News

കുന്ദമംഗലം ഗവ. കോളജ് കെട്ടിട നിര്‍മ്മാണത്തിന് 5 കോടി

കുന്ദമംഗലം; കുന്ദമംഗലം ഗവ. കോളജിന് കെട്ടിടം നിര്‍മ്മിക്കാന്‍ 5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 3.25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അക്കാഡമിക് ബ്ലോക്കിന് മുകളില്‍ രണ്ട് നില കൂടി നിര്‍മ്മിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുന്നത്. കോളജിന് കോംപൗണ്ട് വാള്‍ നിര്‍മ്മിക്കുന്നതിന് 2.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വില കൊടുത്ത് […]

Local

പുഴകളുടെ കയ്യേറ്റം തടയുന്നതിന് സര്‍വേ

ജില്ലയിലെ പുഴകളുടെ കയ്യേറ്റം തടയുന്നതിന് പുഴയോരങ്ങളില്‍ സര്‍വ്വെ നടത്തണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ അടിസ്ഥാനത്തില്‍ നടന്നു വരുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പ്രളയ പ്രതിരോധത്തിനായി തോടുകളിലെയും ജലാശയങ്ങളിലെയും ചെളി വാരല്‍, മാലിന്യനീക്കം തുടങ്ങിയവ നടപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പല പഞ്ചായത്തുകളും ഇവ നടപ്പാക്കിവരുന്നു. കോഴിക്കോട് നഗരത്തിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി […]

Kerala News

നാട് അറിയണം…ഈ നാട്ടു വൈദ്യനെ

കക്കയം മുപ്പതാം മെയിൽ തൂവക്കട റോഡിലെ ജോസ് വൈദ്യനെ അറിയാത്തവർ വിരളമാണ്. മുപ്പത്തിയഞ്ച് വർഷമായി തന്റെ വീട്ടിൽ നടത്തിവരുന്ന മർമ ചികിത്സ സമ്പ്രദായം രോഗികൾക്ക് ഏറെ ആശ്വാസകരമാണ്. നല്ലൊരു കൃഷിക്കാരൻ കൂടിയായ അദ്ദേഹം തന്റെ ചികിത്സയ്ക്ക് യാതൊരു പ്രതിഫലവും വാങ്ങാറില്ല എന്നതു തന്നെയാണ് അദ്ദേഹത്തിനെ ശ്രദ്ധേയനാകുന്നത്. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് കൂട്ടുകൾ കാടുകളിൽ നിന്ന് ശേഖരിച്ച് മരുന്നുണ്ടാക്കുന്ന തികച്ചും നാടൻ രീതിയിലുള്ള ചികിത്സയാണ് ഇവിടെ ലഭിക്കുന്നത്. ഊര സംബന്ധമായ അസുഖങ്ങൾക്ക് വളരെ പെട്ടന്ന് തന്നെ ആശ്വാസം പകരുന്ന […]

Kerala

കൂടത്തായ് കൂട്ടക്കൊല; ജോളിയുടെ കാറില്‍ സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു

കൂടത്തായി; കൂടത്തായിലെ കൂട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ ജോളിയുടെ കാറില്‍ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു. കാറിന്റെ ഡ്രൈവര്‍ സീറ്റിന്റെ ഇടതു ഭാഗത്തുളള രഹസ്യ അറയിലെ പഴ്‌സില്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു വിഷവസ്തു സൂക്ഷിച്ചിരുന്നത്. കാര്‍ കസ്റ്റഡിയിലെടുത്ത പോലീസ് കാറില്‍ നിന്ന് കിട്ടിയ ഓരോ വസ്തുവും വിശദമായ പരിശോധനയ്ക്കായ് അയക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജോളിയുടെ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Local

നന്മയുടെ വെളിച്ചം പകര്‍ന്ന് കുന്ദമംഗലം പോലീസ്; ഇവര്‍ക്ക് വേണം സുമനസ്സുകളുടെ സഹായം

കുന്ദമംഗലം; സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുന്ദമംഗലം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് കുന്ദമംഗലം പോലീസിന്റെ മാതൃകാപരമായ ഇടപെടലിനെത്തുടര്‍ന്ന് സഹായ ഹസ്തം. ആകാശ് പി പെരിങ്ങളം എന്ന 10 ാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് കണ്ണിന് കാഴ്ച കുറഞ്ഞു വരുന്ന രോഗമായതിനാല്‍ ഡോക്ടര്‍മാര്‍ കണ്ണട വെക്കണമെന്ന് നിര്‍ദേശിച്ചത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബമായതിനെത്തുടര്‍ന്ന് കുന്ദമംഗലം പോലീസ് കുന്ദമംഗലത്തെ ഐശ്വര്യ അസ്സോസിയേറ്റ്‌സ്, ലുലു ഒപ്റ്റിക്കല്‍സ് എന്നിവരുമായി ചേര്‍ന്ന് ചികിത്സയുടെ ഭാഗമായി കണ്ണട നല്‍കുകയായിരുന്നു, ആകാശിന് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആക്‌സിഡന്റ് പറ്റിയതിന് ശേഷമാണ് അസുഖം […]

Kerala News

മോട്ടോര്‍ വാഹന നിയമ ലംഘനത്തിലെ പിഴതുക പകുതിയാക്കി; ഭേദഗതികള്‍ക്ക് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമം ലംഘനത്തിലെ പിഴത്തുക കുറയ്ക്കാനുള്ള ഭേദഗതിക്ക് സംസ്ഥാനമന്ത്രിസഭയുടെ അംഗീകാരം. ഇതില്‍ പ്രകാരം സീറ്റ് ബെല്‍റ്റ്,ഹെല്‍മറ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴത്തുക ആയിരത്തില്‍ നിന്ന് അഞ്ഞൂറാകും. അമിത വേഗത്തിന് ആദ്യ നിയമലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയുമാണ് പിഴ.മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ പതിനായിരമായി തുടരും. 18 വയസിന് താഴെയുള്ളവര്‍ വാഹനമോടിച്ചാലും പിഴയില്‍ കുറവില്ല.

International

ഇതരസംസ്ഥാന പ്രവാസികൾക്കും ഇനി ആംബുലൻസ് സേവനം

വിദേശത്തുള്ള പ്രവാസികൾക്കായി നോർക്ക നടപ്പിലാക്കിയ എമർജൻസി ആംബുലൻസ് സേവനം ഇന്ത്യയ്ക്ക് അകത്തുള്ള ഇതരസംസ്ഥാനങ്ങളിലെ പ്രവാസികൾക്കും ഇനി മുതൽ ലഭിക്കും.ഇതരസംസ്ഥാനങ്ങളിൽ വച്ച് രോഗബാധിതരായ കേരളീയർക്ക് അല്ലെങ്കിൽ അന്യ സംസ്ഥാനത്ത് മരണമടഞ്ഞ മലയാളിയുടെ ഭൗതിക ശരീരം കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്ന് അവരവരുടെ വീടുകളിലേക്കോ ചികിത്സ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ എത്തിക്കും. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് അകത്തുള്ള പ്രവാസികൾക്കും ഈ സേവനം ലഭ്യമാക്കുന്നത്. ബഹറിൻ, ചിക്കാഗോ, കൊളംബോ, ദമാം, ദോഹ, ദുബായ്, കുവൈത്ത്, ലണ്ടൻ, സൗദി അറേബ്യ, മസ്‌ക്കറ്റ്, സ്വിറ്റ്‌സർലന്റ്, ഒമാൻ, ഖത്തർ, […]

information Local

മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്

കേന്ദ്ര സർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിക്ക് കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ പി.എം.ജി ജംഗ്ഷനിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ നടത്തുന്ന സൗജന്യ കോഴ്‌സുകളിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. സോഫ്റ്റ്‌വെയർ ഡെവലപ്പർ കോഴ്‌സിലേക്ക് കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമോ അനുബന്ധ വിഷയമോ ആയിട്ടുള്ള സയൻസ്/ എൻജിനിയറിങ് ബിരുദമാണ് യോഗ്യത. പ്രായം 20 – 35 വയസ്. അപേക്ഷകർ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. വാർഷിക വരുമാനം ഒരു ലക്ഷത്തിന് താഴെയാണെന്ന് തെളിയിക്കുന്ന വരുമാന […]

Local

ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്‍ സംസ്ഥാന കമ്മറ്റി രൂപീകരിച്ചു

കൊടുവള്ളി; പേരിനേ സ്‌നേഹിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മയായ ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷന്റെ സംസ്ഥാന കമ്മറ്റി രൂപീകരണ യോഗം കൊടുവള്ളിയില്‍ നടന്നു. ജീവകാരുണ്യ, ആരോഗ്യമേഖലയില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനും സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും കരുതലുമായി മുന്നോട്ട് പോകുവാനും നിയമപരമായ അംഗീകാരത്തിന് ശേഷം ഉടന്‍ തന്നെ കൊടുവള്ളിയില്‍ സ്റ്റേറ്റ് കമ്മിറ്റി ഓഫീസ് തുറക്കാനും തീരുമാനിച്ചു. കേരളത്തിലെ 11 ജില്ലകളില്‍ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ജില്ലകളിലും ,ഗള്‍ഫ് നാടുകളിലും ചാപ്റ്ററുകള്‍ രൂപീകരിക്കാനും തീരുമാനമുണ്ട്. യോഗത്തില്‍ ഷമീര്‍ ഈസി, ഷമീര്‍ പരപ്പാറ, അഡ്വ. ഷമീര്‍ കുന്നമംഗലം, ഷമീര്‍ […]

Kerala News

ആദിവാസി കോളനികളുടെ വികസനം; സമഗ്ര വിവരശേഖരണത്തിന് നടപടി

കണ്ണൂർ ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വിവരശേഖരണത്തിനായി ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലയിലെ എസ്ടി പ്രൊമോട്ടര്‍മാരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു. ജില്ലയിലെ ആദിവാസി കോളനികളുടെ സമ്പൂര്‍ണ വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീടുകള്‍ കേന്ദ്രീകരിച്ച് ആദിവാസികളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നത്. ഓരോ വ്യക്തിയുടെയും ജീവിതസാഹചര്യങ്ങള്‍, താമസം, വിദ്യാഭ്യാസം, ജോലി, സമ്പാദ്യം, ആരോഗ്യം തുടങ്ങിവ ഉള്‍പ്പെടെ വിശദമായ വിവരശേഖരണമാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ആദിവാസികള്‍ക്കായുള്ള വിവിധ വികസന പദ്ധതികളുടെ […]

error: Protected Content !!