Kerala

സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാർഷികാഘോഷത്തിന് തുടക്കമായി

സെക്രട്ടേറിയറ്റ് സാമൂഹ്യമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച മന്ദിരം-മുഖ്യമന്ത്രി പിണറായി വിജയൻഈ നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹ്യമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച മന്ദിരമാണ് സെക്രട്ടേറിയറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 150-ാം വർഷത്തിൽ ജനക്ഷേമത്തിനും വികസനത്തിനുമായുള്ള ദൗത്യങ്ങൾ ഏറ്റെടുക്കുമെന്ന പ്രതിജ്ഞയെടുത്തു മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. ഗവ: സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ സാമൂഹ്യമാറ്റങ്ങൾക്ക് ചാലുകീറിയ തീരുമാനങ്ങൾ ഈ മന്ദിരത്തിലുണ്ടായി. നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് നട്ടെല്ലുയർത്തി ശിരസ്സുയർത്തി നിൽക്കാൻ പ്രാപ്തമാക്കിയ ഒട്ടേറെ […]

News

യുഎപിഎ ചുമത്തി അറസ്റ്റ്; പ്രതികരണവുമായി സിപിഎം ജില്ല സെക്രട്ടറി പി.മോഹനന്‍

കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവെച്ചു എന്ന കാരണത്തില്‍ കോഴിക്കോട് പന്തീരാങ്കാവ് രണ്ടുപേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനന്‍. മാവോവാദികളുമായി സൗഹൃദമുണ്ടെന്നതിന്റെ പേരില്‍യു.എ.പി.എ. ചുമത്തുന്നത് ശരിയല്ലെന്നും പോലീസ് ആഴത്തിലുള്ള പരിശോധന നടത്തിയതിനുശേഷം മാത്രമേ യു.എ.പി.എ. പോലെയുള്ള വകുപ്പുകള്‍ ചുമത്താവൂ എന്നും മാതൃഭൂമി പി.മോഹനന്‍ പറഞ്ഞു. കോഴിക്കോട് പന്തീരാങ്കാവിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്തെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

News

ഭൂപതി അബൂബക്കര്‍ ഹാജി-കുഞ്ഞീബി എന്നിവരുടെ ഓര്‍മകളില്‍ കുടുംബ സംഗമം ഡിസംബര്‍ 26 ന് നടക്കും

കുന്ദമംഗലം; കുന്ദമംഗലത്തെ വ്യാപാര പ്രമുഖനും മത, സാമൂഹിക, സാംസ്‌കാരിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഭൂപതി അബൂബക്കര്‍ ഹാജി ഭാര്യ കുഞ്ഞീബി എന്നിവരുടെ മക്കളും പേരക്കുട്ടികളും മരുമക്കളും മറ്റ് കുടുംബാംഗങ്ങളും ഒന്നിച്ചുകൊണ്ട് അബൂബക്കര്‍ ഹാജി-കുഞ്ഞീബി കുടുംബ സംഗമം ഡിസംബര്‍ 26 ന് കുന്ദമംഗലത്ത് നടക്കും. 26 ന് രാവിലെ മുതല്‍ നടക്കുന്ന പരിപാടിയി ജമാഅത്തെ ഇസ്ലാമിയുടെ കോഴിക്കോട് ജില്ല പ്രസിഡന്റ് ടി. ഷാക്കിര്‍ വേളം ഉദ്ഘാടനം ചെയ്യും. എംഎല്‍എ പിടിഎ റഹീം, ഏറനാട് എംഎല്‍എ പി.കെ ബഷീര്‍, മുന്‍ […]

Kerala

കോഴിക്കോട് യുഎപിഎ അറസ്റ്റ്; വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖ പ്രചരിപ്പിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയതതിനെതിരെ വിമര്‍ശനമായ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത്തരം കേസുകളിലൊന്നും യുഎപിഎ ചുമത്തരുത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാത്രമേ ഇത്തരം നിയമങ്ങള്‍ ചുമത്താന്‍പാടുള്ളുവെന്നാണ് കേരളത്തിലുള്ള നിര്‍ദ്ദേശമെന്നും കാനം പറഞ്ഞു. ഇതെല്ലാം മറികടന്നാണ് കോഴിക്കോട്ടെ സംഭവമെന്നാണ് കരുതുന്നത്. ഏതായാലും എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിലവിലുള്ള സംവിധാന പ്രകാരം കേസെടുക്കുന്നതില്‍ […]

Local

അറിയിപ്പുകള്‍

തുടർവിദ്യാഭ്യാസ കലോത്സവം ഇന്നും നാളെയും പയ്യോളിയിൽ പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി, ജില്ലാ സാക്ഷരതാ മിഷൻ  എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന തുടർവിദ്യാഭ്യാസ കലോത്സവം ഇന്നും(നവംബർ 2,3) നാളെയുമായി പയ്യോളി ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്യും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ അബ്ദുൽ റഷീദ് പദ്ധതി വിശദീകരിക്കും. […]

News

ഭരണഭാഷാ വാരാചരണം- ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

 ഭരണകൂടങ്ങള്‍ക്ക് ഭാഷ സൃഷ്ടിക്കാനാവില്ല. നശിപ്പിക്കാനാവുമെന്ന്   ചിന്തകന്‍ എം ഗോവിന്ദനെ ഉദ്ധരിച്ചുകൊണ്ട് എഴുത്തുകാരന്‍ ടി പി രാജീവന്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  സംഘടിപ്പിച്ച മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനചടങ്ങില്‍ മുഖ്യപ്രഭാഷണം  നടത്തുകയായിരുന്നു അദ്ദേഹം. ഭാഷകള്‍ സൃഷ്ടിക്കാനും സംരക്ഷിക്കാനും ജനങ്ങള്‍ക്കുമാത്രമേ കഴിയൂ, ഭരണകൂടങ്ങള്‍ക്കാവില്ല. പ്രകൃതിയെയും ജനങ്ങളെയും സംരക്ഷിച്ചാല്‍ ചിന്ത വ്യക്തമാവുകയും ഭാഷ വ്യക്തമാവുകയും ചെയ്യും, അങ്ങനെ ഭാഷയെ സംരക്ഷിക്കാനാവും.  പല ഭാഷകളും മതവുമായി ബന്ധപ്പെട്ട് […]

Kerala

മാവോയിസ്റ്റ് അനുകൂല ലഘുലേഖ; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്; കോഴിക്കോട് മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അലയ്ന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. നിരവധി മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറയുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ത്ഥികളാണ് രണ്ടുപേരും. നിരോധിത ഇടതുപക്ഷ സംഘടനയുമായി ബന്ധമുള്ള ആളാണ് ഇവരെന്ന് പൊലീസ് പറയുന്നു.

News

ഹജ് അപേക്ഷ സമര്‍പ്പണം – സമയം പരിധി 10.11.2019 വരെ മാത്രം

ഈ വര്‍ഷത്തെ ഹജ്ജിനു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന സമയം 2019 നവമ്പര്‍ 10 ന് അവസാനിക്കും. ഇന്ത്യയാകെ ഇത് വരെയുള്ള അപേക്ഷകളില്‍ ഗണ്യമായ കുറവാണുള്ളത്. കേരളത്തിലും കഴിഞ്ഞ വര്‍ഷം അനുവദിച്ച അത്ര അപേക്ഷകള്‍ ലഭിച്ചിട്ടില്ല. അപേക്ഷ സമര്‍പ്പിക്കുവാന്‍ വിവിധ സ്ഥലങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗജന്യ ഹജ് ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌കുകള്‍ CH സെന്റര്‍ താമരശ്ശേരി കുന്നിക്കല്‍ ജുമാ മസ്ജിദിനു സമീപം Contact 9446 435 045 ഹജ് കമ്മിറ്റി ഹെല്‍പ് ഡസ്‌ക് സിറാജുല്‍ ഹുദ മദ്രസ്സ […]

Local

റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന മരം അപകട ഭീഷണിയാവുന്നു

കുന്ദമംഗലം; കുന്ദമംഗലം വയനാട് റോഡില്‍ സിന്ധു തിയേറ്ററിന് മുന്‍വശത്ത് റോഡിനോട് ചേര്‍ന്നുകിടക്കുന്ന മരം അപകടഭീഷണിയാവുന്നു. റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന മരം ഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ തട്ടാന്‍ ഏറെ സാധ്യതയാണ്. പലപ്പോഴും ഇത്തരത്തില്‍ ചെറിയ അപകടങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. അതിനാല്‍ എത്രയും വേഗം മരം മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വ്യാപാരി വ്യവസായിയുടെ അന്‍വര്‍ സാദത്ത് ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും അധികൃതരുടെ ശ്രദ്ധ ഇതുവരെ വിഷയത്തില്‍ എത്തിയിട്ടില്ല. ഒരു അപകടം നടന്നശേഷം നടപടി എടുക്കുന്നതിനേക്കാള്‍ നല്ലത് അപകടം […]

Local

കേരളപ്പിറവി ദിനത്തില്‍ കേരളത്തിന്റെ മാതൃക തീര്‍ത്ത് എം എ എം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പറമ്പില്‍ബസാര്‍: കേരളപിറവി ദിനാഘോഷത്തിന്റെ ഭാഗമായി പറമ്പില്‍ കടവ് എം.എം.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ മാതൃക നിര്‍മ്മിച്ചു . രണ്ടു മഹാപ്രളയത്തെ അതിജീവിച്ച് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി മുന്നേറുന്ന കേരളത്തില്‍ ജാതിമത വര്‍ണ്ണ വ്യത്യാസം ഇല്ലാതെ നമ്മള്‍ ഒന്നാണ് എന്ന സന്ദേശം കുട്ടികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃക തീര്‍ത്തത്. സ്‌കൗട്ട് , ജെ ആര്‍ സി , സോഷ്യല്‍ സയന്‍സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ഹെഡ് മാസ്റ്റര്‍ ബഹു. ശീ സി കെ വത്സരാജന്‍ […]

error: Protected Content !!