Local

ജനനി സ്‌നേഹസംഗമം നവംബര്‍ 1ന്


ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഗവ ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജനനി പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന  ജനനി സ്‌നേഹസംഗമം-2019 -ന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഹോമിയോ ഡിഎം ഒ ഡോ സി പ്രീതക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ബോര്‍ഡ് മീറ്റിംഗില്‍ നടന്ന ചടങ്ങില്‍ ലോഗോ ഡിസൈന്‍ ചെയ്ത കലാകാരന്‍ മദനനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. സ്‌നേഹസംഗമം നവംബര്‍ ഒന്നിന് ടൗണ്‍ ഹാളില്‍ രാവിലെ 9.30 ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശരി അധ്യക്ഷത വഹിക്കും.
വന്ധ്യത നിവാരണത്തിന് ലളിതവും ചെലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങളില്ലാത്തതും സമഗ്രവുമായ ഹോമിയോപ്പതി ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ജനനി. ഈ പദ്ധതി പ്രകാരം ചുരുങ്ങിയ കാലയളവിനുള്ളില്‍ നല്കിയ ചികിത്സയുടെ ഫലമായി,  ജില്ലയില്‍ 291 സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സാധ്യമാവുകയും 179 കുട്ടികള്‍ ജനിക്കുകയും ചെയ്തു. പദ്ധതിയുടെ വിജയം ആഘോഷിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്റ്റാന്റ്ിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുജാത മനക്കല്‍, പി. കെ സജിത, പി ജി ജോര്‍ജ്ജ് മാസ്റ്റര്‍, മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ബാബു,  ഹോമിയോ ഡി എം ഒ ഡോ സി പ്രീത, ജില്ലാ ആശുപത്രി സൂപ്രണ്ട് വി അബ്ദുസ്സലാം, ജനനി കണ്‍വീനര്‍ ഡോ എസ് സുനില, ജനനി മെഡിക്കല്‍ ഓഫീസര്‍ ഡോ എം റീന, സീതാലയം കണ്‍വീനര്‍ ഡോ എസ് ബിന്ദു, ആയുഷ്മാന്‍ കണ്‍വീനര്‍ ഡോ എന്‍ ജയശീ, സദ്ഗമയ കണ്‍വീനര്‍ ഡോ ദീപ രവിവര്‍മ, മാങ്കാവ് സി എം ഒ ഡോ ടി വൈ ശ്രീലേഖ  തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!