കോഴിക്കോട്; കോഴിക്കോട് മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അലയ്ന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്.
നിരവധി മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറയുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ത്ഥികളാണ് രണ്ടുപേരും. നിരോധിത ഇടതുപക്ഷ സംഘടനയുമായി ബന്ധമുള്ള ആളാണ് ഇവരെന്ന് പൊലീസ് പറയുന്നു.
മാവോയിസ്റ്റ് അനുകൂല ലഘുലേഖ; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

