Trending

സീനിയർ വനിതാ ടി20യിൽ തമിഴ്നാടിനെ തോൽപ്പിച്ച് കേരളം

ലഖ്‌നൗ: ദേശീയ സീനിയർ വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ തമിഴ്നാടിനെതിരെ കേരളത്തിന് മൂന്ന് വിക്കറ്റ് വിജയം. തോൽവിയുടെ വക്കിൽ നിന്നും ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്ന് പന്തുകൾ ബാക്കിനിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ആദ്യം ബാറ്റ് ചെയ്ത തമിഴ്നാടിനെ കൃത്യതയാർന്ന ബൗളിങ്ങിലൂടെ തുടക്കം മുതൽ കേരളത്തിന്റെ ബൗളർമാർ സമ്മർദ്ദത്തിലാക്കി. തുടരെ വിക്കറ്റുകൾ വീണ തമിഴ്നാട് നിരയിൽ ആകെ മൂന്ന് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കണ്ടത്. എൻ.എസ്. ശുഭഹരിണി 26 ഉം, ആർ. രോഷ്ണി 20 ഉം, ആർഷി ചൗധരി 19 ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി നിയ നസ്നീനും ആശ ശോഭനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ടി. ഷാനിയുടെ (0) വിക്കറ്റ് നഷ്ടമായി. കിരൺ നവ്ഗിരെ 14 റൺസെടുത്ത് പുറത്തായപ്പോൾ, എ. അക്ഷയ ആറ് റൺസുമായി മടങ്ങി. നാലാം വിക്കറ്റിൽ വി. ദൃശ്യയും സജന സജീവനും ചേർന്ന് 22 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ആറ് റൺസെടുത്ത സജന മടങ്ങിയതോടെ തുടരെ മൂന്ന് വിക്കറ്റുകൾ കൂടി വീണു. വി. ദൃശ്യ 26 ഉം, ആശ ശോഭന എട്ടും, ദിവ്യ ഗണേഷ് ഏഴും റൺസെടുത്ത് പുറത്തായി.

മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ കേരളത്തിന് ജയിക്കാൻ വേണ്ടത് 20 പന്തുകളിൽ 32 റൺസായിരുന്നു. എന്നാൽ പതറാതെ ബാറ്റ് വീശിയ നജ്‌ല നൗഷാദും എം.പി. വൈഷ്ണയും ചേർന്ന് കേരളത്തെ വിജയത്തിലെത്തിച്ചു. നജ്‌ല 21 പന്തിൽ നിന്ന് 21 റൺസുമായും വൈഷ്ണ 11 പന്തുകളിൽ നിന്ന് 18 റൺസുമായും പുറത്താകാതെ നിന്നു. വൈഷ്ണ എം.പിയാണ് പ്ലയർ ഓഫ് ദി മാച്ച്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!