Local

ഷാർജാ സുൽത്താനെക്കുറിച്ചുള്ള അലാഉദ്ദീൻ ഹുദവിയുടെ രണ്ട് ഗ്രന്ഥങ്ങൾ പുറത്തിറങ്ങി


മലപ്പുറം: യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൽ ബിൻ മുഹമ്മദ് അൽ ഖാസിമിയെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങൾ ഷാർജ രാജ്യാന്തര ബുക്ക് ഫെയറിൽ പ്രകാശിതമായി. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ ഗവേഷക വിദ്യാർത്ഥിയായ കെ.എം. അലാഉദ്ദീൻ ഹുദവി പുത്തനഴിയാണ് പുസ്തകങ്ങൾ തയ്യാറാക്കിയത്. കോഴിക്കോട്ടെ  ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ.
 ദി ചാമ്പ്യൻ ഓഫ് ഹാർട്ട്സ് എന്ന ഇംഗ്ലീഷ് പുസ്തകവും ഇതിന്റെ തന്നെ പരിഭാഷയായ സുൽത്താനു സഖാഫത്തി വൈ ഐകുനത്തിൽ ഇബ്ദാഅ എന്ന അറബി പുസ്തകവുമാണ് ഷാർജ ഭരണാധികാരി സൈനുൽ ആബിദീൻ കാവുള്ളത്തിന് ( സഫാരി മാനേജിങ്ങ് ഡയറക്ടർ ) ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തത്. ശ്രീ എ.കെ ഫൈസൽ, എ.എ.കെ മുസ്തഫ എന്നിവർ അറബിയുലുള്ള ഗ്രന്ഥം ഏറ്റുവാങ്ങി.
ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണി, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.മുഹമ്മദ് ബഷീർ, സൈദ് മുഹമ്മദ്, പി.വി മോഹൻകുമാർ, ലിപി അക്ബർ എന്നിവർ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!