Trending

മന്തുരോഗ നിര്‍ണയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം; മിസ്റ്റ് ക്യാമ്പും സ്‌ക്രീനിംഗും സംഘടിപ്പിച്ചു

കോഴിക്കോട്: കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെയുള്ള ജാഗ്രത ശക്തമാക്കി ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മലേറിയ, മന്ത് തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിനുള്ള പ്രതിരോധ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ചെലവൂര്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍, ജില്ലാ മിസ്റ്റ് ടീമിന്റെ സഹകരണത്തോടെ ജെ.ഡി.ടി. പോളിടെക്നിക് ക്യാമ്പസില്‍ പ്രത്യേക മിസ്റ്റ് ക്യാമ്പും രോഗനിര്‍ണയ സ്‌ക്രീനിംഗും സംഘടിപ്പിച്ചു. ക്യാമ്പില്‍ 159 അതിഥിത്തൊഴിലാളികളെ മലമ്പനി, മന്ത് പരിശോധനകള്‍ക്ക് വിധേയരാക്കി.

ചെലവൂരില്‍ നടന്ന ക്യാമ്പില്‍ യു.പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. നിര്‍മ്മല്‍ ചന്ദ്, മിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ലയ മെറിന്‍ ജോണ്‍സണ്‍, മിസ്റ്റ് ടീം ജെ.എച്ച്.ഐമാര്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ബിജുലാല്‍, കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍, ജെ.ഡി.ടി. പോളിടെക്നിക് അധികൃതര്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ മന്തുരോഗ നിര്‍ണയവുമായി ബന്ധപ്പെട്ട സര്‍വേ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുകയാണെന്ന് ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു. രോഗബാധിതരെ തുടക്കത്തിലേ കണ്ടെത്തി ആവശ്യമായ ചികിത്സയും തുടര്‍പരിചരണവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വടകര ജില്ലാ ആശുപത്രിയിലും കോഴിക്കോട് ജനറല്‍ ആശുപത്രിയിലും രാത്രികാല മന്തുരോഗ നിര്‍ണയ സ്റ്റാറ്റിക് ക്ലിനിക്കുകള്‍ രാത്രി 8 മണി മുതല്‍ 10 മണി വരെ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!