കുന്ദമംഗലം: വാളയാർ കേസ്സ് പുനരന്വേഷണം നടത്തുക
കുറ്റക്കാരായ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക. ഇരകളായ കുടുംബത്തിന് നീതി ഉറപ്പു വരുത്തുക കേസന്വേഷണം നിരുത്തരവാദപരമായ രീതിയിൽ കൈ ക്യര്യം ചെയ്ത ഉദ്യോഗസ്ഥർക്കെതിരിൽ നടപടി സ്വീകരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് പ്രവർത്തകർ കുന്നമംഗലത്ത് വിളക്ക് കത്തിച്ച് പ്രതിഷേധം നടത്തി. ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടാഴ്മ മണ്ഡലം പ്രസിഡണ്ട് എം.ബാബുമോൻഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗിന്റെ ലും യൂത്ത് ലീഗിന്റെയും നേത്യക്കളായ , ഒ.സലീം ,സിദ്ദീഖ് തെക്കയിൽ എ.കെ.ഷൗക്കത്തലി, ഷമീൽ പന്തീർപാടം, എം.വി ബൈജു, അഫ് നാസ്, റിഷാദ് കുന്ദമംഗലം തുടങ്ങിയവർ പങ്കെടുത്തു.