രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അരൂരിലെ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന് മിന്നുന്ന ജയം. വര്‍ഷങ്ങളായി ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ വിജയം യുഡിഎഫിന് ഉപതെരഞ്ഞെടുപ്പില്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്. ഒന്‍പതു തവണ ഗൗരിയമ്മയും 3 തവണ ആരിഫും ജയിച്ചുകയറിയ അരൂരില്‍ മികച്ച മത്സരം നടന്നതിന് ശേഷമാണ് ഷാനിമോള്‍ ഉസ്മാന് വിജയിക്കുന്നത്. എല്‍ഡിഎഫന്റെ മനു സി പുളിക്കനെയാണ് 2000 ന് മുകളില്‍ ഭൂരിപക്ഷത്തോടെ ഷാനിമോള്‍ പരാജയപ്പെടുത്തിയിരിക്കുന്നത്.
അരൂരിലെ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മുന്നോട്ട് വരാന്‍ സാധിച്ചിരുന്നില്ല. എല്‍.ഡി.എഫിന് മേല്‍ക്കൈ ഉള്ള പ്രദേശങ്ങളിലും ഷാനിമോളാണ് നേരിയ ലീഡ് നിലനിര്‍ത്തിയത്.
ഈ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ദൈവത്തോടും ഐക്യജനാധിപത്യ മുന്നണിയോടും അരൂരിലെ ജനതയോടും നന്ദി പറയുന്നതായും ഷാനിമോള്‍ ഉസ്മാന് പ്രതികരിച്ചു.