News

ഹരിയാനയില്‍ കുഴല്‍കിണറില്‍ വീണ അഞ്ചുവയസ്സുകാരിയും മരണപ്പെട്ടു

തമിഴ്‌നാട്ടില്‍ കുഴല്‍കിണറില്‍ വീണ് മരണപ്പെട്ടതിന് പിന്നാലെ ഹരിയാണയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരിയും മരിച്ചു. കര്‍ണാല്‍ ഗരൗന്ധ ഹര്‍സിങ്പുര ഗ്രാമത്തിലെ ശിവാനിയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. അമ്പതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ശിവാനിയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

വീടിന് സമീപം കളിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ശിവാനി കുഴല്‍ക്കിണറില്‍ വീണത്. തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രി മുതല്‍ കുഴല്‍ക്കിണറിന് അകത്തേക്ക് ഓക്സിജന്‍ നല്‍കിയിരുന്നു. ക്യാമറയിലൂടെ കുട്ടിയുടെ ചലനങ്ങളും നിരീക്ഷിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയോടെയാണ് കുട്ടിയെ കുഴല്‍ക്കിണറില്‍നിന്ന് പുറത്തെടുത്തത്. അതീവഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!