ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞു, മലയാളി യുവാവിനെ ഷാർജയിലെ കടലിൽ കാണാതായി
ഷാർജ: മലയാളി യുവാവിനെ ഷാർജയിലെ കടലിൽ കാണാതായി. വർക്കല ഓടയം വിഷ്ണു നിവാസിൽ അഖിലിനെയാണ് കാണാതായത്. 33 വയസായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടായിരുന്നു ഷാർജയിലെ പുറം കടലിൽ വെച്ച് സംഭവം നടക്കുന്നത്. ജോലി ചെയ്തിരുന്ന കപ്പലിൽ വെച്ച് മീൻ പിടിക്കുന്നതിന് ഇടയിൽ ആണ് അപകടം സംഭവിക്കുന്നത്. മീൻ പിടിക്കുകയായിരുന്നു അഖിൽ. ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞു. ഇതോടെ കാൽ വഴുതി അഖിൽ കപ്പിലിൽ നിന്നും താഴെ വീഴുക ആയിരുന്നു. കപ്പൽ അധികൃതർ ആണ് അഖിലിന്റെ മരണവിവരം ബന്ധുക്കളെ […]

