കോഴിക്കോട്: ഒക്ടോബര്‍ 29 ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കും. വാറ്റ് നിയമത്തിന്റെ പേരില്‍ വ്യാപാരികളെ ചൂഷണ ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. ജില്ലാ കളക്ട്രേറ്റിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും വ്യാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.
ഖജനാവിലേക്ക് വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഹീനമായ നടപടിയാണ് വാറ്റ് നിയമം. ഇതില്‍ നിന്നും പിന്മാറിയില്ലെങ്കില് വ്യാപാരികള്‍ ഒന്നടങ്കം അനിശ്ചിതക്കാലത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിട്ട് തെരുവില്‍ ഇറങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ വ്യക്തമാക്കി.

