Kerala

വാളയാര്‍ കേസ്; സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

വാളയാറില്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേ സമയം കേസില്‍ സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീലിന് പോകാമല്ലോയെന്നും കോടതി ചോദിച്ചു. ഇതിന് നിയമസാധുതയുണ്ടെന്നും കോടതി പറഞ്ഞു. അപ്പീലിന് പോകുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Kerala

എം. പിമാർ ഒന്നിച്ചു നിന്ന് കേരളത്തിന്റെ പ്രശ്‌നങ്ങൾ കേന്ദ്രശ്രദ്ധയിൽപെടുത്തണം: മുഖ്യമന്ത്രി

കേരളത്തിന്റെ പ്രശ്‌നങ്ങൾ എം. പിമാർ ഒന്നിച്ചു നിന്ന് കേന്ദ്രശ്രദ്ധയിൽപെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന എം. പിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമെന്ന് എം. പിമാർ യോഗത്തിൽ ഉറപ്പു നൽകി. റെയിൽവേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കേന്ദ്രശ്രദ്ധയിൽ കൊണ്ടുവരാനാവണം. തലശേരി – മൈസൂർ റെയിൽപാത യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. കബനി ഡാമിന്റെ അടിയിലൂടെ ഇതിനായി ടണൽ നിർമിക്കേണ്ടി വരും. ഇതിനുള്ള അനുമതിക്കായി സർക്കാർ ശ്രമം നടത്തുന്നുണ്ട്. കർണാടക […]

News

കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകള്‍. രാജ്യത്തിനായി മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ളവര്‍ ആണ് കേരളീയര്‍. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ- ട്വിറ്ററില്‍ ട്വിറ്ററിലാണ് പ്രധാന മന്ത്രിയുടെ ആശംസ. ഇംഗ്ലീഷിലും ആശംസയുണ്ട്. ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും സംസ്ഥാനം പിറവികൊണ്ട ദിനത്തില്‍ മോദി ആശംസകള്‍ നേര്‍ന്നു. കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാർക്കും ഹൃദയം […]

Kerala

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു

ടെലിവിഷൻ ചാനലുകൾ ഉള്ളടക്കം സമൂലമായി പരിഷ്‌കരിക്കണമെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 27-മത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായരുന്നു മന്ത്രി.വാർത്തയിലും ടെലിഫിലിമിലും സീരിയലിലുമെല്ലാം ഈ മാറ്റം ഉണ്ടാകണം. പുരോഗമന മൂല്യമുള്ള ഉള്ളടക്കമുള്ള പരിപാടികൾ സംപ്രേഷണം  ചെയ്യാൻ ചാനലുകൾ തയാറാകണമെന്നു മന്ത്രി പറഞ്ഞു.വസ്തുതകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. ചുരുങ്ങിയ കാലം കൊണ്ട് വലയി മാറ്റമുണ്ടാക്കാൻ ടെലിവിഷൻ മേഖലയ്ക്കായി. വലിയ കുതിച്ചുചാട്ടം ഉണ്ടായ മേഖലയിൽ അതിന്റെ ഗുണഫലവും ദോഷഫലവും കാണാൻ കഴിയും. […]

Local

മാനാഞ്ചിറയില്‍ മലയാളത്തിന് ആദരം ;കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡിന്റെ സൈക്കിള്‍ യജ്ഞത്തിന് തുടക്കമായി

കനത്ത മഴ വകവയ്ക്കാതെ, കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികത്തിന് ആദരമര്‍പ്പിച്ച് എന്‍.എസ്.എസ്, സൈക്കിള്‍ ബ്രിഗേഡ് വളണ്ടിയര്‍മാര്‍ മാനാഞ്ചിറ മൈതാനിയില്‍ കേരളത്തിന്റെ പ്രതീകാത്മക ചിത്രം തീര്‍ത്തു. ഹരിത സൗഹൃദ നവകേരളനിര്‍മാണത്തിനായി സൈക്കിള്‍ യജ്ഞം എന്ന സന്ദേശവുമായി 63 സൈക്കിളുകള്‍ കൊണ്ട് തീര്‍ത്ത കേരളത്തിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്താന്‍ എ.കെ.പി.എ കോഴിക്കോട് നോര്‍ത്ത് മേഖലയിലെ 63 ഫോട്ടോ ആക്ടീവിസ്റ്റുകളുമെത്തി. കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 63 ദിന സൈക്കിള്‍ യജ്ഞത്തിന് തുടക്കം കുറിച്ച കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡാണ് പരിപാടി സംഘടിപ്പിച്ചത്. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നവകേരള […]

Kerala

സ്‌കൂളുകളില്‍ യൂണിയന്‍ പ്രവര്‍ത്തനം നിയമവിധേയമാക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സ്‌ക്കൂളുകളിലും കോളേജുകളിലും യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഇതിനായി നിയമസഭയില്‍ പുതിയ ബില്ല് കൊണ്ടുവരാനാണ് തീരുമാനം. ഇതു സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ന്യായമായ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള അതോറിറ്റി രൂപീകരണം ബില്ലില്‍ ഉള്‍പ്പെടുന്നുണ്ട്. ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിച്ച വ്യക്തിയോ ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ള അഭിഭാഷകനോ അധ്യക്ഷനായി പരാതി പരിഹാര അതോറിറ്റി രൂപീകരിക്കണമെന്നാണ് ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്. സ്‌കൂളുകളില്‍ യൂണിയന്‍ പ്രവര്‍ത്തനം നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കവെ സ്‌ക്കൂളിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ […]

Trending

കേരളോത്സവം; വോളിബോള്‍ മത്സരങ്ങള്‍ സമാപിച്ചു

കുന്ദമംഗലം: കാരന്തൂര്‍ പാറ്റേണ്‍ ഗ്രൌണ്ടില്‍ വെച്ച് കുന്നമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവം-19 പുരുഷ വനിത വോളിബോള്‍ മത്സരങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി കോയ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ ടി കെ സൗദ അദ്ധ്യക്ഷത വഹിച്ചു. യൂസുഫ് പാറ്റേണ്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഹിദേശ് കുമാര്‍, ആസിഫ റഷീദ്,ഷൈജ വളപ്പില്‍,ഖാലിദ് കിളി മുണ്ട, അസ്ബിജ, എ ക്കെ ഷൗകത്ത്, എം ബാബുമോന്‍, എം വി ബൈജു, വിനോദ് പടനിലം ,ശ്രീബ,ബഷീര്‍, മുഹമ്മദ് മാസ്റ്റര്‍, ശ്രീനു, സിദ്ധീഖ് […]

Local

വാളയാര്‍ ഇരട്ടക്കൊല മുഖ്യമന്ത്രിയുടെ ഇരട്ട മുഖം വ്യക്തമാവുന്നു; പി കെ ഫിറോസ്

കുറ്റിക്കാട്ടൂര്‍ : വാളയാറിലെ രണ്ട് പിഞ്ചു കുട്ടികളുടെ കൊലപാതകവും പ്രതികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയും കേരളത്തിന് അപമാനമാണ്. സിപിഎം പ്രവര്‍ത്തകരായ പ്രതികളെ രക്ഷിക്കാന്‍ പോലീസും ആഭ്യന്തര വകുപ്പും കൂട്ട് നിന്നതിലൂടെ ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയുടെ ഇരട്ട മുഖമാണ് വ്യക്തമാവുന്നത്. വാളയാര്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ ഏതറ്റം വരെയും പോവാന്‍ യൂത്ത് ലീഗ് മുന്നിലുണ്ടാവുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് […]

ദേശീയ ആയുർവേദവരാഘോഷം

കുന്ദമംഗലം: ദേശീയ ആയൂർവേദവാരാഘോഷം ‘, ജായാ,സ്ത്രീ രോഗമെഡിക്കൽ ക്യാമ്പ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരോ ഗ്രവിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ സൗദ ഉദ്ഘാടനം ചെയ്തു.KMCT ആയുർവേദ ഹോസ്പിറ്റലിന്റേയുംനവോദയ വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽകുന്ദമംഗലം ആയുർവേദ ഹോസ്പിറ്റലി ൽ സ്ത്രീ രോഗമെഡിക്കൽ ക്യാമ്പും, വോദവത്ക്കരണ ക്ലാസും നടത്തി. ക്യാമ്പിൽകുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ടി.കെ.ഹിതേഷ് കുമാർ അദ്ധ്യക്ഷ്വഹിച്ചു.ഡോ. ശീതൾ, KMCT ഡോക്ടേയ്സ്, വായനശാല പ്രതിനിധി ജനാർദ്ദനൻ കളരി കണ്ടിതുടങ്ങിയവർ സംബന്ധിച്ചു

മുനവ്വറലി തങ്ങളുടെ മൈ ബിലവ്ഡ് ബാപ്പ പ്രകാശനം ചെയ്തു

ഷാർജ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത ഗന്ധിയായ ഓർമ്മകൾ, ലേഖനങ്ങൾ, നിലപാടുകൾ, എന്നിവ കോർത്തിണക്കി സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ എഴുതിയ പ്രിയപ്പെട്ട ബാപ്പ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്തവത്തിൽ യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അബ്ദുറഹ്മാൻ അലി അൽ ഹാശിമി മലയാളത്തിന്റെ പ്രിയ ഗ്രന്ഥകാരൻ ടി.പത്മനാഭന് കോപ്പി നൽകിയാണ് പ്രകാശനം ചെയ്തത്. ഡോ. എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ഗവ. കോളേജ് […]

error: Protected Content !!