കുന്ദമംഗലമെന്ന ലോറി ഗ്രാമത്തിന്റെ പ്രതാപം നഷ്ടപ്പെടുമ്പോള്‍ ബാക്കിയാവുന്നവര്‍

0
2247

പണ്ടുകാലത്തെ ഏറെ ലോറികള്‍ ഉണ്ടായിരുന്ന പ്രദേശമായിരുന്നു കുന്ദമംഗലം. ലോറിയും ലോറിത്തൊഴിലാളികളുമായി ലോറി ഗ്രാമം എന്നായിരുന്നു കുന്ദമംഗലം അറിയപ്പെട്ടിരുന്നത്. കുന്ദമംഗലത്തിന്റെ തൊട്ടടുത്ത പ്രദേശങ്ങളായ പന്തീര്‍പാടം, ചൂലാംവയല്‍,പതിമംഗലം, മുറിയനാല്‍, പടനിലം എന്നിവിടങ്ങളിലെല്ലാം നിരവധി ആളുകള്‍ ആയിരുന്നു ലോറി ഉപജീവന മാര്‍ഗമാക്കി ജീവിച്ചിരുന്നത്. ഏകദേശം ആയിരത്തിലതികം ലോറികള്‍ ഉള്ള ഗ്രാമമായിരുന്നു കുന്ദമംഗലം. എണ്ണായിരത്തിനടുത്ത് ഡ്രൈവര്‍മാരും തൊഴിലാളികളും മറ്റു സ്‌പെയര്‍പാര്‍ട്‌സ് കടകളും വര്‍ക്ക് ഷോപ്പുകളുമായി നിന്നിരുന്ന ഇവിടെ ലീഫ് ബെന്റിങിന് വലിയ സാധ്യതയും നിലനിന്നിരുന്നു.

ആ കാലത്ത് തമിഴ്‌നാട്ടില്‍ നിന്നും ജീവിതമാര്‍ഗമായി ലീഫ് ബെന്റിങ്ങിനെത്തിയതാണ് തമിഴ്‌നാട് തൃഷ്ണാപ്പള്ളി സ്വദേശികളായ സാദിക് ബാഷ എന്നിവര്‍. പണ്ട് രാജാക്കന്‍മാരുടെ കാലത്ത് കുതിരവണ്ടികള്‍ക്കും മറ്റും കപ്പാസിറ്റി കൂട്ടാന്‍ ഉപയോഗിച്ചിരുന്ന ലീഫ് ബെന്റ്ിങ ടെക്‌നോളജിയില്‍ നിന്ന് ലോറികളുടെ കപ്പാസിറ്റി വര്‍ധിപ്പിക്കാന്‍ ഈ ടെക്‌നോളജി മാറ്റിയത് തമിഴ്‌നാട്ടുകാരായിരുന്നു. അവിടെ നിന്നും ഈ തൊഴിലുമായി കുന്ദമംഗലത്തെക്കുറിച്ചറിഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇവിടെ ലീഫ് ബെന്റിങ്ങുമായി താമസമാക്കുകയായിരുന്നു ഇവര്‍. 35 വര്‍ഷത്തോളമായി ഈ തൊഴില്‍ ഇവര്‍ കുന്ദമംഗലത്ത് ചെയ്തുവരുന്നു.

എന്നാല്‍ പുതിയ ടെക്‌നോളജിയുടെ വരവും കുന്ദമംഗലത്ത് ലോറിയും അനുബന്ധ തൊഴിലുകളുടെയും പ്രതാപം നഷ്ടപ്പെട്ടതും ഇവരുടെ ജീവിധ നിലനില്‍പ്പിനെ കാര്യമായാണ് ബാധിച്ചിരിക്കുന്നത്. തൊഴില്‍ നിര്‍ത്തേണ്ട അവസ്ഥയിലേക്കുവരെ കാര്യങ്ങളെത്തി. പുതുതായി ഇറങ്ങുന്ന ലോറികള്‍ സാധനങ്ങള്‍ കയറ്റാന്‍ ആവശ്യത്തിന് കപ്പാസിറ്റിയുള്ള ടെക്‌നോളജിയുമായി വരുമ്പോള്‍ ലീഫ് ബെന്റ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. മറ്റൊരു തൊഴിലിലേക്ക് പോവാനോ നാട്ടിലേക്ക് തിരികെ പോകാനോ ഉള്ള സാഹചര്യവുമില്ല. വര്‍ഷങ്ങളായി ജോലി ചെയ്തിട്ടും തൊഴില്‍ സുരക്ഷിതത്വമോ മറ്റു സഹായങ്ങളോ ഇവരെത്തേടിയെത്തുന്നുമില്ല. കുന്ദമംഗലം എന്ന ലോറി ഗ്രാമത്തിന്റെ പ്രതാപം നഷ്ടമാവുമ്പോള്‍ ബാക്കിയുള്ളത് ഈ തൊഴിലാളികള്‍ മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here