National

നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകിട്ട്

  • 12th March 2024
  • 0 Comments

ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ നായബ് സിങ് സൈനി മുഖ്യമന്ത്രിയാവും. ബിജെപി നിയമസഭാകക്ഷി യോഗം സൈനിയെ നേതാവായി ഏകകണ്‌ഠേന തെരഞ്ഞെടുത്തതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മണിക്കൂറുകള്‍ക്കകമാണ് തീരുമാനം. ഇന്നു വൈകിട്ടു പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും ജനനായക് ജനതാ പാര്‍ട്ടിയുമായുള്ള സഖ്യം തകര്‍ന്നതിനു പിന്നാലെയാണ് ഖട്ടര്‍ പദവി രാജിവച്ചത്. രാവിലെ ഖട്ടര്‍ രാജിക്കത്ത് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയ്ക്ക് കൈമാറി. ലോക്‌സഭ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട […]

National News

ഹരിയാനയിലെ നൂഹിൽ വീണ്ടും മൊബൈൽ, ഇന്റർനെറ്റ് സേവനം റദ്ദാക്കി; നിയന്ത്രണം തിങ്കളാഴ്ച വരെ

  • 26th August 2023
  • 0 Comments

വർഗീയ സംഘർഷമുണ്ടായ ഹരിയാനയിലെ നൂഹിൽ വീണ്ടും മൊബൈൽ, ഇന്റർനെറ്റ് സേവനം റദ്ദാക്കി.തിങ്കളാഴ്ച വരെയാണ് നിയന്ത്രണം. നൂഹിൽ വീണ്ടും ഘോഷയാത്ര സംഘടിപ്പിക്കുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കാനാണ് നടപടി. വിഎച്ച്പി സംഘടിപ്പിച്ച ഘോഷയാത്രക്ക് നേരെയുണ്ടായ കല്ലേറിനെ തുടർന്നാണ്ജൂലൈ 31 ന് സംഘർഷമുണ്ടായത്. സംഘർഷത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് രണ്ടാഴ്ച നൂഹിൽ ഇന്റർനെറ്റ് റദ്ദാക്കിയിരുന്നു. ഹരിയാനയിലെ നൂഹിൽ നടന്ന വർഗീയ കലാപത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി രം​ഗത്തെത്തിയിരുന്നു. അക്രമത്തിന് പിന്നിലെ മുസ്ലീം വിഭാഗത്തെ ബഹിഷ്ക്കരിക്കാനുള്ള […]

Trending

ബൈക്കിൽ കയറാൻ വിസമ്മതിച്ചു; യുവതിയെ ഹെൽമറ്റ് കൊണ്ട് അടിച്ചു വീഴ്ത്തി യുവാവ്

  • 7th January 2023
  • 0 Comments

ബൈക്കിൽ കയറാൻ വിസമ്മതിച്ച യുവതിയെ ഹെൽമറ്റ് കൊണ്ട് പരസ്യമായി അടിച്ച് യുവാവ്. ഹരിയാനയിലാണ് സംഭവം നടന്നത്. കമൽ എന്ന യുവാവാണ് യുവതിയെ ഹെൽമറ്റ് കൊണ്ട് അടിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലാണ് ഈ സംഭവം റെക്കോർഡ് ചെയ്യപ്പെട്ടത്. ഇവ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. ബൈക്കുമായി എത്തിയ കമൽ യുവതിയോട് തന്റെ വണ്ടിയിൽ കയറാൻ ആവശ്യപ്പെടുന്നതും അത് നിരസിച്ച യുവതി ഒരു ഓട്ടോറിക്ഷയിലേക്ക് കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്നാണ് യുവതിയെ ഇയാൾ കൈയ്യിലിരുന്ന ഹെൽമറ്റ് കൊണ്ട് അടിച്ചത്. […]

National News

കര്‍ഷക പ്രക്ഷോഭത്തിന് ഇന്ന് ഒരു വയസ്;ഹരിയാനയിൽ ബഹാദുര്‍ഘട്ടിൽ കിസാന്‍ മഹാപഞ്ചായത്ത്

  • 26th November 2021
  • 0 Comments

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിവന്ന അനിശ്ചിതകാല സമരത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു.വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചുവെങ്കിലും താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ഇപ്പോഴും സമരപാതയിലാണ്.അതേസമയം , വാര്‍ഷിക വേളയില്‍ കര്‍ഷകര്‍ മഹാ പഞ്ചായത്ത് നടത്തുകയാണ്. ഹരിയാനയിലെ ബഹാദുര്‍ഘട്ടിലാണ് കിസാന്‍ മഹാപഞ്ചായത്ത് നടത്തുന്നത്.മഹാപഞ്ചായത്തുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഗാസിയാബാദ്-ഡല്‍ഹി റൂട്ടില്‍ […]

ഹരിയാനയിൽ കർഷക മഹാപഞ്ചായത്തിനിടെ വേദി തകര്‍ന്നു വീണു

  • 3rd February 2021
  • 0 Comments

ഹരിയാനയിലെ ജിന്ദില്‍ സംഘടിപ്പിച്ച കര്‍ഷക മഹാപഞ്ചായത്തിനിടെ വേദി തകര്‍ന്നു വീണു. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വേദിയിലിരിക്കെയാണ് അപകടമുണ്ടായത്. ടികായത്ത് മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വേദി തകര്‍ന്ന് വീണത്. #WATCH | The stage on which Bharatiya Kisan Union (Arajnaitik) leader Rakesh Tikait & other farmer leaders were standing, collapses in Jind, Haryana. A 'Mahapanchayat' is underway in […]

News

ഹരിയാനയില്‍ കുഴല്‍കിണറില്‍ വീണ അഞ്ചുവയസ്സുകാരിയും മരണപ്പെട്ടു

തമിഴ്‌നാട്ടില്‍ കുഴല്‍കിണറില്‍ വീണ് മരണപ്പെട്ടതിന് പിന്നാലെ ഹരിയാണയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരിയും മരിച്ചു. കര്‍ണാല്‍ ഗരൗന്ധ ഹര്‍സിങ്പുര ഗ്രാമത്തിലെ ശിവാനിയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. അമ്പതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ശിവാനിയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല വീടിന് സമീപം കളിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ശിവാനി കുഴല്‍ക്കിണറില്‍ വീണത്. തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രി മുതല്‍ കുഴല്‍ക്കിണറിന് അകത്തേക്ക് ഓക്സിജന്‍ നല്‍കിയിരുന്നു. ക്യാമറയിലൂടെ കുട്ടിയുടെ ചലനങ്ങളും നിരീക്ഷിച്ചു. […]

National

ബിജെപിക്ക് തിരിച്ചടി; ഹരിയാനയില്‍ സര്‍ക്കാറുണ്ടാക്കാനൊരുങ്ങി കോണ്‍ഗ്രസ്

ഛണ്ഡീഗഢ്: ഹരിയാണയില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റം. നേരത്തെ ബിജെപിക്ക് വലിയ വിജയം എക്‌സിറ്റ് പോളിലടക്കം പ്രവചിച്ച സ്ഥാനത്ത് ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് പുറത്ത് വരുന്ന ഫലം സൂചിപ്പിക്കുന്നത്. നിലവില്‍ 40 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 31 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. 46 സീറ്റുകളാണ് ഹരിയാണയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ജെജെപിയും കോണ്‍ഗ്രസും ധാരണയിലെത്തിയാല്‍ കര്‍ണാടക മോഡല്‍ […]

error: Protected Content !!