍ വിജയിക്കുന്നത്. എല്‍ഡിഎഫന്റെ മനു സി പുളിക്കനെയാണ് 2000 ന് മുകളില്‍ ഭൂരിപക്ഷത്തോടെ ഷാനിമോള്‍ പരാജയപ്പെടുത്തിയിരിക്കുന്നത്. അരൂരിലെ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മുന്നോട്ട് വരാന്‍ […]

Health & Fitness News

മഞ്ഞപ്പിത്തത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം-ഡി.എം.ഒ

ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും മഞ്ഞപ്പിത്തരോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ. വി അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഞ്ഞപ്പിത്തരോഗ കേസുകളില്‍ ഭൂരിഭാഗവും ആഘോഷങ്ങളിലും സല്‍ക്കാരങ്ങളിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്ത് ഭക്ഷണ സാധനങ്ങള്‍ കഴിച്ചവരാണ്. കൂടാതെ സിപ്അപ്, ഐസ്‌ക്രീം, ഐസ്, ശീതള പാനീയങ്ങള്‍ എന്നിവ കഴിച്ച കുട്ടികളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതും ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. പനി, വയറുവേദന, […]

Kerala News

കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാറിനു ജയം

കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാറിനു ജയം. 10031 വോട്ടുകൾക്കാണ് ജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് ജനീഷ് കുമാർ പിടിച്ചെടുത്തത്. മലയാലപ്പുഴ പഞ്ചായത്ത് എണ്ണിയപ്പോള്‍ എല്‍ഡിഎഫിന് ലീഡ്. മൈലപ്ര പഞ്ചായത്തില്‍ യുഡിഎഫ് മുന്നേറി. എന്നാൽ പിന്നീട് എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാറിന്റെ മുന്നേറ്റമാണ് കണ്ടത്. തുടക്കത്തിൽ മോഹൻരാജ് ആയിരുന്നു ലീഡ് ചെയ്തത്. അതേസമയം തര്‍ക്കങ്ങള്‍ തോല്‍വിക്ക് കാരണമായെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പ്രതികരിച്ചു. വട്ടിയൂർക്കാവിലും കോന്നിയിലും ചില നേതാക്കൾ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകി. ഇതു തിരിച്ചടിയായെന്നും […]

National

ബിജെപിക്ക് തിരിച്ചടി; ഹരിയാനയില്‍ സര്‍ക്കാറുണ്ടാക്കാനൊരുങ്ങി കോണ്‍ഗ്രസ്

ഛണ്ഡീഗഢ്: ഹരിയാണയില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റം. നേരത്തെ ബിജെപിക്ക് വലിയ വിജയം എക്‌സിറ്റ് പോളിലടക്കം പ്രവചിച്ച സ്ഥാനത്ത് ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് പുറത്ത് വരുന്ന ഫലം സൂചിപ്പിക്കുന്നത്. നിലവില്‍ 40 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 31 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. 46 സീറ്റുകളാണ് ഹരിയാണയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ജെജെപിയും കോണ്‍ഗ്രസും ധാരണയിലെത്തിയാല്‍ കര്‍ണാടക മോഡല്‍ […]

error: Protected Content !!