Local

മാക്കൂട്ടം സ്‌കൂള്‍ പ്രളയബാധിതര്‍ക്കുള്ള സഹായം വിതരണം ചെയ്തു.

കുന്ദമംഗലം: കുന്ദമംഗലം ചൂലാംവയല്‍ മാക്കൂട്ടം എ എം യു പി സ്‌കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ പ്രളയബാധിതരെ സഹായിക്കാനായി ‘സ്‌നേഹക്കൂട്ടുമായി മാക്കൂട്ടവും’ പദ്ധതിയില്‍ സമാഹരിച്ച സാധനങ്ങള്‍ വയനാട് ജില്ലയിലെ പനമരം അഞ്ച്കുന്ന് കബനി പുഴയുടെ തീരത്തുള്ള കോളനിയില്‍ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് വി പി സലീമിന്റെ അദ്ധ്യക്ഷതയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ജയന്തി രാജ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മാതൃസമിതി ചെയര്‍പേഴ്‌സണ്‍ എ പി […]

Kerala

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് യു ഡി എഫ് നിർണായക യോഗം ഇന്ന്

കോട്ടയം : പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാനാർഥി നിർണയവും മുന്നൊ​രു​ക്ക​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പത്ത് മണിക്കാണ് യോഗം. കേരളാ കോണ്‍ഗ്രസ്സ് എമ്മിലെ അധികാരത്തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന അവസ്ഥ യോഗത്തിൽ ചർച്ചയാകും. അതേ സമയം മാണി – ജോസഫ് വിഭാഗം മുന്നണിയ്ക്ക് അതീതമായി നില്ക്കാനാണു സാധ്യത, മുന്നണി തീരുമാനം ഇരു കൂട്ടരും അംഗീകരിക്കാൻ തയ്യാറാവും. നേരത്തെ പാലാ സീറ്റുമായി ബന്ധപ്പെട്ട് പിജെ ജോസഫ് ഒരു തർക്കത്തിനില്ലെന്ന […]

Sports

ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 318 റണ്‍സിന്റെ കൂറ്റന്‍ ജയം

ആന്റിഗ്വ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 318 റണ്‍സിന്റെ കൂറ്റന്‍ ജയം. വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സ് വെറും 100 റണ്‍സിന് അവസാനിച്ചു. കൃത്യതയോടും വേഗതയോടും കൂടി തീ തുപ്പുന്ന പന്തുകൾ വർഷിച്ച ഇഷാന്ത് ശർമയും ബുമ്രയുടെയുടെയും കൈകളിൽ ഇന്ത്യൻ ബോളിങ് നിര സുരക്ഷിതമായിരുന്നു വിൻഡീസിനെ സമ്മർദ്ദത്തിലാഴ്ത്താനും നിലം പരിശാക്കാനും നിഷ്പ്രയാസം സാധിച്ചു. ഉപനായകന്‍ അജിങ്ക്യ രഹാനെ ബാറ്റിങ് നിരയിൽ കൂടി തിളങ്ങിയപ്പോൾ വമ്പൻ വിജയം നേടാൻ ടീം ഇന്ത്യക്കായി. 7 […]

ആലിക്കോയ (59) നിര്യാതനായി

മൂഴിക്കൽ: കോരക്കുന്നുമ്മൽ താമസിക്കുന്ന വള്ളത്ത് കല്ലിൽ തൊടികയിൽ ആലിക്കോയ (59) നിര്യാതനായി. ഭാര്യ:നഫീസ.മക്കൾ:മനാസ്,മൻസൂർ,മുബീന.മരുമക്കൾ:ഷമീർ കാട്ടു കുളങ്ങര,അൻഷില,ഷഹർബാനു.സഹോദരൻ:പരേതനായ പുറംതൊടികയിൽ മുഹമ്മദ്. മയ്യിത്ത് നിസ്കാരം രാത്രി 10 മണിക് മാധ്യമം ജുമാമസ്ജിദിൽ .

ഹസീന (30) നിര്യാതയായി

കുന്ദമംഗലം: പണ്ടാരപ്പറമ്പ് കടവ് പുറായിൽ സൈദാലിയുടെ മകളും എടപ്പാൾ മനാഫ് (മിത്രാസ് ഹെയർ ഫിക്സിങ്ങു് കോഴിക്കോട്)ന്റെ ഭാര്യയുമായ ഹസീന (30) നിര്യാതയായി.മക്കൾ: മിസ്ബാഹുൽ ഹക്ക്, ഫെന്ന- . ഖബറടക്കം ഇന്ന് രാത്രി ചൂലാം വയൽ മഹല്ല് വക ഖബറിസ്ഥാനിൽ

പുതുക്കുടി മൂസ (46) നിര്യാതനായി

കുന്ദമംഗലം: പരിയങ്ങാട് താമസിക്കും പുതുക്കുടി മൂസ (46). നിര്യാതനായി.ഭാര്യ: സാജിത, മക്കൾ: ഫസലു, ഷഹർബാൻ . മരുമകൻ നവാസ് കുറ്റിക്കാട്ടൂർ. സഹോദരങ്ങൾ: അലി, ഉമ്മർ, റിയാസ്, സുബൈദ, റഹ്മത്ത്, ആയിഷ, ഖദീജ മയ്യിത്ത് നിസ്ക്കാരം ഇന്ന് (ഞായർ ) 1 മണിക്ക് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ

Local

പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

മടവൂർ: ഗ്രാമപഞ്ചായത്ത് പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.കൂട്ടും പുറത്ത് താഴം – മുന്നാം പുഴ തോടിന്റെ ഇരുവശങ്ങളിലുമായി അടിഞ്ഞുകൂടിയ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനമാണ് നടന്നത്. ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ,പഞ്ചായത്ത് ജീവനക്കാർ കുടുംബശ്രി, ആശാ പ്രവർത്തകർ, അംഗണവാടി പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ ,ബൈത്തുൽ ഇസ്സാ ആർട്സ് ആൻറ് സയൻസ് കോളേജിലെ 60NSS വളണ്ടിയർമാർ, മരുപ്പച്ച റെസിഡൻസ് അസോസിയേഷൻ ഉൾപ്പെടെ 150 ലെ റെപേർ ശുചികരണത്തിൽ […]

Kerala

സുരക്ഷാ ക്ഷേമ പെന്‍ഷന്‍ 4,07,390 പേര്‍ക്ക്; ശനിയാഴ്ച വിതരണം തുടങ്ങും

കോഴിക്കോട്: മെയ്,ജൂണ്‍,ജൂലൈ മാസങ്ങളിലെ സുരക്ഷാ ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച വിതരണം തുടങ്ങും. അര്‍ഹരായ 2,63,174 സ്ത്രീകള്‍ക്കും 1,44,204 പുരുഷന്മാര്‍ക്കുമായി 4,07,390 പേര്‍ക്ക് ആണ് പെന്‍ഷന്‍ ലഭ്യമാവുക. ഒരാള്‍ക്ക് കുറഞ്ഞത് 3600 രൂപ വീതമുണ്ടാകും. ഗുണഭോക്താക്കളുടെ താല്‍പ്പര്യപ്രകാരം നേരിട്ടോ ബാങ്കുവഴിയോ ആണ് വിതരണം. വാര്‍ധക്യകാല പെന്‍ഷനാണ് കൂടുതല്‍ പേര്‍ക്കുള്ളത്; 1,88,546 പേര്‍ക്കുണ്ട്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 51,928 പേര്‍ വാങ്ങുന്നു. ഭിന്നശേഷിക്കാരായ 34,002 പേര്‍, 50 വയസ്സുകഴിഞ്ഞ അവിവാഹിതരായ 10,686 സ്ത്രീകള്‍, 1,22,232 വിധവകള്‍ എന്നിവര്‍ക്കും പെന്‍ഷനുണ്ട്. ഇതില്‍ […]

Kerala News

ലഷ്കർ ഇ തൊയിബ ഭീകരവാദം : താൻ നിരപരാധിയെന്ന് തൃശൂർ സ്വദേശി അബ്ദുല്‍ ഖാദര്‍

കൊച്ചി: ലഷ്കർ ഇ തൊയിബ ഭീകരവാദാരോപണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷിച്ച് കൊണ്ടിരുന്ന തൃശൂർ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് പോലീസ് അബ്ദുല്‍ ഖാദര്‍ റഹീമിനെ അറസ്റ്റ് ചെയ്തത്. തീവ്രവാദവുമായി ബന്ധപ്പെട്ട് തന്നെ പോലീസ് അന്വേഷിക്കുകയാണെന്നും കോടതി മുഖേന തന്നെ കീഴടങ്ങാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് അബ്ദുല്‍ കോടതിയിലെത്തിയത്. എന്നാൽ ഹർജി പരിഗണിക്കുന്നതിനിടയിലാണ് പോലീസ് കോടതിയിലെത്തി അബ്ദുല്‍ ഖാദറിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ തനിക്ക് ഭീകരബന്ധമില്ലെന്നും നിരപരാധിത്വം ബോധിപ്പിക്കുന്നതിന് […]

Local

കുന്ദമംഗലം മണ്ഡലത്തില്‍ പ്രളയ ദുരിതാശ്വാസത്തിന് സ്ഥിരം ഷെല്‍ട്ടര്‍ നിര്‍മ്മിക്കും.

കുന്ദമംഗലം: നിയോജകമണ്ഡലത്തില്‍ പ്രളയ ദുരിതാശ്വാസത്തിന്‍റെ ഭാഗമായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥിരം ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പ്രളയത്തിന്‍റെ ഭാഗമായി മണ്ഡലത്തിലുണ്ടായ നാശനഷ്ടങ്ങളെകുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നതിന് പെരുമണ്ണ ഗ്രാമ പഞ്ചായത്തില്‍ പി.ടി.എ റഹീം എം.എല്‍.എ വിളിച്ചു ചേര്‍ത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പ്രളയത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് എല്ലാ വീടുകളും പരിശോധിച്ച് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും […]

error: Protected Content !!