News

എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍

എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍. ബി.ജെ.പി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ മോദിയെ പുകഴ്ത്തി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലിമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലിംങ്ങള്‍ക്കും ബിജെപിക്കും ഇടയിലുള്ള വിടവ് നികത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ ലോക്സഭാ അംഗമായിരുന്ന അബ്ദുള്ളക്കുട്ടിയെ സമാന കാരണത്തിന്റെ പേരിലാണ് നേരത്തെ സിപിഎം പുറത്താക്കിയത്. […]

Local News

ഉപജില്ല ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ, ഐടി മേള തുടങ്ങി

കുന്നുകൂടുന്ന മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നത് മുതല്‍  പച്ചപ്പിനെ പിടിച്ചുനിര്‍ത്തുന്ന ഹരിതഗൃഹ മാതൃക വരെ കരവിരുതില്‍ തീര്‍ത്ത കൊച്ചു ശാസ്ത്രജ്ഞന്‍മാര്‍. ഉപജില്ലാ ശാസ്ത്രമേളയിലാണ് പുത്തന്‍ പരീക്ഷണങ്ങളും  ആശയങ്ങളുമായി ശാസ്ത്ര പ്രതിഭകള്‍ അണിനിരന്നത്.കാവനാട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ആരംഭിച്ച ഉപജില്ലാ ശാസ്ത്രമേള എന്‍. വിജയന്‍ പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സോനിഷ  അധ്യക്ഷയായി.ശക്തികുളങ്ങര സെന്റ് ജോസഫ് ഹൈസ്‌കൂളും വിവിധ മത്സരങ്ങള്‍ക്ക് വേദിയാകും. വിവിധ വിഭാഗങ്ങളിലായി 92 സ്‌കൂളുകളില്‍ നിന്ന് 543 കുട്ടികളാണ് മേളയില്‍ പങ്കെടുത്തത്. ടീച്ചിങ് എയ്ഡ്, ടീച്ചേര്‍സ് […]

Kerala News

മഴ ശക്തമാകുമെന്ന മുന്നറിയിപ്പ്: സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം പൂർണ്ണ സജ്ജമായിരിക്കാൻ നിർദേശം

മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ സംസ്ഥാന അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രം പൂർണ്ണ സജ്ജമായിരിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തുണ്ടായ സാഹചര്യം യോഗം വിലയിരുത്തി. ആഭ്യന്തര, ആരോഗ്യ, ജലവിഭവ, വൈദ്യുതി സെക്രട്ടറിമാരും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടറും ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയെ സംസ്ഥാന ഇൻസിഡൻറ് കമ്മീഷണറായി യോഗം […]

Trending

രാജ്യം വിട്ടുപോകരുത്; പി. ചിദംബരത്തിന് ജാമ്യം

ന്യൂദല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന പി.ചിദംബരത്തിന് ജാമ്യം. സുപ്രീം കോടതിയാണ് പി.ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടുപോകരുതെന്ന ഉപാധിയിലാണ് ജാമ്യം. 2007ല്‍ പി.ചിദംബരം ധനമന്ത്രിയായിരിക്കേ ഐ.എന്‍.എക്സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്. കേസിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു.

Kerala News

നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോ…; മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍

തനിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയ സാഹചര്യത്തില്‍ നടി മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനാന്‍. സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോയെന്ന് ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയമുള്ളതായും ഒടിയന്‍ സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്നും ആരോപിച്ച് മഞ്ജു ഇന്നലെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോനും സുഹൃത്ത് മാത്യൂ സാമുവലിനെതിരെയുമാണ് മഞ്ജു […]

Kerala

കനിവ് 108: 100 ആംബുലന്‍സുകള്‍ ആരോഗ്യമന്ത്രി ഫ്ളാഗ് ചെയ്തു

സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള 100 ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സംസ്ഥാനത്തിന് ഏറെ ആശ്വാസകരമായ പദ്ധതികളാണ് ട്രോമ കെയറിലൂടെ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 3500 ല്‍ അധികം പേരാണ് ഒരോ വര്‍ഷവും റോഡപകടങ്ങളിലൂടെ മരണമടയുന്നത്.  അപകടത്തില്‍പ്പെട്ടുകഴിഞ്ഞാല്‍ ആദ്യത്തെ ഒരു മണിക്കൂര്‍ വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയങ്ങളില്‍ പ്രാഥമിക ചികിത്സ നല്‍കാന്‍ പലപ്പോഴും കഴിയാറില്ല. സമഗ്ര ട്രോമ കെയര്‍ പദ്ധതിയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും. മികച്ച […]

News

ആസാദ് ഹിന്ദ് സര്‍ക്കാര്‍ സ്ഥാപക ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

കുന്ദമംഗലം; ഫോര്‍വേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി ആസാദ് ഹിന്ദ് സര്‍ക്കാര്‍ 77-ാം സ്ഥാപക ദിനാഘോഷ പരിപാടി ഗാന്ധി ഗൃഹത്തില്‍ വെച്ചു നടന്നു. ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കായക്കല്‍ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ച പരിപാടി ഫോര്‍വേഡ് ബ്ലോക്ക് ദേശിയ കമ്മിറ്റിഅംഗം അഡ്വ ടി മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 21 ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ‘സ്വതന്ത്ര ഭാരത സര്‍ക്കാര്‍’ അഥവാ ആസാദ്ഹിന്ദ് സര്‍ക്കാറിന്റെ സ്മരണകള്‍ നിറഞ്ഞു […]

Kerala News

മഴ ശക്തമാകും, ചൊവ്വാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു, എറണാകുളം, ഇടുക്കി, തൃശൂർ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം തൃശൂർ ജില്ലകളിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് […]

കിഫ്ബി പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു

കുന്ദമംഗലം: കുന്ദമംഗലം കൊടുവള്ളി നിയോജകമണ്ഡലങ്ങളിലെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ റോഡ് പ്രവൃത്തികളുടെ അവലോകന യോഗം തിരുവനന്തപുരത്തുള്ള കിഫ്ബി ആസ്ഥാന മന്ദിരത്തില്‍ ചേര്‍ന്നു. പ്രവൃത്തികളുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.         വിശദമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉദ്യോഗസ്ഥതല യോഗം ഒക്ടോബര്‍ 25ന് ചേരും. ഭരണാനുമതി ലഭ്യമാക്കുന്നതിന് ബാക്കിയുള്ള പദ്ധതികള്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നവംബര്‍ രണ്ടാം വാരത്തില്‍ ചേരുന്ന കിഫ്ബി ബോര്‍ഡ് യോഗത്തിന്റെ പരിഗണനക്കായി സമര്‍പ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.         എം.എല്‍.എമാരായ അ‍ഡ്വ. പി.ടി.എ […]

ദല്ലാ മദീനാ പ്രവാസി സംഘത്തിന്റെ ആറാമത് സ്നേഹസംഗമം

എടവണ്ണപ്പാറ: ദല്ലാ മദീന പ്രവാസി സംഘത്തിന്റെ ആറാമത് സ്നേഹ സംഗമം ഫാരിസ് ഓഡിറ്റോറിയത്തിൽ നടന്നു. ഇ.ടി മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.സി.അബൂറഹിമാൻ ഹാജി അദ്ധക്ഷത വഹിച്ചു.മദീനയിലെ പ്രവാചകരുടെ തിരുഗേഹത്തിൽ 35 വർഷങ്ങൾക്കപ്പുറം സേവനം ചെയ്തിരുന്ന മലയാളികളുടെ കൂട്ടായ്മയാണ് ദല്ല മദീന ഗ്രൂപ്പ്. സംഘടന ഒട്ടനവതി ജീവകാരുണ്യ പ്രവർത്തനങ്ങൾ നേതൃത്തം നൽകി വരുന്നു. ഈ വർഷത്തെ പ്രവൃത്തനങ്ങൾക്ക് വേണ്ടി സംഗമം സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. സംഘടനക്ക് കൈമാറി.ചടങ്ങിൽ മുതിർന്നവരെ […]

error: Protected Content !!