News

ഹരിയാനയില്‍ കുഴല്‍കിണറില്‍ വീണ അഞ്ചുവയസ്സുകാരിയും മരണപ്പെട്ടു

തമിഴ്‌നാട്ടില്‍ കുഴല്‍കിണറില്‍ വീണ് മരണപ്പെട്ടതിന് പിന്നാലെ ഹരിയാണയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരിയും മരിച്ചു. കര്‍ണാല്‍ ഗരൗന്ധ ഹര്‍സിങ്പുര ഗ്രാമത്തിലെ ശിവാനിയാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. അമ്പതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ശിവാനിയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല വീടിന് സമീപം കളിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ശിവാനി കുഴല്‍ക്കിണറില്‍ വീണത്. തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രി മുതല്‍ കുഴല്‍ക്കിണറിന് അകത്തേക്ക് ഓക്സിജന്‍ നല്‍കിയിരുന്നു. ക്യാമറയിലൂടെ കുട്ടിയുടെ ചലനങ്ങളും നിരീക്ഷിച്ചു. […]

error: Protected Content !!