Kerala News

ലഷ്കർ ഇ തൊയിബ ഭീകരവാദം : താൻ നിരപരാധിയെന്ന് തൃശൂർ സ്വദേശി അബ്ദുല്‍ ഖാദര്‍

കൊച്ചി: ലഷ്കർ ഇ തൊയിബ ഭീകരവാദാരോപണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷിച്ച് കൊണ്ടിരുന്ന തൃശൂർ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് പോലീസ് അബ്ദുല്‍ ഖാദര്‍ റഹീമിനെ അറസ്റ്റ് ചെയ്തത്. തീവ്രവാദവുമായി ബന്ധപ്പെട്ട് തന്നെ പോലീസ് അന്വേഷിക്കുകയാണെന്നും കോടതി മുഖേന തന്നെ കീഴടങ്ങാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് അബ്ദുല്‍ കോടതിയിലെത്തിയത്. എന്നാൽ ഹർജി പരിഗണിക്കുന്നതിനിടയിലാണ് പോലീസ് കോടതിയിലെത്തി അബ്ദുല്‍ ഖാദറിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ തനിക്ക് ഭീകരബന്ധമില്ലെന്നും നിരപരാധിത്വം ബോധിപ്പിക്കുന്നതിന് […]

Local

കുന്ദമംഗലം മണ്ഡലത്തില്‍ പ്രളയ ദുരിതാശ്വാസത്തിന് സ്ഥിരം ഷെല്‍ട്ടര്‍ നിര്‍മ്മിക്കും.

കുന്ദമംഗലം: നിയോജകമണ്ഡലത്തില്‍ പ്രളയ ദുരിതാശ്വാസത്തിന്‍റെ ഭാഗമായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥിരം ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പ്രളയത്തിന്‍റെ ഭാഗമായി മണ്ഡലത്തിലുണ്ടായ നാശനഷ്ടങ്ങളെകുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നതിന് പെരുമണ്ണ ഗ്രാമ പഞ്ചായത്തില്‍ പി.ടി.എ റഹീം എം.എല്‍.എ വിളിച്ചു ചേര്‍ത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പ്രളയത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് എല്ലാ വീടുകളും പരിശോധിച്ച് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും […]

Kerala Local Trending

പാലോറമല വിഷയത്തിൽ വാർത്ത നൽകിയതിന് കുന്ദമംഗലം ന്യൂസ് ഡോട് കോം ചീഫ് എഡിറ്ററെ അപകീർത്തിപ്പെടുത്താൻ ശ്രമം : പോലീസ് കേസെടുത്തു

കോഴിക്കോട്: മടവൂർ ,കിഴക്കോത്ത് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പാലോറമലയിൽ അശാസ്ത്രീയ നിർമ്മാണത്തിൽ പരിസരവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വാർത്ത  നൽകിയ കുന്ദമംഗലം ന്യൂസ് ഡോട് കോം ചീഫ് എഡിറ്റർ സിബ്ഗത്തുള്ളയ്‌ക്കെതിരെ  നവമാധ്യമത്തിൽ അപകീർത്തിപെടുത്തി സന്ദേശം നൽകിയ ദിനു കെ പിലാശ്ശേരിയെന്ന യുവാവിനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. പാലോറമലയിലെ ദുരിത ജീവിതം ഈ കഴിഞ്ഞ പ്രളയ സമയത്താണ് കുന്ദമംഗലം ന്യൂസ്ഡോട് കോം വാർത്തയാക്കുന്നത്. നിരവധി വർഷക്കാലമായി ലഭ്യമായ കുടിവെള്ളം മുടക്കിയും പരിസര പ്രദേശത്തെ വീടുകൾക്ക് ഭീഷണി ഉയർത്തിയും പ്രദേശത്ത്  […]

Local

പ്രളയ ബാധിതര്‍ക്ക്, അല്‍ഹുദാ കമ്മറ്റിയും എ സി എസ് ദര്‍സും വിഭവങ്ങള്‍ കൈമാറി

കുന്ദമംഗലം: കളന്‍തോട് അല്‍ഹുദാ കമ്മിറ്റിയും എ സി എസ് ബീരാന്‍ മുസ്ലിയാര്‍ സ്മാരക ദര്‍സും ചേര്‍ന്ന് സമാഹരിച്ച പ്രളയ ബാധിതര്‍ക്കുള്ള കിറ്റും നിസ്‌കാരക്കുപ്പായവു0 ധനസഹായവും അല്‍ ഹുദാ ഡയറക്ടര്‍ എ സി എസ് ശാഫി നിസാമിയു0 പ്രസിഡന്റ് ടി പി അഹമ്മദ് കുട്ടി ഹാജിയും ചേര്‍ന്ന് കേരള മുസ്ലി0 ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്മാന്‍ ബാഖവി, എസ് വൈ എസ് ജില്ലാ സെക്രട്ടറി കബീര്‍ എളേറ്റില്‍ എന്നിവര്‍ക്ക് കൈമാറി. 1200 നിസ്‌ക്കാര കുപ്പായം,800 കിറ്റുകള്‍,750 […]

Kerala

മുത്തങ്ങയിൽ 111 പവൻ സ്വർണം പിടികൂടി

വയനാട് : ബത്തേരി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ബസ് യാത്രക്കാരനിൽ നിന്നും 888 ഗ്രാം (111 പവൻ) സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി.മലപ്പുറം സ്വദേശി എം ഷെജ്‌വാനിൽ നിന്നാണ് സ്വർണ ബിസ്ക്കറ്റുകൾ പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് മൈസൂരു ഭാഗത്ത് നിന്നും ചെക്ക് പോസ്റ്റിലെത്തിയ കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രതിയെ സർക്കിൾ ഇൻസ്പെക്ടർ ടി എം മജുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. പിടി കൂടിയ സ്വർണം ജി […]

Local

നിര്യാതനായി

കുന്ദമംഗലം: തൊണ്ടയാട്  നെല്ലൂളി വീട്ടിൽ താമസിക്കും കുറ്റിക്കാട്ടൂർ, പൈങ്ങോട്ടുപുറം എടമച്ചിൽ രാജൻ (47) നിര്യാതനായി.ഭാര്യ: അനിത  (ആയുർവേദം ,ഡി എം ഒ ഓഫീസ്, സിവിൽ സ്റ്റേഷൻ) ( പിതാവ് :പരേതനായ ദാമോദരൻ നായർ, മാതാവ്: ജാനകി അമ്മ, മകൻ: അഭിരാം (വിദ്യാർത്ഥി,കോവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ  ) സഹോദരങ്ങൾ: ബാലകൃഷ്ണൻ, പൊന്നു ദാസൻ, ബേബി, ലീല, വസന്ത, ലളിത, ബിന്ദു.സംസ്ക്കാരം ഇന്ന് (ശനി) രാവിലെ 11 മണിക്ക് പൈങ്ങോട്ടുപുറം എടമച്ചിൽ കുടുംബശ്മശാനം.

National News

നരേന്ദ്രമോദി ചെയ്ത നല്ല കാര്യങ്ങൾ പ്രശംസനീയമാണ് പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണ് ; ശശിതരൂർ

ദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിന്റെ പോസിറ്റീവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നരേന്ദ്രമോദി ചെയ്ത നല്ല കാര്യങ്ങൾ പ്രശംസനീയമാണ് പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.ജയറാം രമേശിനെ പിന്തുണച്ച് അഭിഷേക് മനു സിങ്‌വിയും രംഗത്ത് എത്തിയിരുന്നു തെറ്റുകളുടെ വിശ്വാസ്യത വരണമെങ്കിൽ നല്ല കാര്യങ്ങൾ ചൂണ്ടി കാണിക്കണം. ‘നിങ്ങള്‍ക്കറിയാമോ, കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് മോദി എന്തെങ്കിലും നല്ല പ്രവര്‍ത്തികള്‍ ചെയ്യുകയോ പറയുകയോ ചെയ്താല്‍ അത് പ്രശംസനീയമാണെന്നാണ്. […]

Kerala

കെവിന്‍ വധകേസ് : വിധി ഇന്ന്

കോട്ടയം : 2018 മെയ് 28-നാണ് നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിൽ ഭാര്യനീനുവിന്റെ കുടുംബാംഗങ്ങൾ ചേർന്ന് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.കോട്ടയം ജില്ലാ സെഷൻസ്‌ ജഡ്‌ജി എസ്‌ ജയചന്ദ്രൻ വിധി പ്രഖ്യാപിക്കും. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി പ്രഖ്യാപിച്ചു. കേസിൽ മറ്റന്നാൾ വിധി പ്രഖ്യാപിക്കും കേസില്‍ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് […]

Kerala News

പ്രളയ ബാധിതർക്ക് 12 കോടി വിലമതിക്കുന്ന രണ്ടേക്കർ ഭൂമി നൽകും : ബോബി ചെമ്മണ്ണൂർ

വയനാട് : കൽപ്പറ്റ പത്തുമലയിലെ ദുരന്തത്തിൽ വീട് നഷ്ട പെട്ടവർക്ക് രണ്ടേക്കർ ഭൂമി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. കഴിഞ്ഞ ദിവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കൽപ്പറ്റ എം എൽ എ ശശീന്ദ്രനും ജില്ലാ കളക്ടറുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം അദ്ദേഹം പത്ര സമ്മേളനത്തിൽ കാര്യം അറിയിക്കുകയായിരുന്നു. കല്പറ്റയിലെ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 ഏക്കർ ഭൂമിയിൽ നിന്നും 12 കോടി വില മതിക്കുന്ന രണ്ടേക്കർ ഭൂമിയാണ് പ്രളയ ബാധിതർക്കായി അദ്ദേഹം നൽകുക .

Sports

തുടക്കം കൊച്ചിയില്‍: മഞ്ഞക്കടലാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ പുതിയ സീസണ്‍ ഒക്ടോബര്‍ 20 ന് കൊച്ചിയില്‍. കൊച്ചിയില്‍ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ പോരാട്ടത്തോടെയാണ് പുതിയ സീസണിന് തുടക്കമാവുക. വൈകിട്ട് 7.30നാണ് എല്ലാ മത്സരങ്ങളെല്ലാം തുടങ്ങുക. നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്‌സിയുടെ ആദ്യ മത്സരം 21-ാം തിയതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ്. കൊച്ചിയില്‍ 24-ാം തിയതി ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയെ നേരിടും.

error: Protected Content !!