Local

റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന മരം അപകട ഭീഷണിയാവുന്നു

കുന്ദമംഗലം; കുന്ദമംഗലം വയനാട് റോഡില്‍ സിന്ധു തിയേറ്ററിന് മുന്‍വശത്ത് റോഡിനോട് ചേര്‍ന്നുകിടക്കുന്ന മരം അപകടഭീഷണിയാവുന്നു. റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന മരം ഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ തട്ടാന്‍ ഏറെ സാധ്യതയാണ്. പലപ്പോഴും ഇത്തരത്തില്‍ ചെറിയ അപകടങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. അതിനാല്‍ എത്രയും വേഗം മരം മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വ്യാപാരി വ്യവസായിയുടെ അന്‍വര്‍ സാദത്ത് ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും അധികൃതരുടെ ശ്രദ്ധ ഇതുവരെ വിഷയത്തില്‍ എത്തിയിട്ടില്ല. ഒരു അപകടം നടന്നശേഷം നടപടി എടുക്കുന്നതിനേക്കാള്‍ നല്ലത് അപകടം വരാതെ സൂക്ഷിക്കുന്നതാണ് എന്നത് ഈ വിഷയത്തില്‍ ചിന്തിക്കേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!