കാളപെറ്റെന്നു കരുതി കയറുമായി ഇങ്ങോട്ടുവരണ്ട; ടയര്‍ വിവാദത്തില്‍ എംഎം മണി
തൊടുപുഴ: സര്‍ക്കാര്‍ അനുവദിച്ച വാഹനത്തിന്റെ ടയര്‍ നിരവധി തവണ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എംഎം മണി. രണ്ടു വര്‍ഷത്തിനിടെ 10 തവണയായി 34 ടയറാണ് മാറ്റിയതെന്ന വിവരാവകാശരേഖ പുറത്തുവന്നതോടെയാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നത്ത്. തനിക്കു അനുവദിച്ച കാറിന്റെ ടയര്‍ പത്ത് തവണകളായി 34 എണ്ണം മാറി എന്നതു മാത്രമാണ് വിവരാവകാശ കണക്കായി പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, ഈ കാര്‍ ആ പറയുന്ന കാലഘട്ടത്തില്‍ എത്ര ദൂരം ഓടി, എവിടെ ഓടി എന്ന കണക്കു കൂടി പറയേണ്ടതുണ്ടെന്നും എം.എം.മണി […]









