ബിജെപിക്ക് തിരിച്ചടി; ഹരിയാനയില്‍ സര്‍ക്കാറുണ്ടാക്കാനൊരുങ്ങി കോണ്‍ഗ്രസ്

0
518

ഛണ്ഡീഗഢ്: ഹരിയാണയില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റം. നേരത്തെ ബിജെപിക്ക് വലിയ വിജയം എക്‌സിറ്റ് പോളിലടക്കം പ്രവചിച്ച സ്ഥാനത്ത് ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് പുറത്ത് വരുന്ന ഫലം സൂചിപ്പിക്കുന്നത്.

നിലവില്‍ 40 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 31 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. 46 സീറ്റുകളാണ് ഹരിയാണയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

ജെജെപിയും കോണ്‍ഗ്രസും ധാരണയിലെത്തിയാല്‍ കര്‍ണാടക മോഡല്‍ സര്‍ക്കാര്‍ രൂപീകരിച്ചേക്കും. സ്വതന്ത്രരുടെ പിന്തുണയും ഇതിനോകം കോണ്‍ഗ്രസ് തേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here