Trending

ചേരാനല്ലൂർ നരഹത്യ; ‘കുറ്റവാളിക്കെതിരെ ശക്തമായ നടപടി വേണം’;  ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: ചേരാനല്ലൂർ ബെൻസ് നരഹത്യയിൽ കുറ്റവാളിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി കിട്ടിയില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ചശേഷമായിരുന്നു പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന നിലയാണെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ 17കാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് സർക്കാർ ഈ അപേക്ഷ സമർപ്പിച്ചത്.

ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ ജാമ്യം റദ്ദാക്കാൻ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 101 പ്രകാരം ക്രിമിനൽ അപ്പീൽ ആണ് നൽകേണ്ടിയിരുന്നത് എന്നിരിക്കെ സർക്കാർ സാധാരണ ഒരു അപേക്ഷയാണ് സമർപ്പിച്ചത്. ജുവനൈൽ ആയ 17കാരൻ പ്രതിയുടെ പേരുവിവരങ്ങൾ അപേക്ഷയിൽ വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ പേര് നൽകിയ സ്ഥിതിക്ക് ഇനി ഫോട്ടോ കൂടി നൽകാൻ മാത്രമേ ബാക്കിയുള്ളൂ എന്ന് കോടതി രൂക്ഷമായി പരിഹസിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!