Health & Fitness News

മഞ്ഞപ്പിത്തത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം-ഡി.എം.ഒ

ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും മഞ്ഞപ്പിത്തരോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ. വി അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഞ്ഞപ്പിത്തരോഗ കേസുകളില്‍ ഭൂരിഭാഗവും ആഘോഷങ്ങളിലും സല്‍ക്കാരങ്ങളിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്ത് ഭക്ഷണ സാധനങ്ങള്‍ കഴിച്ചവരാണ്.

കൂടാതെ സിപ്അപ്, ഐസ്‌ക്രീം, ഐസ്, ശീതള പാനീയങ്ങള്‍ എന്നിവ കഴിച്ച കുട്ടികളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതും ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്.
പനി, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറിളക്കം, മൂത്രത്തിന് നിറവ്യത്യാസം കണ്ണിനു മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ വിവരം നല്‍കേണ്ടതും ചികിത്സ തേടേണ്ടതുമാണ്. ആഘോഷങ്ങളും ചടങ്ങുകളും നടത്തുന്നതിന് ഒരാഴ്ച മുന്‍പ് പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മഞ്ഞപ്പിത്തരോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍

  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
  • യാത്രാവേളകളില്‍ കഴിവതും കുടിക്കുവാനുള്ള വെള്ളം കരുതുക.
  • തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക.
  • വ്യക്തിശുചിത്വം പാലിക്കുക.
  • വിവാഹം, സല്‍ക്കാരം തുടങ്ങിയ ചടങ്ങുകളിലും മറ്റും കുടിക്കുവാന്‍ ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക.
  • പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാണെന്ന് ഉറപ്പുവരുത്തുക.
  • ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അസുഖങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക.
  • പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
  • കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുക.
  • രോഗം ബാധിച്ചവരും ഭേദമായവരും ആഹാരപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കുക.
  • രോഗം ബാധിച്ചവരെ വീട്ടില്‍ തന്നെ മാറ്റി താമസിപ്പിക്കേണ്ടതും അവര്‍ ഉപയോഗിക്കുന്ന പാത്രങ്ങളും വസ്ത്രങ്ങളും, മറ്റുംചുടുവെള്ളം ഉപയോഗിച്ച് കഴുകേണ്ടതുമാണ്.
  • മലമൂത്രവിസര്‍ജ്ജനത്തിനു ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായികഴുകുക.
  • തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക.
  • രോഗി ഉപയോഗിക്കുന്ന ടോയ്ലറ്റുകള്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.
Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!