Local

കൊലപാതകികളെ രക്ഷിച്ചത് ഇടത് സര്‍ക്കാര്‍; വെല്‍ഫെയര്‍ പാര്‍ട്ടി

കുന്നമംഗലം: വാളയാര്‍ സഹോദരിമാരുടെ കൊലക്കേസ് പുനരന്വേഷിക്കണമെന്നും കൊലപാതകികളെ രക്ഷിച്ചത് ഇടത് സര്‍ക്കാര്‍ ആണെന്നും മുഖ്യമന്ത്രി രാജി വെക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ.പി. അന്‍വര്‍ സാദത്ത്. വെല്‍ഫെയര്‍ പാര്‍ട്ടി കുന്നമംഗലത്ത് ‘ കൊലപാതകികളെ രക്ഷിച്ചത് ഇടത് സര്‍ക്കാര്‍, മുഖ്യമന്ത്രി രാജി വെക്കുക’ എന്ന തലക്കെട്ടില്‍ നടത്തിയ പ്രകടനവും പ്രതിഷേധ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദളിത് കുഞ്ഞുങ്ങള്‍ ക്രൂരമായി പീഡനത്തിനിരയായി അരും കൊല ചെയ്യപ്പെട്ടിട്ടും കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനാകാതെ ഇഷ്ട്ടക്കാരായ കൊടും ക്രിമിനലുകളെ […]

Local

ഷാർജാ സുൽത്താനെക്കുറിച്ചുള്ള അലാഉദ്ദീൻ ഹുദവിയുടെ രണ്ട് ഗ്രന്ഥങ്ങൾ പുറത്തിറങ്ങി

മലപ്പുറം: യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൽ ബിൻ മുഹമ്മദ് അൽ ഖാസിമിയെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങൾ ഷാർജ രാജ്യാന്തര ബുക്ക് ഫെയറിൽ പ്രകാശിതമായി. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ ഗവേഷക വിദ്യാർത്ഥിയായ കെ.എം. അലാഉദ്ദീൻ ഹുദവി പുത്തനഴിയാണ് പുസ്തകങ്ങൾ തയ്യാറാക്കിയത്. കോഴിക്കോട്ടെ  ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ. ദി ചാമ്പ്യൻ ഓഫ് ഹാർട്ട്സ് എന്ന ഇംഗ്ലീഷ് പുസ്തകവും ഇതിന്റെ തന്നെ പരിഭാഷയായ സുൽത്താനു സഖാഫത്തി വൈ ഐകുനത്തിൽ ഇബ്ദാഅ എന്ന അറബി പുസ്തകവുമാണ് ഷാർജ […]

Local

വാളയാർ ;നീതിക്ക് വേണ്ടി വിദ്യാർഥികളുടെ പ്രതിഷേധ കയ്യൊപ്പ്

കുന്ദമംഗലം: വാളയാറിൽ ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികളെ കൊലപ്പെടുത്തിയ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് കാരന്തൂർ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികൾ പ്രതിഷേധ കയ്യൊപ്പ് സംഘടിപ്പിച്ചു.  പ്രിൻസിപ്പൾ പ്രൊഫ എ.കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രിൻസിപ്പൾ ഒ മുഹമ്മദ് ഫസൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശമീർ സഖാഫി മപ്രം , എൻ എസ് എസ് കോ-ഓർഡിനേറ്റർ സലാം വൈത്തിരി, വസീലുൽ ഹാനി, ഖാദർ അലി സിറാജുദ്ദീൻ സംസാരിച്ചു. മുഹമ്മദ് തൻസീഹ് പി […]

Local

പെരിങ്ങളം റോഡിലെ ഇലക്ട്രിക് ടവര്‍ അപകടാവസ്ഥയില്‍;ജനങ്ങള്‍ ഭീതിയില്‍

കുന്ദമംഗലം; പെരിങ്ങളം റോഡിലെ മുപ്രത്ത്കുന്ന് ചരിവില്‍ എലക്ട്രിസിറ്റി ഇലവന്‍ കെവി ലൈനിന് താഴത്ത് മണ്ണെടുത്തതിനെത്തുടര്‍ന്ന് ടവര്‍ അപകടാവസ്ഥയില്‍. ടവറിന് നേരെ താഴെ നിര്‍മാണപ്രവൃത്തിക്കായി മണ്ണെടുത്തിരുന്നു. തുടര്‍ന്ന് ശക്തമായ മഴയും പെയതതോടെ മതില്‍ പൊതിര്‍ന്ന് ടവറിനടുത്ത് വിള്ളല്‍ വീണിട്ടുണ്ട്. വിഷയത്തില്‍ പരിസരവാസികള്‍ വളരെ ആശങ്കയിലാണ്.പലര്‍ക്കും ടവര്‍ മറിഞ്ഞുവീഴുമോ എന്ന പരിഭ്രാന്തിയുണ്ട്. ടവര്‍ മാറ്റി സ്ഥാപിക്കുന്നതിനാണ് താഴെ കോണ്‍ഗ്രീറ്റ് ഭിത്തി ഉണ്ടാക്കുന്നത്. അതിനായി മണ്ണ് മാന്തിയതിന് ശേഷം ചെറിയ തോതില്‍ മണ്ണൊലിപ്പ് ഉണ്ട് കൂടാതെ നിലവില്‍ ടവര്‍ മണ്ണിലാണോ സ്ഥാപിച്ചിരിക്കുന്നത് […]

National

കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി; പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം മറ്റൊരു വലിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാനും കണക്കില്‍പ്പെടാത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതിയാമ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് നികുതിയടച്ച് നടപടികളില്‍നിന്ന് ഒഴിവാകാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്രധനകാര്യ മന്ത്രാലയവും ചേര്‍ന്നാണ് പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്. പദ്ധതി കാലാവധിക്കു ശേഷം കണ്ടുകെട്ടുന്ന സ്വര്‍ണത്തിനു മുകളില്‍ വന്‍തുക പിഴ ചുമത്തും.എന്നാല്‍ വിവാഹിതകളായ സ്ത്രീകളെ നിശ്ചിത അളവു വരെ സ്വര്‍ണം സൂക്ഷിക്കാന്‍ […]

News

വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

വാളയാറില്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി കണ്ടു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും എന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാല്‍ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ മലയാള വേദി പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സോഷ്യല്‍മീഡിയയിലും സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധമുണ്ടായി. വിഷയത്തില്‍ ദേശീയ കമ്മീഷനുകളും ശക്തമായ നിലപാട് ആണ് എടുത്തത്.

News

ആവശ്യത്തിന് ബസ്സില്ല; സിവില്‍ വഴി കുന്ദമംഗലത്തേക്ക് യാത്രാ ദുരിതം

കുന്ദമംഗലം; സിവില്‍ സ്റ്റേഷന്‍ റൂട്ടില്‍ കുന്ദമംഗലത്തേക്കുള്ള യാത്ര ദുരിതത്തില്‍. ബസ്സുകളുടെ കുറവാണ് ഇതുവഴിയുള്ള യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. നിലവില്‍ നടക്കാവ്, എരഞ്ഞിപ്പാലം, സിവില്‍ സ്‌റ്റേഷന്‍, വെള്ളിമാട്കുന്ന്, ചെലവൂര്‍, മൂഴിക്കല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏക ആശ്രയം കെ.എസ്.ആര്‍.ടി.സി ബസ്സാണ്. എന്നാല്‍ വൈകുന്നേരം ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള സമയങ്ങളില്‍ ആവശ്യത്തിന് ബസ്സില്ലാത്തതിനാല്‍ ഉള്ള ബസ്സില്‍ തിങ്ങിനിറഞ്ഞ് പോവേണ്ട അവസ്ഥയാണ്. രാവിലെ 10 മണിക്കും 11 മണിക്കും ഇടയില്‍ യാത്രക്കാര്‍ കുറവുള്ള സമയങ്ങളില്‍ കോഴിക്കോട് – സിവില്‍ വഴി […]

Local

കേരളപ്പിറവി ദിനത്തിൽ അമ്മമാർ സ്വയം തൊഴിലിലേക്ക്

അക്കാദമിക മികവിനൊപ്പം തൊഴിൽ സാക്ഷരതയും ഉന്നം വെച്ച് മടവൂർ എ.യു.പി സ്കൂൾ നടത്തുന്ന തനതു പ്രവർത്തനമായ ‘അമ്മയ്ക്കൊരു തൊഴിൽ ‘ പദ്ധതി പൂർണതയിലേക്ക്. തെരഞ്ഞെടുത്ത 50 അമ്മമാരെ തൊഴിൽ പരിശീലിപ്പിച്ചു സ്വയംപര്യാപ്തതയിലെത്തിക്കുകയാണ്  പദ്ധതിയുടെ ലക്ഷ്യം. പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ച് കേരളപ്പിറവി ദിനത്തിൽ പുറത്തിറങ്ങും. ചുരിദാർ, കുട, ഡിറ്റർജന്റ്, സോപ്പ്, പേപ്പർ ക്രാഫ്റ്റ്, പെയിന്റിംഗ്, ഐ.ടി എന്നീ മേഖലകളിലാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്.  അമ്മമാർ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും പരിശീലനം നേടിയ അമ്മമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നാളെ […]

News

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവം;ക്രിക്കറ്റില്‍ഫീനിക്‌സ് എരിമല ചാമ്പ്യന്‍മാര്‍

ചാത്തമംഗലം; കേരളോത്സവത്തിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്തില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫീനിക്‌സ് എരിമല ചാമ്പ്യന്‍മാരായി. പൂളക്കോട് മിനി സ്റ്റേഡിയത്തില്‍ നടന്ന ് ടൂര്‍ണമെന്റ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന ഉദ്ഘടനം ചെയ്തു, വാര്‍ഡ് മെമ്പര്‍ ശോഭന, പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.

News

പൂനൂരില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

പൂനൂര്‍: പൂനൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ടെറസില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ ബോര്‍ഡിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മലപ്പുറം മക്കരപറമ്പ് ഈന്തമുള്ളന്‍ ഇ എം അബ്ദുല്‍ അസീസ് മൗലവി നസീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് യഹ്യ (14) ആണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല .മയ്യത്ത് നിസ്‌കാരം കൊളപ്പറമ്പ് […]

error: Protected Content !!