News

പ്രാര്‍ത്ഥനകള്‍ വിഫലം; കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു

ദിവസങ്ങളായ് നടത്തുന്ന രക്ഷാ പ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനയും വിഫലം, തമിഴ്നാട്ടില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസ്സുകാരന്‍ സുജിത് വിത്സണ്‍് മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ച വൈകിട്ട് കുഴല്‍കിണറില്‍ വീണ കുട്ടിയെ സമാന്തരകുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ നടന്നു വരികയായിരുന്നു. എന്നാല്‍ കുഴല്‍കിണറില്‍ നിന്ന് അഴുകിയ ഗന്ധം വന്നതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ – കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി […]

ഒക്ടോബര്‍ 29 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്ക് ആഹ്വാനം ചെയ്ത് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: ഒക്ടോബര്‍ 29 ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കും. വാറ്റ് നിയമത്തിന്റെ പേരില്‍ വ്യാപാരികളെ ചൂഷണ ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. ജില്ലാ കളക്ട്രേറ്റിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും വ്യാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു. ഖജനാവിലേക്ക് വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഹീനമായ നടപടിയാണ് വാറ്റ് നിയമം. ഇതില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ വ്യാപാരികള്‍ ഒന്നടങ്കം അനിശ്ചിതക്കാലത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിട്ട് തെരുവില്‍ ഇറങ്ങുമെന്ന് വ്യാപാരി വ്യവസായി […]

കിർത്താഡ്സിലേക്ക് ബഹുജന മാർച്ച്

കോഴിക്കോട്: കേരളത്തില്‍ പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനായി ചേവായൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കിര്‍താഡ്‌സിന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ പുറത്ത് വന്ന്ക്കൊണ്ടിരിക്കുന്നു. ഫണ്ട് ദുർവിനിയോഗം, അനധികൃത നിയമനം, കെടുകാര്യസ്ഥത തുടങ്ങിയവയിലൂടെ മറ്റൊരു വെള്ളാനയായി കിര്‍താഡ്‌സ് മാറിയിരിക്കുന്നു. കിർതാഡ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഫണ്ട് വിനിയോഗങ്ങളെ കുറിച്ചും സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തുക, കൃത്യവിലോപം കാണിച്ച കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു ഒക്ടോബർ 29 നു ( ചൊവ്വാഴ്ച ഫ്രറ്റേണിറ്റി മൂവ്മെന്റ്, കോഴിക്കോട് കിർതാഡ്സ് ആസ്ഥാനത്തേക്ക് ബഹുജന മാർച്ച് നടത്തുന്നു. പരിപാടി വെൽഫെയർ […]

കുന്ദമംഗലത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കുന്ദമംഗലം: വാളയാർ കേസ്സ് പുനരന്വേഷണം നടത്തുക കുറ്റക്കാരായ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക. ഇരകളായ കുടുംബത്തിന് നീതി ഉറപ്പു വരുത്തുക കേസന്വേഷണം നിരുത്തരവാദപരമായ രീതിയിൽ കൈ ക്യര്യം ചെയ്ത ഉദ്യോഗസ്ഥർക്കെതിരിൽ നടപടി സ്വീകരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് പ്രവർത്തകർ കുന്നമംഗലത്ത് വിളക്ക് കത്തിച്ച് പ്രതിഷേധം നടത്തി. ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടാഴ്മ മണ്ഡലം പ്രസിഡണ്ട് എം.ബാബുമോൻഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗിന്റെ ലും യൂത്ത് ലീഗിന്റെയും നേത്യക്കളായ , ഒ.സലീം ,സിദ്ദീഖ് തെക്കയിൽ എ.കെ.ഷൗക്കത്തലി, […]

Local

ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ ഓറഞ്ച്അലര്‍ട്ട്

കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒക്ടോബര്‍ 29, 30 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദം 29 ന് കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതല്‍ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരള ലക്ഷദ്വീപ് തീരത്തിനിടയില്‍ വരും മണിക്കൂറുകളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ […]

Kerala

ഹരിത സൗഹൃദ നവകേരളനിര്‍മാണത്തിനായി സൈക്കിള്‍ യജ്ഞം

കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 63 ദിന സൈക്കിള്‍ യജ്ഞവുമായി കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്.  ജില്ലാ ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ്, ഗ്രീന്‍ കെയര്‍ മിഷന്‍ ഗ്രാന്‍ഡ് സൈക്കിള്‍ ചലഞ്ച് എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും സന്നദ്ധരായ, കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒക്ടോബര്‍ 31 ന് രാവിലെ 8.30 ന് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ പരിസരത്ത് സൈക്കിള്‍ […]

Local

അറിയിപ്പുകള്‍

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധിയില്ല.  ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ.ഒ.റ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയില്‍ ആയിരിക്കും പരിശീലനം. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍  അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ […]

Local

എടവണ്ണയില്‍ ബയോഗ്യാസ് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു

എടവണ്ണ: മലപ്പുറം എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. അഞ്ചോളം പേരാണ് പ്ലാന്റവൃത്തിയാക്കാനുണ്ടായിരുന്നത്. ഇവരില്‍ രണ്ടു പേര്‍ വിഷവാതകം ശ്വസിച്ച് പ്ലാന്റില്‍ വെച്ച് തന്നെ മരിക്കുകയായിരുന്നു.

News

മിഠായി കഴിച്ചാല്‍ മന്ദിപ്പ്; മിഠായി ഫുഡ് ആന്‍ഡ് സെയ്ഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് പരിശോദനക്കയച്ചു

കുന്ദമംഗലം; സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്കായി വില്‍ക്കുന്ന മിഠായി കഴിച്ചാല്‍ കുട്ടികളില്‍ മന്ദിപ്പുണ്ടാവുന്നതായി ബന്ധപ്പെട്ടുള്ള പരാതിയില്‍ മിഠായിയുടെ സാമ്പിള്‍ ഫുഡ് ആന്റ് സെയ്ഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധനക്കയച്ചു. പരിശോദന ഫലം വന്നതിന് ശേഷം മറ്റു നടപടികള്‍ സ്വീകരിക്കും. കുന്ദമംഗലത്തെ ഒരു വിദ്യാര്‍ത്ഥി വീട്ടില്‍ മിഠായി കഴിച്ചതിന് ശേഷം മന്ദിപ്പ് അനുഭവപ്പെട്ടത് രക്ഷിതാവിനോട് പറഞ്ഞതോടെയാണ് വിഷയം പുറത്ത് വരുന്നത്. കുട്ടികളെ ആകര്‍ഷിക്കാന്‍ ടൈം ബോംബ് എന്ന പേരില്‍ കടകളില്‍ വിതരണം ചെയ്യുന്ന മിഠായി ഒരു തവണ കഴിച്ചാല്‍ പിന്നീട് കുട്ടികള്‍ കഴിക്കാന്‍ […]

error: Protected Content !!