Kerala

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

  • 7th September 2020
  • 0 Comments

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തെക്ക്-കിഴക്ക് അറബിക്കടലിൽ അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലായി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. 2020 സെപ്റ്റംബർ 7 : തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് .2020 സെപ്റ്റംബർ 8 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം.എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ […]

Kerala

മഴ ഇന്നും കനക്കും കോഴിക്കോട് ജില്ല ഉൾപ്പടെ അഞ്ചു ജില്ലകളിൽ ഓറഞ്ച് അലേർട്ട്

  • 30th July 2020
  • 0 Comments

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യത. ഇന്ന് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപനം. അതിന് പുറമെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു.

Kerala

ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്

കോഴിക്കോട്: ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 64.5 മി.മീ. മുതൽ 115.5 മി.മീ. വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ് മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ / മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. […]

Kerala

ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത കോഴിക്കോടുൾപ്പടെ 3 ജില്ലകളിൽ യെല്ലോ അലേർട്ട്

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ, മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലേർട്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

Kerala

സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത ഇന്ന് കോഴിക്കോട് ഉൾപ്പടെ അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്

  • 12th June 2020
  • 0 Comments

കോഴിക്കോട് : സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്ന് വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നും അറിയിപ്പുണ്ട്. ഇതിനെ തുടർന്ന് കോഴിക്കോട്, കണ്ണൂർ ,മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം,ഇടുക്കി,തൃശൂർ, കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച്ച അഞ്ച് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.

Kerala

സംസ്ഥാനത്ത് ചില ജില്ലകളിൽ യെല്ലോ അലേർട്ട്

  • 10th June 2020
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ എട്ട് ജില്ലകളിലും മറ്റന്നാൾ അഞ്ചു ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ 10: കോട്ടയം, എറണാകുളം, ഇടുക്കി, ജൂൺ 11 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ. ജൂൺ 12 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെയാണ് യെല്ലോ […]

Kerala News

സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ചിലയിടങ്ങളിൽ മെയ് 21 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. വിവിധ ജില്ലകളിൽ ഇതിനോടകം യെല്ലോ അലെർട് പ്രഖ്യാപിച്ചു. ഇന്നലെ പലയിടങ്ങളിലും ഇടി മിന്നലോടു കൂടിയ കനത്ത മഴ ലഭിച്ചിരുന്നു ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങളും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. മൂന്ന് ദിവസങ്ങളിലായി ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത.

Health & Fitness News

മഞ്ഞപ്പിത്തത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം-ഡി.എം.ഒ

ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും മഞ്ഞപ്പിത്തരോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ. വി അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഞ്ഞപ്പിത്തരോഗ കേസുകളില്‍ ഭൂരിഭാഗവും ആഘോഷങ്ങളിലും സല്‍ക്കാരങ്ങളിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്ത് ഭക്ഷണ സാധനങ്ങള്‍ കഴിച്ചവരാണ്. കൂടാതെ സിപ്അപ്, ഐസ്‌ക്രീം, ഐസ്, ശീതള പാനീയങ്ങള്‍ എന്നിവ കഴിച്ച കുട്ടികളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതും ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. പനി, വയറുവേദന, […]

Kerala

കനത്ത മഴ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും പല ജില്ലകളിലും യെല്ലോ അലർട്ട്. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടർന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഈ ജില്ലകള്‍ക്ക് പുറമെ കാസര്‍കോടും യെല്ലോ അലര്‍ട്ടുണ്ട്. അതേ സമയം ഓഗസ്റ്റ് 29 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒമ്പത് ജില്ലകളില്‍ വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ […]

error: Protected Content !!