information News

ആരോഗ്യസേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം

2019 ജനുവരി 1 മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 2018- ന്റെ പരിധിയില്‍ വരുന്ന ആരോഗ്യസേവനങ്ങള്‍ നല്‍കുന്ന ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും www.clinicalestablishments.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നവംബര്‍ 10 നകം ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. അപേക്ഷ ഫോറം, ഫീസ് നിര്‍ദ്ദേശങ്ങള്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Kerala News

ഗതാഗത നിയന്ത്രണം

പേരാമ്പ്ര-ചേനോളി-നൊച്ചാട് റോഡില്‍ പേരാമ്പ്രയ്ക്കും ചേനോളിയ്ക്കുമിടയില്‍ മേഞ്ഞാണ്യം വില്ലേജ് ഓഫീസിന് സമീപം ഒക്‌ടോബര്‍ 28 മുതല്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ അന്ന് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുളള വാഹന ഗതാഗതം നിയന്ത്രിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പേരാമ്പ്ര നിന്ന് ചേനോളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൈതക്കല്‍ കളള് ഷാപ്പിനരികിലെ പഞ്ചായത്ത് റോഡിലൂടെ ചേനോളി റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്. ചേനോളി നിന്നും പേരാമ്പ്ര ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചേനോളി റോഡില്‍ നിന്നും പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് റോഡിലേക്ക് […]

Kerala

സിവില്‍ സര്‍വീസ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കോഴിക്കോട് ജില്ല ചാമ്പ്യന്‍മാര്‍

ക്യാപ്റ്റന്‍ മുഹമ്മദ് യാസര്‍ നയിച്ച 2019 സംസ്ഥാന സിവില്‍ സര്‍വീസ് ബാസ്‌ക്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ല ചാമ്പ്യന്‍മാരായി. മുഹമ്മദ് യാസര്‍ കുറ്റിക്കാട്ടുര്‍ വില്ലേജ് ഓഫീസ് അസിസ്റ്റന്റ് ആണ്. ടീം അംഗങ്ങള്‍ ജോണ്‍സന്‍ ജോസഫ്, ഡോക്ടര്‍ റോയ് ജോണ്‍, ഷിനു (ഗവന്‍മെന്റ് കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഈസ്റ്റ് ഹില്‍), ഡോക്ടര്‍ ബിനോയ് ,ബിജു(കോഴിക്കോട് മെഡിക്കല്‍ കോളേജ് ) വിഷ്ണു, ജിതിന്‍ (ഭക്ഷ്യസുരക്ഷാ വകുപ്പ് ), മുഹമ്മദ് (ജി.വി.എച്ച്.എസ്.എസ് കിണാശ്ശേരി), ഐജിന്‍, രാജേഷ് (കോഴിക്കോട് താലൂക്ക് ഓഫീസ്), ടീം […]

Kerala Local

ജീവിതശൈലി രോഗങ്ങളെ കുറിച്ച് കൂടുതൽ ബോധവാൻമാരാവണം – മന്ത്രി കെ കെ ശൈലജ

ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ നമുക്കായെങ്കിലും ജീവിത ശൈലി രോഗങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന പ്രവണത ഏറിവരികയാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. നവകേരള മിഷൻ ആർദ്രം പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച ചാലിയം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജീവിത ശൈലി രോഗങ്ങൾക്ക് വേണ്ടത്ര പരിഗണന ആരംഭത്തിൽ തന്നെ നൽകിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാതെ നോക്കാം. മിക്കവരും രോഗം മൂർച്ചിച്ച് അവസാനഘട്ടത്തിലാണ് ചികിത്സ തേടുന്നത്. രക്തസമ്മർദ്ദവും, പ്രമേഹവും, കൊളസ്‌ട്രോളും ഇടക്കിടെ പരിശോധിച്ച് […]

Kerala Sports

കേരള സംസ്ഥാന സിവില്‍ സര്‍വ്വീസ് ടൂര്‍ണമെന്റ് : വോളിബോളില്‍ കോഴിക്കോട് ജില്ലാ ടീം റണ്ണേര്‍സ് അപ്

തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് വോളിബോളില്‍ കോഴിക്കോട് ജില്ല ടീം റണ്ണേര്‍സ് അപ് ആയി. ടീം ക്യാപ്റ്റന്‍ കോഴിക്കോട് ഗവ. ഐ.ടി.ഐ യിലെ ഉണ്ണികൃഷ്ണനായിരുന്നു. ടീം അംഗങ്ങള്‍ – പി രാജന്‍ (ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടുര്‍), ഒ.എന്‍. അര്‍ജൂന്‍ (ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ്), ടി. മനോജ് (ജി.വി.എച്ച്.എസ്.എസ്, ബേപ്പൂര്‍), എം. സജീവ് (ജില്ലാ കോടതി), വി.വി രത്നാകരന്‍ (എല്‍.എസ്.ജി.ഡി കോഴിക്കോട്), വി. പ്രകാശ് കുമാര്‍ (ജി.എം.എച്ച്.സി, കോഴിക്കോട്), ബി.കെ മനോജ് (ഡി.ടി.സി കോഴിക്കോട്), പി. […]

News

ഹജ്ജ് 2020 അപേക്ഷ സമര്‍പ്പണം; ഇനി പതിനേഴു ദിവസങ്ങള്‍ കൂടി മാത്രം

ഹജ്ജ് 2020 നു അപേക്ഷ സമര്‍പ്പിക്കുവാന്‍ ഇനി ശേഷിക്കുന്നത് രണ്ടാഴ്ച്ച മാത്രം. 10.11.2019നു ആണ് അവസാന ദിവസം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനും ഡോക്യൂമെന്റസ് സ്‌കാന്‍ ചെയ്ത് അപ്പ് ലോഡ് ചെയ്യാനും സംസ്ഥാനത്തു പലയിടങ്ങളിലും ഹജ്ജ് കമ്മിറ്റി നേരിട്ടും സാമൂഹ്യ സംഘടനകള്‍ നടത്തുന്ന സൗജന്യ ഹജ്ജ് ഹെല്‍പ് ഡസ്‌ക്കളും കൂടാതെ അക്ഷയ സെന്ററുകളും അപേക്ഷകര്‍ക്ക് ഏറെ സഹായകരമാവുന്നുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ഒരു സബ് സെന്റര്‍ കുറ്റ്യാടിയില്‍ 28.10.18 തിങ്കളാഴ്ച്ച മുതല്‍ […]

Kerala News

തീരദേശ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 1398 കോടി രൂപ അനുവദിച്ചു – മന്ത്രി ജെ മേഴ്സികുട്ടി അമ്മ

തീരപ്രദേശത്തു നിന്ന് 50 മീറ്റർ പരിധിയിൽ വരുന്ന കുടുംബങ്ങളെ പൂർണമായി പുനരധിവസിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1398 കോടി രൂപ ഭവന നിർമ്മാണത്തിനായി അനുവദിച്ചതായി ഫിഷറീസ് & ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടി അമ്മ. കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുനരധിവസിപ്പിക്കുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം സർക്കാർ ധനസഹായമായി നൽകും. ഡിസംബറിനകം മാറി താമസിക്കുന്ന മുഴുവൻ പേർക്കും സ്ഥലം […]

Local

ദിഖ്ർ വാർഷികം

കുന്ദമംഗലം: കേരള മുസ്ലിം ജമാഅത്ത് കുന്ദമംഗലം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മാസാന്ത ദിഖ്ർ വാർഷികം മഹല്ല് ഇമാം അബ്ദുനൂർ സഖാഫി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.പി ആലി ഹാജി അധ്യക്ഷത വഹിച്ചു കെ അബ്ദുൽ മജീദ് ഹാജി, സി.വി മുഹമ്മദ് ഹാജി, സി.സലീം, ആശിഖ് ലത്വീഫി, അഷ്റഫ് സഖാഫി, റസാഖ് മുസ് ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.

Local

മര്‍കസ് ഐ.ടി.ഐ യില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടന്നു

കുന്ദമംഗലം: 2003-ല്‍പഠനം പൂര്‍ത്തിയാക്കിയ മര്‍കസ് ഐ. ടി.ഐ. വയര്‍മാന്‍ വിദ്യാര്‍ഥികള്‍ വീണ്ടും ഒത്തുചേര്‍ന്നു.16 വര്‍ഷം മുമ്പുള്ള കലാലയ അനുഭവങ്ങള്‍ പങ്ക് വെച്ച് കൊണ്ടുള്ള സംഗമം ഏറെ ശ്രദ്ധേയമായി. അബ്ദുല്‍ അസീസ് സഖാഫി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ എന്‍ മുഹമ്മദലി ഉല്‍ഘാടനം ചെയ്തു. പഴയ കാല അദ്ധ്യാപകര്‍ക്കും സ്ഥാപനത്തിലേക്കും ഈ കൂട്ടായ്മ ഉപഹാരം സമര്‍പ്പിച്ചു. അബ്ദുറഹിമാന്‍ കുട്ടി മാസ്റ്റര്‍, സന്ദീപ് കുമാര്‍, മിഥുന്‍ ലാല്‍ എന്നിവര്‍ പ്രസഗിച്ചു.രഞ്ജിത്ത് കുമാര്‍ കോരങ്ങാട്, നൗഷാദ് ചെറുവാടി, സജീവന്‍ മൈക്കാവ്, നിസാര്‍ […]

News

ബജെപിക്കെതിരെ ആഞ്ഞടിച്ച് പി.സി ജോര്‍ജ്ജ്

കോട്ടയം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബി.ജെ.പിക്കും എന്‍.ഡി.എ മുന്നണിക്കുമെതിരെ ആഞ്ഞടിച്ച് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. തോല്‍ക്കാന്‍ വേണ്ടി മാത്രമാണ് ബി.ജെ.പി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത്. എന്‍.ഡി.എ ഒരു മുന്നണിയാണോ എന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കണമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ഇങ്ങനെ എത്രകാലം മുന്നണിയില്‍ തുടരാനാകുമെന്ന് പറയാനാകില്ലെന്ന് പറഞ്ഞ പി.സി ജോര്‍ജ് താന്‍ മുന്നണിയില്‍ നിന്നും ഒളിച്ചോടില്ലെന്നും വ്യക്തമാക്കി. കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചാല്‍ ജയിക്കുമായിരുന്നു. കോന്നിയില്‍ ബി.ജെ.പിക്കാരല്ലാം കൂടി സുരേന്ദ്രനെ കൊല്ലുകയായിരുന്നെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു.

error: Protected Content !!